ഹാച്ച്ബാക്കിന് കുറഞ്ഞ വിലയുള്ള പുതിയ വേരിയന്റുമായി കമ്പനി
ഓട്ടോമൊബൈൽസ്
- 5 month, 15 days ago
കാറുകളിലെ മഹാറാണിയെന്ന പദവി അലങ്കരിക്കുന്ന വാഹനമാണ് മിനി കൂപ്പറുകൾ. പല വകഭേദങ്ങളിൽ ലഭ്യമായ ഈ ആഡംബര ഹാച്ച്ബാക്കുകൾക്ക് ലോകമെമ്പാടും വലിയ ഫാൻബേസ് തന്നെയാണുള്ളത്. നല്ല വിലയാണെങ്കിലും രാജ്യത്ത് കൊണ്ടുവരുന്ന ഓരോ യൂണിറ്റും വാങ്ങാൻ ആളുകൾ തള്ളിക്കയറ്റമാണ്. വലിപ്പത്തിൽ മാത്രമാണ് കുറവുള്ളതെങ്കിലും ലുക്കിന്റെ കാര്യത്തിലോ ഫീച്ചറുകളുടെ കാര്യത്തിലോ മിനി യാതൊരു കുറവും വരുത്താറില്ലെന്നതാണ് ഇതിന്റെ കാരണം. കൂപ്പറിന്റെ ത്രീ ഡോർ മോഡലുകൾ പോരെന്നുള്ളവർക്കായി കമ്പനി കൺട്രിമാൻ എന്നൊരു മിടുക്കനെ കൂടി വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. പെട്രോളിലും ഇലക്‌ട്രിക്കിലും ലഭ്യമായ ഇവയും ഇവിടെ വലിയ ഹിറ്റാണ് നേടിയിരിക്കുന്നത്.