ജനങ്ങള്‍ ഈ ഇലക്ട്രിക് കാർ ചോദിച്ച് MG ഷോറൂമിലെത്തുന്നു
ഓട്ടോമൊബൈൽസ്
- 10 month, 25 days ago
ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സിന് കട്ട കോംപറ്റീഷന്‍ നല്‍കുന്ന കമ്പനിയാണ് എംജി മോട്ടോര്‍. സമീപകാലത്തായി ചില ഇലക്ട്രിക് കാറുകളിലൂടെയാണ് എംജി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വിഖ്യാത ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ എംജി നിലവില്‍ ചൈനീസ് കമ്പനിയായ SAIC ഗ്രൂപ്പിന് കീഴിലാണ്. 2019 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഗതിമാറ്റിക്കൊണ്ടിരിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജിയില്‍ നിക്ഷേപവുമായി സഹ ഉടമകളായുതാടെയാണ്. ജെഎസ്ഡബ്ല്യു എത്തിയതോടെ എംജി പ്രധാനമായും ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദേശ വിപണികളിലുള്ള ഗ്രൂപ്പിന്റെ മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനും തുടങ്ങി.