എതിരാളിയുടെ വരെ കൈയടി നേടി ഫ്ലയിംഗ് ഫ്ലീ C6
ഓട്ടോമൊബൈൽസ്
- 5 month, 11 days ago
റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ ഫ്ലയിംഗ് ഫ്ലീ C6 (Royal Enfield Flying Flea C6) വിപണിയിലെത്തിച്ചതിന് പിന്നാലെ ശ്രദ്ധേയമായ ഒരു പ്രതികരണം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പ്രമുഖ ഇന്ത്യന്‍ ഇലക്ട്രിക് പെര്‍ഫോമന്‍സ് ബൈക്ക് നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് സിഇഒ നാരായണ്‍ സുബ്രഹ്മണ്യമാണ് എന്‍ഫീല്‍ഡിന്റെ പുത്തന്‍ ഇലക്ട്രിക് ബൈക്ക് ടെസ്റ്റ് റൈഡ് ചെയ്തത്. ബെംഗളൂരുവില്‍ നടന്ന റൈഡിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മത്സരബുദ്ധിയോടെ നീങ്ങുന്ന ഇന്ത്യന്‍ ഇവി വിപണിയില്‍ ഒരു എതിരാളി മറ്റൊരു ബ്രാന്‍ഡിന്റെ ഉല്‍പ്പന്നത്തെ പരസ്യമായി അഭിനന്ദിക്കുന്നത് വിരളമായ കാഴ്ചയാണ്.