കിയ കാറുകളുടെ പുതിയ വില അറിയണ്ടേ

സെൽറ്റോസിലൂടെ ഇന്ത്യക്കാർക്കിടയിൽ ഫേമസായവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ (Kia India). ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡ് ആണെങ്കിലും ഇരുവരും ബന്ധുക്കളാണെന്ന് കാഴ്ച്ചയിലൊന്നും അങ്ങനെ മനസിലാക്കാനാവില്ല എന്നതായിരുന്നു കിയയുടെ വിജയം. ആദ്യ വാഹനമായ സെൽറ്റോസ് പ്രതീക്ഷിച്ചതിലും വലിയ വിജയം ആയപ്പോൾ പിന്നാലെയെത്തിയത് കാർണിവൽ, സോനെറ്റ്, കാരെൻസ് തുടങ്ങിയ വമ്പൻമാരായിരുന്നു. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളിലൂടെ പരീക്ഷണത്തിനും കമ്പനി തയാറായി. ഇക്കഴിഞ്ഞ ദിവസം ജിഎസ്‌ടി പുതുക്കി നിശ്ചയിച്ചതോടെ കിയ കാറുകൾക്കും വില കുറച്ച് അതിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്രാൻഡ്.

ഇന്ത്യൻ ഗതാഗത രംഗത്ത് പുതിയ അധ്യായം തുറന്ന് ഇവികൾ

നിങ്ങൾ ഒരു ഇലക്ട്രിക് വാഹനയുടമയാണോ, എങ്കിൽ ഇന്ന് നിങ്ങളുടെ ദിവസമാണ്. ഇന്നാണ് ലോക ഇവി ദിനം. ഒരു ഇവി വാങ്ങുന്നതിലൂടെ നിങ്ങൾ പ്രകൃതിയിലേക്ക കൂടുതൽ അടുക്കുകയാണ്. രാജ്യത്തിൻറെ ഗതാഗത രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഇലക്ട്രി വാഹനങ്ങൾക്ക് സാധിച്ചു എന്നതാണ് വലിയ കാര്യം. ദിനംപ്രതി കൂടി വരുന്ന ഇന്ധനവില തന്നെയാണ് പലരേയും ഇവികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് എന്ന് പറയാം. രാജ്യത്തിൻ്റെ ഇവികളുടെ കാര്യത്തിലേക്ക് നോക്കിയാൽ രാജ്യത്തിൻ്റെ വായു മലിനീകരണ നിലവാരത്തിൽ ഇവികൾ വലിയ രീതിയിൽ സംഭാവന നൽകുന്നുണ്ട്.

മാരുതി കാറുകൾക്ക് 2.25 ലക്ഷം വരെ വില കുറയും

ജിഎസ്‌ടി കുറച്ചതോടെ രാജ്യത്തെ പ്രമുഖ വാഹന ബ്രാൻഡുകളെല്ലാം വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകർഷിക്കുകയാണ്. ടാറ്റ മോട്ടോർസ്, റെനോ, മഹീന്ദ്ര, ടൊയോട്ട, സ്കോഡ, കിയ, എംജി, ഹ്യുണ്ടായി തുടങ്ങിയവരെല്ലാം അവരുടെ വാഹനങ്ങളുടെ പുതിയ വില പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഓരോ മാസവും ലക്ഷക്കണത്തിന് കാറുകൾ വിറ്റഴിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി മാത്രം ഇതുവരെ നികുതി കുറച്ചുള്ള വിലയൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നത് പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 22 വരെ കാത്തിരിക്കാനാണോ മാരുതിയുടെ പ്ലാൻ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ടിവിഎസ് വില കുറച്ചിരിക്കുന്നത് കണ്ടാൽ കണ്ണുനിറയും കേട്ടോ

ജിഎസ്ടി കുറച്ചതിന് ശേഷം എല്ലാ ഉപഭോക്താക്കളും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് എങ്ങനെയെങ്കിലും സെപ്റ്റംബർ 22 ആകാൻ വേണ്ടി. എന്നിട്ട് വേണം തങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡിൻ്റെ വാഹനങ്ങൾ സ്വന്തമാക്കാൻ. ഫോർ വീലർ മാത്രമല്ല ടൂവീലർ പ്രേമികൾക്കാണ് കൂടുതൽ ആകാംക്ഷ. ഇരുചക്ര വാഹന നിർമാതാക്കളുടെ ഇടയിൽ ജിഎസ്ടിയിലെ നിരക്ക് കുറച്ചിരിക്കുന്നതിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബ്രാൻഡായി ടിവിഎസ് മോട്ടോർസ് മാറിയിരിക്കുകയാണ്. യുവാക്കളുടെ പ്രിയപ്പെട്ട മോഡലാണ് അപ്പാച്ചെ. ഇനി നിങ്ങൾക്ക് വൻ വിലകുറവിൽ നിങ്ങളുടെ ഇഷ്ടമോഡൽ സ്വന്തമാക്കം എന്നതാണ് പ്രത്യേകത. ടിവിഎസിൻ്റെ ലൈനപ്പിലെ മോഡലുകളുടെ വില അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

ബേബി സൂപ്പർബൈക്കിനെ കൂടുതൽ ഗ്ലാമറാക്കി യമഹ, 1.67 ലക്ഷം മുതൽ

ഇന്ത്യയിൽ ഇതിഹാസ പരിവേഷമുള്ള ബൈക്കുകൾ ഇത്രത്തോളം അവതരിപ്പിച്ചിരിക്കുന്ന യമഹയെ പോലെ മറ്റൊരു ടൂവീലർ ബ്രാൻഡ് ഉണ്ടെന്ന് തോന്നുന്നില്ല. RX100, RX-135, RX-Z, RD-350, FZ, R15 അങ്ങനെ നീളും കമ്പനിയുടെ നിരയിലെ കിടിലൻ മോഡലുകളുടെ പേരുകൾ. നിലവിൽ അവസാനത്തെ രണ്ട് മോട്ടോർസൈക്കിളുകൾ വിപണിയിലുണ്ടെങ്കിലും ചെറുപ്പക്കാർക്കിഷ്‌ടം R15 എന്ന ബേബി സൂപ്പർബൈക്കിനോടാണ്. അതിന്റെ പ്രധാന കാരണം താങ്ങാനാവുന്ന വില, ഉഗ്രൻ പെർഫോമൻസ്, കിടിലൻ മൈലേജ്, ഒടുക്കത്തെ റിഫൈൻമെന്റ് എന്നിവ തന്നെയാണന്നതിൽ സംശയമൊന്നും വേണ്ട. നാലാംതലമുറ ആവർത്തനത്തിലും ചൂടപ്പം പോലെയാണ് YZF-R15 വിറ്റഴിയുന്നത്.

MG കാറുകള്‍ക്ക് കുറച്ചത് ₹3.04 ലക്ഷം വരെ!

ഈ ഓണക്കാലത്ത് പുത്തന്‍ കാര്‍ വാങ്ങിയവര്‍ എല്ലാവരും സങ്കടത്തിലാണ്. കാരണം കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ധനമന്ത്രി കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയാന്‍ കാരണമാകുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരുന്നതിനാല്‍ കാര്‍ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര രൂപ വരെ കുറയുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ജിഎസ്ടി ഇളവിന്റെ 100 ശതമാനം ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇനി നിസാൻ മാഗ്നൈറ്റ് വാങ്ങാൻ വെറും 5.61 ലക്ഷം മതി

വാഹനം വാങ്ങാനിരുന്നവർക്കെല്ലാം ലോട്ടറി പോലെയായിരുന്നു ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറച്ചുള്ള പ്രഖ്യാപനം എത്തിയത്. കേന്ദ്രസർക്കാരിൽ നിന്നും ഈയടുത്ത കാലത്ത് ലഭിച്ചതിൽ ഏറ്റവും നല്ല പ്രഖ്യാപനങ്ങളിൽ ഒന്നുകൂടിയാണിത്. ഇനി പെട്രോൾ, ഡീസൽ വില കൂടി എങ്ങനെയെങ്കിലും കുറച്ചാൽ ഇരട്ടി മധുരമാവും. അത് തൽക്കാലം അവിടെ നിൽക്കട്ടെ, വാഹന വിലയിലുണ്ടായിരിക്കുന്ന വലിയ മാറ്റം ഉപക്താക്കളിലേക്ക് ഉടനടി അവതരിപ്പിച്ചുകൊണ്ട് വാഹന നിർമാണ കമ്പനികളും മാസ് കാണിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, റെനോ, മഹീന്ദ്ര, സ്കോഡ അങ്ങനെ പ്രമുഖ ബ്രാൻഡുകളെല്ലാം അവരവരുടെ മോഡലുകളുടെ പുതിയ വില പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇപ്പോഴിതാ നിസാനും മാഗ്നൈറ്റിന്റെ പുതിയ വില എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒറ്റത്തവണ ചാര്‍ജിലിട്ടാല്‍ 156KM നിര്‍ത്താതെ ഓടാം...

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ പരമ്പരാഗത കമ്പനികള്‍ക്കൊപ്പം നിരവധി നവാഗതരുമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്പെയര്‍ പാര്‍ട്‌സ് നിര്‍മ്മിക്കുന്ന കമ്പനിയായ ന്യൂമറസ് മോട്ടോര്‍സ് ന്യൂ ഏജ് ഇലക്ട്രിക് ടൂവീലറുകളും പുറത്തിറക്കുന്നുണ്ട്. ഈ വര്‍ഷം കമ്പനി പുറത്തിറക്കിയ മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരുന്നു ന്യൂമറസ് ഡിപ്ലോസ്. ഇപ്പോള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അപ്ഗ്രേഡഡ് പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ന്യൂമറസ് മോട്ടോര്‍സ്. ഡിപ്ലോസ് മാക്‌സ് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പിന് ന്യൂമറസ് മോട്ടോര്‍സ് 'ഡിപ്ലോസ് മാക്സ്+' എന്നാണ് പേരിട്ടിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

ഈ ബൈക്കുകൾ ഇനി വാങ്ങണമെങ്കിൽ പഴയ വിലയൊന്നും പോര

സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരുന്നതോടെ മിക്ക കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം വില കുറയാൻ പോവുന്നുവെന്ന വാർത്ത ഏവരും അറിഞ്ഞുകാണുമല്ലോ അല്ലേ. എന്നാൽ 350 സിസി വരെയുള്ള ടൂവീലറുകളുടെ വിലയാണ് കുറയാൻ പോവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. അതേസമയം 350 സിസി സെഗ്‌മെന്റിലെ മോട്ടോർസൈക്കിളുകളുടെ വില കൂടാൻ പോകുന്നുവെന്ന കാര്യം പലരും ഓർത്തിട്ടുണ്ടാവില്ല. ജിഎസ്ടി ശതമാനത്തിൽ അടുത്തിടെയുണ്ടായ പുനഃക്രമീകരണം ഇരുചക്ര വാഹന വിഭാഗത്തെ (Two Wheeler Segment) മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ.

ജാവ, യെസ്ഡി ബൈക്കുകള്‍ ഇനി ₹2 ലക്ഷത്തില്‍ താഴെ വിലയില്‍

മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ഐതിഹാസ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവ , യെസ്ഡി എന്നിവ പുനരുജ്ജീവിപ്പിച്ചിരുന്നു. ജാവയുടെയും യെസ്ഡിയുടെയും പഴകാല പടക്കുതിരകളുടെ ക്ലാസിക് ലുക്കിനൊപ്പം മോഡേണ്‍ ടെക്‌നോളജിയും സജ്ജീകരിച്ചാണ് ഹൈ-ഫാഷന്‍ റെട്രോ മെഷീനുകളായി കമ്പനി വിപണിയില്‍ എത്തിക്കുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതിയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാരണം ജാവ യെസഡി മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭിക്കാന്‍ പോകുകയാണ്. കമ്പനി ഇപ്പോള്‍ മിക്ക മോഡലുകളുടെയും വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ അവയുടെ എക്‌സ്‌ഷോറൂം വില 2 ലക്ഷം രൂപയില്‍ താഴെയാണ്. അതിന്റെ വിശദാംശങ്ങള്‍ നമുക്ക് വിശദമായി നോക്കാം.

7.54 ലക്ഷം ഉണ്ടേൽ സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി വാങ്ങി

ജിഎസ്‌ടി (GST) കുറച്ചതോടെ വാഹനം വാങ്ങാൻ പ്ലാനിട്ടിരുന്നവരെല്ലാം വിലക്കുറവിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം നികുതി വെട്ടിക്കുറച്ചതിന്റെ ആനുകൂല്യങ്ങളെല്ലാം ഉപഭോക്താക്കൾക്ക് കൈമാറുമ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയും വിലക്കുറവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്കോഡ ഓട്ടോ ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ കൈലാക്കിന്റെ പുതിയ വില അറിയാനായിരുന്നു ആളുകൾ കാത്തിരുന്നത്. ഇപ്പോഴിതാ മോഡലിന്റെ പുതിയ വില പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് സ്കോഡ മുതലാളി. ഇതോടെ ഉത്സവ സീസണിൽ എതിരാളികൾക്കൊപ്പം പണംവാരാൻ കൈലാക്കും (Skoda Kylaq) ഉണ്ടാവുമെന്ന് ഉറപ്പിക്കാം.

ഹീറോ സൂം 160 സ്കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ വായിച്ചാലോ

Hero MotoCorp launches the Zoom 160 scooter in India, priced at INR 1,44,999. It features a 160cc engine and rugged design. | ഹീറോ മോട്ടോകോർപ് സൂം 160 സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി, വില 1,44,999 രൂപ. ഇതിൽ 160 സിസി എഞ്ചിനും കരുത്തുറ്റ രൂപകൽപ്പനയുമുണ്ട്.
Advertisement

ഹ്യുണ്ടായി കാറുകള്‍ക്ക് കുറച്ചത് ₹2.40 ലക്ഷം വരെ

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. ചെറുകാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയാന്‍ പോകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ കാറുകള്‍ക്ക് കുറയാന്‍ പോകുന്ന തുകയുടെ കണക്കുകള്‍ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, റെനോ, ടൊയോട്ട എന്നീ കമ്പനികള്‍ ഇതിനോടകം വിലക്കുറവ് വ്യക്തമാക്കുന്ന പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ജിഎസ്ടി നികുതി ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ എത്ര തുക നല്‍കേണ്ടിവരുമെന്ന കണക്കുകള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ടൊയോട്ടയിലെ വിലക്കുറവ് കണ്ടാല്‍ ആരായാലും വാങ്ങിപ്പോകും

ഇന്ത്യയില്‍ ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ മുടക്കുന്ന വിലയില്‍ വലിയൊരു പങ്ക് നികുതിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഗള്‍ഫ് രാജ്യങ്ങളിലും ഇവിടെയുമുള്ള നികുതി വ്യത്യാസം കാറുകളുടെ വിലകളില്‍ പ്രതിഫലിക്കുന്ന വാര്‍ത്തകളും വീഡിയോകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അടുത്തിടെ രാജ്യത്തെ വാഹനപ്രേമികള്‍ക്ക് സന്തോഷം തരുന്ന ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു. ചരക്കു സേവന നികുതിയില്‍ (ജിഎസ്ടി) കേന്ദ്രം മാറ്റം വരുത്തിയതോടെ വില കുറയുന്ന ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ കാറുകളും ബൈക്കുകളുമുണ്ടായിരുന്നു. ജിഎസ്ടി 2.0 പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ കാറുകളുടെയും ബൈക്കുകളുടെയും വില ഉടന്‍ തന്നെ ഗണ്യമായി കുറയാന്‍ പോകുകയാണ്.

ഈ കമ്പനിയുടെ കാറുകൾക്ക് 11 ലക്ഷം വരെ വില കുറയും

പുതിയൊരു വാഹനം വാങ്ങാനിരുന്നവർക്കെല്ലാം പുതിയ ജിഎസ്‌ടി നിരക്കിലെ കുറവ് ലോട്ടറിയായി മാറിയിരിക്കുകയാണ്. ചരക്ക് സേവന നികുതി വെട്ടിക്കുറച്ചതോടെ വാഹന നിർമാതാക്കളും ഹാപ്പിയായിട്ടുണ്ട്. ഇതിന്റെ ഗുണഫലങ്ങൾ ഉടനടി തന്നെ ആളുകളിലേക്ക് കൈമാറി ഷോറൂമിൽ ആളെക്കൂട്ടുകയാണ് രാജ്യത്തെ ബ്രാൻഡുകളെല്ലാം. മാരുതിയും മഹീന്ദ്രയും ടാറ്റയും ഹ്യുണ്ടായിയും മാത്രമല്ല, ആഡംബര വാഹന രംഗത്തെ പ്രമുഖരായ മെർസിഡീസ് ബെൻസ് വരെ ലക്ഷക്കണക്കിന് പൈസയാണ് അവരുടെ മോഡലുകൾക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കാറുകളുടെ വില 11 ലക്ഷം രൂപ വരെ കുറച്ചതായി കമ്പനി പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു.

ഒറ്റ ദിവസം കല്ല്യാൺ സ്വന്തമാക്കിയത് രണ്ട് കാറുകൾ

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്ത വ്യാപാരികളാണ് കല്ല്യാൺ ഗ്രൂപ്പ്. സ്വർണം,വസ്ത്രം,നിർമാണം അങ്ങനെ ഇവർ കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. തൃശൂരാണ് കല്ല്യാൺ ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസ്. ചെയർമാനായ പട്ടാഭിരാമൻ തൻ്റെ കുടുംബത്തിലേക്ക് രണ്ട് പുതിയ മോഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏതൊരു ധനികനായ വ്യവസായിയെയും പോലെ തന്നെ, ഇദ്ദേഹത്തിനും വിലകൂടിയ നിരവധി കാറുകളുടെ ഒരു വമ്പൻ ശേഖരമുണ്ട്. പുതിയ ഏത് വാഹനമായാലും അത് കല്ല്യാൺ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് വലിയ താമസമില്ലാതെ വരുമെന്നത് സത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കല്ല്യാൺ ഗ്രൂപ്പ് ഒരു ദിവസം തന്നെ രണ്ട് കിടിലൻ വാഹനങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ലോഞ്ചിന് മുന്നേ ഇൻ്റീരിയർ ചിത്രങ്ങൾ പുറത്ത്

മെർസിഡീസ് ബെൻസിന് എന്നും ആരാധകരുണ്ട്. അത് ഏത് മോഡലാണെങ്കിലു അങ്ങനെ തന്നെ. വിവിധ എക്സ്പോകളിലാണ് ബ്രാൻഡ് തങ്ങളുടെ പുതിയ മോഡലുകളെല്ലാം അവതരിപ്പിക്കുന്നത്. ഇപ്പോൾ വാഹന വിപണി കാത്തിരിക്കുന്ന മോഡലാണ് ഇലക്ട്രിക് ജിഎൽസി വേരിയൻ്റ്. മ്യൂണിച്ചിൽ നടക്കുന്ന IAA മൊബിലിറ്റി 2025-ൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി മെർസിഡീസ് ബെൻസ് തങ്ങളുടെ വരാനിരിക്കുന്ന മോഡലിൻ്റെ ഇൻ്റീരിയറിലെ ചിത്രം പരസ്യപ്പെടുത്തിയിരിക്കുകയാണ്. കണ്ടവരെല്ലാം അത്ഭുതം എന്നല്ലാതെ പറയാൻ സാധ്യതയില്ല, കാരണം ഇൻഫോടെയ്ൻമെൻ്റിൻ്റെ ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ വാഹന വിപണി കണ്ണുത്തളളിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ജനപ്രിയ 6 സീറ്ററിൽ ഈ ഫീച്ചറുകൾ ചേർത്ത് മാരുതി

ഏതൊക്കെ സെഗ്മെൻ്റിലാണെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട മോഡലുകൾ മാരുതി സുസുക്കിയുടെ പക്കലുണ്ട്. എംപിവി സെഗ്മെൻ്റിൽ ഏറെ ഡിമാൻ്റുളള മോഡലാണ് എർട്ടിഗ. കുറച്ച് പ്രീമിയം ലുക്കും ഫീച്ചറുകളും നൽകി മറ്റൊരു മോഡലും മാരുതി സുസുക്കി അവതരിപ്പിച്ചു. അതാണ് XL6. 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കാറാണിത്. എര്‍ട്ടിഗ മാരുതിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴി വില്‍ക്കുമ്പോള്‍ XL6 വില്‍പ്പനക്കെത്തുന്നത് നെക്‌സ ചാനല്‍ വഴിയാണ്. എന്തൊക്കെ മാറ്റങ്ങളാണ് മാരുതി സുസുക്കി തങ്ങളുടെ മൾട്ടി പർപ്പസ് വാഹനത്തിൽ നൽകിയിരിക്കുന്നത് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

74-ാം ജന്മദിനത്തിൽ 3 കോടിയുടെ ലാൻഡ് ക്രൂയിസറുമായി മമ്മൂക്ക

മലയാളത്തിൻ്റെ അഭിനയകുലപതിയായ മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ എഴുപത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ച് കാലം വിട്ടു നിന്നുവെങ്കിലും പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചെത്തുകയാണ് അദ്ദേഹം. ആരാധകരുടേയും എല്ലാ മലയാളികളുടേയും പ്രാർത്ഥന അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ചെറിയ അപ്ഡേറ്റുകൾ പോലും ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ മമ്മൂക്ക പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും അറിയിക്കുന്നു എന്നാണ് ചിത്രത്തിൻ്റെ അടിക്കുറിപ്പ്. എന്നാൽ അതിനൊപ്പം തന്നെ ശ്രദ്ധ പോയത് മമ്മൂക്ക ചാരി നിൽക്കുന്ന വാഹനത്തിലേക്ക് കൂടിയാണ്. ലാൻഡ് ക്രൂയിസർ 300 GR സ്പോർട് എന്ന വേരിയൻ്റാണ് അത്.

ലോകം മുഴുവൻ സ്വിഫ്റ്റ് വിറ്റതിൽ 60 ശതമാനവും ഇന്ത്യയിൽ

മാരുതി സുസുക്കി സ്വിഫ്റ്റ് അന്നും ഇന്നും ഒരു വികാരം തന്നെയാണ്. വർഷങ്ങളായി നിരത്തുകൾ ഭരിക്കുന്ന സ്വിഫ്റ്റിൻ്റെ 10 മില്യൺ യൂണിറ്റുകളാണ് ഇതു വരെ വിൽപ്പന നേടിയതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളിലും കാർ ഓഫ് ദി ഇയർ എന്ന പുരസ്കാരം നേടിയ വാഹനം കൂടിയാണ് സ്വിഫ്റ്റ്. ഇതിൽ തന്നെ പ്രധാനപ്പെട്ടത് ഇതു വരെ മൊത്തത്തിൽ 10 മില്യൺ യൂണിറ്റുകൾ വിറ്റതിൽ 60 ശതമാനവും വിറ്റത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. യൂറോപ്പിൽ 14 ശതമാനം, ജപ്പാൻ 8 ശതമാനം, അതോടൊപ്പം തന്നെ മറ്റ് പ്രദേശങ്ങളിൽ 18 ശതമാനം എന്നിവയാണ് കണക്കുകൾ.
Advertisement

ഒറ്റ കാർ ലോൺ 'അടവ്' കൊണ്ട് രണ്ട് ഗുണം!

പണ്ട് കാലത്ത് പെട്ടിയില്‍ പണമുള്ളവര്‍ക്ക് മാത്രമായിരുന്നു കാര്‍ വാങ്ങാന്‍ സാധിച്ചിരുന്നത്. കാറുകള്‍ ആഡംബരം എന്നതില്‍ നിന്ന് ആവശ്യമായി മാറിയതോടെ വായ്പയെടുത്തായാലും വീട്ടില്‍ ഒരു ഫോര്‍വീലര്‍ വേണമെന്ന ചിന്തയില്‍ മിഡില്‍ക്ലാസ് ഫാമിലികള്‍ എത്തി. ആകര്‍ഷകമായ പലിശ നിരക്കുകളും ഈസി ഇഎംഐ ഓപ്ഷനുകളും കാരണം പുതുതായി കാര്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കാര്‍ ലോണിനെ (Car Loan) ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഒരുമിച്ച് വലിയ തുക മുടക്കുന്നതിനു പകരം മാസതവണകളായി അടയ്ക്കാന്‍ ആളുകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. ഉദാഹരണം വെച്ച് തന്നെ നമുക്ക് നോക്കാം.

ബേസിക് അല്ലാത്ത വിക്ടോറിസിന്റെ LXi ബേസ് മോഡൽ

പുതിയൊരു കാർ വാങ്ങുമ്പോൾ കൂടുതൽ ആളുകളും ബേസ് മോഡൽ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാര്യമായ ഫീച്ചറുകളൊന്നും ഇല്ലാത്തതും ബേസിക്കായി മാത്രം കൊണ്ടുനടക്കാൻ മാത്രമേ ഉപകരിക്കൂവെന്നതുമാണ് പലരേയും ഇതിൽ നിന്നും അകറ്റി നിർത്തുന്ന കാര്യം. എന്നാൽ ബജറ്റ് പരിമിതിയുള്ളവരിൽ പലരും ബേസ് നോക്കി വാങ്ങാൻ ശ്രമിക്കാറുമുണ്ട്. എന്നിട്ട് കൈയിൽ കാശ് കിട്ടുന്നതനുസരിച്ച് ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ കുത്തിനിറച്ച് വണ്ടിയെ മോടിപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഒരുപാടാണ്. ഇന്ത്യൻ എസ്‌യുവി വിപണി വെട്ടിപ്പിടിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്തിടെ പുത്തനൊരു മോഡലിനെ അവതരിപ്പിക്കുകയുണ്ടായി.

സെൽറ്റോസും വിക്ടോറിസും മാറ്റുരയ്ക്കൽ അപാരത

മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിൽ നിരവധി മോഡലുകൾ തമ്മിൽ മത്സരിക്കുന്നുണ്ട്. അതിൽ തന്നെ മാരുതി സുസുക്കി തങ്ങളുടെ പുതിയ ബ്രഹ്മാസ്ത്രം അവതരിപ്പിച്ചിരിക്കുകയാണ്. വിക്ടോറിസ് എന്ന് പേരിട്ടിരിക്കുന്ന മോഡൽ ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിലാണ് ലൈനപ്പിൽ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ സെഗ്മെൻ്റിലെ രാജാവായി വിലസുന്ന കിയയുടെ സെൽറ്റോസുമായി ഒരു തുറന്ന യുദ്ധം തന്നെയാണ് നടക്കാൻ പോകുന്നത്. മാരുതി സുസുക്കി വിക്ടോറിസും സെൽറ്റോസും തമ്മിൽ വിശദമായി തന്നെ ഒരു താരതമ്യം നടത്തി നോക്കിയാലോ. വിക്ടോറിസിൻ്റെ ഡെലിവറി ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിക്ക് ഉളള സ്വാധീനം നന്നായി ഉപയോഗിക്കാൻ തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

GST 2.0: എല്ലാ കാറുകള്‍ക്കും 1 ലക്ഷം വരെ കുറച്ച് മഹീന്ദ്ര

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി വാഹനങ്ങള്‍ അടക്കമുള്ള നൂറിലേറെ വസ്തുക്കളുടെ ചരക്കുസേവന നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന ഉത്സവ സീസണിന് മുമ്പായി വന്ന പ്രഖ്യാപനം പൊതുജനങ്ങളെ മാത്രമല്ല വണ്ടിക്കമ്പനികളെയും സന്തോഷിപ്പിച്ചു. ജിഎസ്ടി പരിഷ്‌കരണം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച് വരികയാണ്. ടാറ്റ മോട്ടോര്‍സ്, റെനോ തുടങ്ങിയ ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലുകളുടെ പുതുക്കിയ വിലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ ഇപ്പോള്‍ മഹീന്ദ്ര തങ്ങളുടെ വാഹന നിരയിലെ മോഡലുകളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ചു. അത് വിശദമായി പരിശോധിക്കാം.

സിഎൻജി സെഗ്മെൻ്റ് കൈയ്യടക്കാൻ സിട്രൺ

മൈലേജ് എങ്ങനെ കൂടുതൽ ലഭിക്കുക എന്നതാണ് ഏതൊരു വാഹനയുടമകളും ചിന്തിക്കുക. പെട്രോളിനെക്കാൾ കൂടുതൽ മൈലേജ് ലഭിക്കുന്നത് സിഎൻഡി,എൽപിജി വാഹനങ്ങൾക്കാണ്. എന്നാൽ ചില സ്ഥലങ്ങളിൽ സിഎൻജിയുടെ ലഭ്യത കുറവ് ഒരു പ്രതിസന്ധിയാകുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ സിഎൻജി പമ്പുകളുടെ എണ്ണത്തിൽ അൽപ്പം വർധനവ് വന്നിട്ടുണ്ട്. പ്രധാന ബ്രാൻഡുകളുടെ എല്ലാം സിഎൻജി മോഡലുകൾക്ക് അത്യാവശം വിൽപ്പനയുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ രണ്ടാമത്തെ സിഎൻജി മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. എയർക്രോസ് മോഡലിന് സിഎൻജി വേരിയൻ്റ് നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്.