ഫ്രീക്കൻ 250 സിസി ബൈക്കുമായി ഹീറോ വരുന്നു
ഓട്ടോമൊബൈൽസ്
- 1 year, 4 month, 7 days ago
ഇന്ത്യയിൽ അതിവേഗം ജനപ്രീതിയാർജിച്ചൊരു വിഭാഗമായിരുന്നു 250 സിസി മോട്ടോർസൈക്കിളുകളുടേത്. കെടിഎം, യമഹ, ബജാജ്, സുസുക്കി, ഹോണ്ട തുടങ്ങിയ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ചിരുന്ന സെഗ്മെന്റ് യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോൾ പ്രീമിയം ബൈക്കുകളുടെ ട്രെൻഡിനിടയിൽ അകപ്പെട്ടു പോയെങ്കിലും മോശമാക്കാതെ വിൽപ്പന പിടിക്കാൻ ബ്രാൻഡുകൾക്കാവുന്നുണ്ട്. ഈ വിഭാഗത്തിൽ കണ്ണുവെച്ച് ഹീറോ മോട്ടോകോർപ്പ് പുത്തനൊരു അവതാരത്തിന് പിറവികൊടുക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഇറ്റലിയിലെ മിലാനിൽ നടന്ന 2024 EICMA ഷോയിൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 250R എന്ന മൊഞ്ചനെയാണ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നത്.