സ്റ്റീൽബേർഡിന്റെ 'ന്യൂമറോളജി' ഹെൽമെറ്റുകൾ എത്തി
ഓട്ടോമൊബൈൽസ്
- 6 month, 20 days ago
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ശിരസിലണിയുന്ന പടച്ചട്ടയാണ് ഹെല്‍മെറ്റ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഹെല്‍മെറ്റ് വെറും സുരക്ഷാ കവചം മാത്രമല്ല, അത് റൈഡറുടെ വ്യക്തിത്വത്തിന്റെ അടയാളം കൂടിയാണെന്ന് തെളിയിക്കുകയാണ് സ്റ്റീല്‍ബേര്‍ഡ്. ഇതിനായി ഭാഗ്യ നമ്പറോ, ഇഷ്ട നമ്പറോ ആലേഖനം ചെയ്ത 'ന്യൂമറോളജി സീരീസ്' ഹെല്‍മെറ്റുകള്‍ (Steelbird Numerology Series Helmets) വിപണിയിലെത്തിച്ചിരിക്കുകയാണ് സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ്. സുരക്ഷയ്ക്കും സ്റ്റൈലിനുമൊപ്പം സംഖ്യാജ്യോതിഷത്തിലും വിശ്വാസമുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. സ്റ്റീല്‍ബേര്‍ഡിന്റെ പുത്തന്‍ ഹെല്‍മെറ്റിന്റെ വിലയും സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.