എസ്‌യുവികളെക്കാൾ കച്ചോടം നേടി മാരുതിയുടെ ഹാച്ച്ബാക്കുകൾ
ഓട്ടോമൊബൈൽസ്
- 8 month, 22 days ago
എസ്‌യുവി എന്നറിയപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നാട് ഭരിക്കാൻ തുടങ്ങിയതോടെ ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും നല്ല രീതിയിൽ ഡിമാന്റ് കുറഞ്ഞിരുന്നു. അതിന്റെ കാരണം കുറഞ്ഞ വിലയിൽ എസ്‌യുവികൾ വാങ്ങാൻ പറ്റുമായിരുന്നു എന്നതാണ്. സാധാരണക്കാരന് ഏറെ പ്രിയമുണ്ടായിരുന്ന ഹാച്ച്ബാക്കുകളെ വരെ പിന്നിലാക്കി എസ്‌യുവി മോഡലുകൾ നാട് ഭരിച്ചതോടെ പലരും ഹാച്ചുകളുടെ അവസാനമായെന്ന് വിധിയെഴുതിയിരുന്നു. എന്നാൽ അടുത്തിടെ കേന്ദ്ര സർക്കാർ കാറുകളുടെ ജിഎസ്‌ടി വെട്ടിക്കുറച്ചതോടെ ഹാച്ച്ബാക്കുകൾക്ക് വലിയ രീതിയിൽ വില കുറഞ്ഞിരുന്നു. 4 മീറ്ററിൽ താഴെ നീളമുള്ള ചെറിയ എഞ്ചിനുകളുള്ള കോംപാക്ട് പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇപ്പോൾ 18 ശതമാനം ജിഎസ്ടി മാത്രമാണ് വേണ്ടിവരിക.