50000 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ഇ-എസ്യുവികള്
ഓട്ടോമൊബൈൽസ്
- 5 month, 23 days ago
വിപണിയിലെത്തി വെറും 12 മാസത്തിനുള്ളില്‍ 50,000 യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ മഹീന്ദ്രയുടെ 'ബോണ്‍ ഇലക്ട്രിക്' എസ്യുവികളുടെ (Mahindra Born Electric SUVs) പടയോട്ടം. ടാറ്റ മോട്ടോര്‍സിന്റെ കുത്തക തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കുതിക്കുന്ന മഹീന്ദ്ര XEV 9e, XEV 9S, BE 6 എന്നീ മോഡലുകള്‍ ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച ഈ നേട്ടം വാഹന ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ അത്യാധുനിക 'ഇംഗ്ലോ' (INGLO) സ്കേറ്റ്ബോര്‍ഡ് ആര്‍ക്കിടെക്ചറില്‍ നിര്‍മിച്ച എസ്യുവികളാണ് ഈ വിസ്മയിപ്പിക്കുന്ന നേട്ടം കൈവരിച്ചത്.