ക്രിക്കറ്റര്‍ 12 കോടിയുടെ ഫെറാറിയില്‍ കറങ്ങുന്ന വീഡിയോ
ഓട്ടോമൊബൈൽസ്
- 6 month, 7 days ago
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ആഡംബര കാര്‍ ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ഏറ്റവും പുതിയ മോഡലായ '12 സിലിന്‍ഡ്രി (Ferrari 12Cilindri) ആണ് താരം സ്വന്തമാക്കിയത്. സൂപ്പര്‍ കാര്‍ 8.5 കോടി രൂപ പ്രാരംഭ വിലയിലാണ് കമ്പനി പുറത്തിറക്കിയതെങ്കിലും പാണ്ഡ്യ ഓടിച്ച കാറിന് ഏകദേശം 12 കോടി രൂപയാണ് വില.