ഏഥര്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം 500 കടന്നു
ഓട്ടോമൊബൈൽസ്
- 6 month, 8 days ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ ഒരുങ്ങന്ന ചിലര്‍ക്ക് ചാര്‍ജിംഗ് സൗകര്യങ്ങളെ പോലെ തന്നെ സര്‍വീസിംഗിനെ കുറിച്ചും ആശങ്കയുണ്ടാകും. സമീപകാലത്ത് ഒരു മുന്‍നിര കമ്പനി വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ ഏറെ പഴികേള്‍ക്കുക കൂടി ചെയ്തതോടെ ജനങ്ങള്‍ സര്‍വീസ് വളരെ ഗൗരവത്തില്‍ പരിഗണിക്കുന്നു. നിലവില്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡ് ആയ ഏഥര്‍ എനര്‍ജി തങ്ങളുടെ സര്‍വീസ് ശൃംഖല (Ather Energy Service Network) അതിവേഗം വിപുലീകരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഏഥര്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം 500 കടന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.