വിൻ്റേജ് കാറുപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത

വാഹനപ്രേമികളുടെ പ്രിയപ്പെട്ട സെഗ്മെൻ്റാണ് വിൻ്റേജ് വാഹനങ്ങൾ. പഴകുംന്തോറും വീര്യ കൂടുന്ന വിൻ്റേജ് കാറുകൾ മേയ്ച്ച് നടക്കാൻ പണം മാത്രമല്ല വേണ്ടത്, അതിനോട് താൽപ്പര്യം കൂടിയാണ്. പല വാഹനയുടമകളും നേരിടുന്ന പ്രശ്നമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വേണ്ട പരിഗണന വിൻ്റേജ് കാറുകളോട് കാണിക്കാത്തത്. എന്നാൽ ഇനി മുതൽ അങ്ങനെയൊരു പ്രശ്നം നേരിടില്ല. വിൻ്റേജ് കാറുടമകൾക്ക് തങ്ങളുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിൻ്റേജ് കാറുകൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താനുളള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ വിൻ്റേജ് വാഹനങ്ങളെ കൂടുതലായി സംരക്ഷിക്കാനും കൃത്യമായ എണ്ണവും ലഭിക്കാൻ സഹായിക്കുന്നു. 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളെയാണ് വിൻ്റേജ് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത് എന്നത് പ്രത്യേകം ഓർക്കുക.

രാജകീയ എസ്‌യുവി വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജകുമാരന്‍

മെര്‍സിഡീസ് ബെന്‍സിന്റെ അത്യാഡംബര കാറുകള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡ് ആണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിന് ജര്‍മനിയില്‍ നിന്നുള്ള മറുപടിയെന്ന നിലയിലാണ് മെയ്ബാക്ക് മെര്‍സിഡീസ് കൊണ്ടുവന്നത്. മെയ്ബാക്കില്‍ നിന്നുള്ള കാറുകള്‍ ലോകത്തെ സമ്പന്നരുടെയും സെലിബ്രിറ്റകളുടെയും ഗുഡ്ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഹൈടെക് എസ്യുവികളില്‍ ഒന്നാണ് മെര്‍സിഡസ് മെയ്ബാക്ക് GLS600 (Mercedes Maybach GLS600). യാത്രക്കാര്‍ക്ക് മികച്ച സുഖസൗകര്യങ്ങളും സ്‌റ്റൈലും പ്രദാനം ചെയ്യുന്ന നൂതന സവിശേഷതകളാല്‍ സമ്പന്നമാണ് ഈ എസ്‌യുവി. അതുകൊണ്ടാണ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഇത് ഒരു ജനപ്രിയ ചോയ്‌സായി മാറുന്നത്.

പൾസറിഞ്ഞ് ക്രെറ്റയെ വീണ്ടും അടിപൊളിയാക്കി ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റ പണംവാരുന്നത് കണ്ട് രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഇറങ്ങിത്തിരിച്ചവരാണ്. കിയ സെൽറ്റോസും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഹോണ്ട എലിവേറ്റും സിട്രൺ എയർക്രോസും സ്കോഡ കുഷാഖും ഫോക്‌സ്‌വാഗൺ ടൈഗൂണും കൊണ്ടുവന്നിരുന്നു. എന്നാൽ ഇവർക്കൊന്നും ക്രെറ്റയോളം വളരാനായില്ലെന്നതാണ് സത്യം. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും അനേകം ട്രാൻസ്മിഷൻ ചോയ്‌സുകളുമെല്ലാം എതിരാളികൾക്ക് പറയാനില്ലായിരുന്നു. ഒപ്പം മോഡേൺ ഫീച്ചറുകളുടെ അകമ്പടിയും താരതമ്യേന കുറഞ്ഞ വിലയും ക്രെറ്റയെ കിങാക്കി മാറ്റി.

2-ാം സ്ഥാനം തങ്ങളുടെ കുത്തകയെന്ന് ഹ്യുണ്ടായി

2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാര്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ഉണ്ടാവാറില്ല. എന്നാല്‍ രണ്ടാം സ്ഥാനത്തിനായി ഇപ്പോള്‍ മൂന്ന് കമ്പനികളാണ് മത്സരിക്കുന്നത്. ദീര്‍ഘകാലം രണ്ടാം സ്ഥാനം കൈയ്യാളിപ്പോന്ന ഹ്യുണ്ടായിക്ക് മഹീന്ദ്രയും ടാറ്റ മോട്ടോര്‍സും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മാസമായി മഹീന്ദ്രയായിരുന്നു ഇന്ത്യന്‍ കാര്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാര്‍. ഇപ്പോള്‍ 2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മഹീന്ദ്രയെ പിന്തള്ളി ഹ്യുണ്ടായി വീണ്ടും രണ്ടാം സ്ഥാനം പിടിച്ചു. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
Advertisement

മൂന്ന് മിനിറ്റിനുളളിൽ ലഭിച്ചത് 3 ലക്ഷം ബുക്കിങ്ങുകൾ

ലോകത്തിലെ മികച്ച ഫോണുകൾ നിർമിച്ചുകൊണ്ടിരുന്നവർ കാറുകൾ നിർമിക്കാൻ ഇറങ്ങിയപ്പോൾ കിട്ടിയത് കിടിലൻ ഫീച്ചറുകളും ടെക്നോളജിയുടെ തലപ്പത്ത് നിൽക്കുന്ന ഒരു കിടിലൻ മോഡലായിരുന്നു.ഷവോമിയുടെ പുതിയ ഇലക്ട്രിക് കാറായ YU7 എസ്‌യുവി ചൈനീസ് കാർ വിപണിയിൽ ഔദ്യോഗിക ബുക്ക് ആരംഭിച്ചപ്പോൾ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളിൽ ബുക്കിങ്ങുകളാണ്. 253,500 യുവാനാണ് മോഡലിന്റെ വില വരുന്നത്. അതായത് ഏതാണ്ട് 30 ലക്ഷം രൂപയോളം വരും. ചൈനീസ് വിപണിയിലെത്തുന്ന ടെസ്‌ല മോഡൽ Y ഇവിയുടെ പ്രാരംഭ വിലയേക്കാൾ ഏകദേശം 10,000 യുവാൻ കുറവാണ് ഷവോമിയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവിക്ക്.

മാരുതിയുടെ പുത്തൻ എസ്‌യുവി നാളെയെത്തും

സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ മത്സരം ഓരോ ദിവസവും കനക്കുകയാണ്. എല്ലാ കമ്പനികളും എസ്‌യുവികൾ നിരത്തിലിറക്കി പണംവാരിയപ്പോൾ ഹാച്ച്ബാക്കുകളുടെ തമ്പുരാക്കൻമാരായി അറിയപ്പെട്ടിരുന്ന നമ്മുടെ സ്വന്തം മാരുതി സുസുക്കിയും ട്രെൻഡിനൊപ്പം നീങ്ങാൻ തുടങ്ങി. ഫ്രോങ്ക്സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ മിടുക്കൻമാരിലൂടെ സെഗ്മെന്റിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തി. എന്നാൽ ഇതിലൊന്നും നിർത്താൻ പോവുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ 2025 സെപ്റ്റംബർ മൂന്നിന്, അതായത് നാളെ പുത്തനൊരു എസ്‌യുവിയെ കൂടി വിപണനത്തിന് എത്തിക്കാൻ പോവുകയാണ്.

ചേതക് കിതച്ചു, ഓല ചാര്‍ജായി! ഒന്നാം സ്ഥാനം അയല്‍ക്കാര്‍ക്ക്

സെപ്റ്റംബര്‍ മാസം പിറന്നതോടെ വണ്ടിക്കമ്പനികള്‍ പോയമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മത്സരം നടക്കുന്ന ഒരു വിഭാഗമാണ് ഇലക്ട്രിക് ടൂവീലറുകളുടേത്. ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി എന്നീ മൂന്ന് കമ്പനികള്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ രാജപദവിക്കായി പല്ലുംനഖവും ഉപയോഗിച്ച് പോരാടുകയാണ്. ഓരോ മാസവും സെയില്‍സ് ചാര്‍ട്ടില്‍ മാറ്റങ്ങള്‍ ദൃശ്യമാകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിന്നിലായിരുന്ന ഓല ഇലക്ട്രിക് വീണ്ടും 'ചാര്‍ജ്' ആയി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചതാണ് പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ഓഗസ്റ്റ് മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ നമുക്ക് വിലയിരുത്താം.

മാരുതി ഓഗസ്റ്റിൽ വിറ്റത് 1.80 ലക്ഷം കാറുകൾ

വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് ശക്തമായ മത്സരം ഇല്ലെന്നതാണ് സത്യം. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകൾ വിറ്റഴിക്കുന്ന കമ്പനിയുടെ പകുതി പോലും കച്ചോടം പല എതിരാളികൾക്കും ലഭിക്കുന്നില്ലെന്നതാണ് സത്യം. ഹ്യുണ്ടായിയും മഹീന്ദ്രയും ടാറ്റയുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് മാരുതിയുടെ സ്ഥാനം എന്ന് ഇതിനോടകം മനസിലായിട്ടുണ്ടായിരിക്കണം. 2025 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ബ്രാൻഡ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. പോയ 31 ദിവസത്തിൽ 1,80,683 യൂണിറ്റുകളാണ് കമ്പനി മൊത്തത്തിൽ വിപണനം ചെയ്‌തിരിക്കുന്നത്.

കല്യാണി ചെയ്യുമോ എന്ന് പേടിയുണ്ടായിരുന്നു: ജിത്തു സെബാസ്റ്റ്യൻ

ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ സിനിമയിലെ സെറ്റ് നിർമ്മാണ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. Learn about his work with Kalyani Priyadarshan, DQ, and challenges in Malayalam cinema.

എംജിയുടെ രക്ഷകരായി വിൻഡ്സർ ഇവിയും കൊമറ്റും

ഓഗസ്റ്റ് മാസം എംജി മോട്ടോർസിനെ സംബന്ധിച്ച് റെക്കോർഡ് വിൽപ്പന കൈവരിക്കാൻ സാധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ മുന്നിൽ നിന്ന് നയിച്ചത് വിൻഡ്സർ ഇവിയാണ് എന്നതാണ് പ്രത്യേകത. 2024-ൽ ഓഗസ്റ്റ് മാസം 4,323 മാത്രം യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 52 ശതമാനം വളർച്ച നേടി ഈ വർഷം അത് 6,587 എന്ന കണക്കിലേക്ക് എത്താൻ സാധിച്ചു. വിൻഡ്സർ ഇവിയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും കൊമറ്റ് ഇവിക്കും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു എന്നാണ് കമ്പനി പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. കൊമറ്റ് ഇവിക്ക് ഓഗസ്റ്റിൽ ലഭിച്ചത് മുൻമാസത്തേക്കാൾ 21 ശതമാനം വളർച്ചയാണ്. വിൻഡ്സർ ഇവിയുടെ ഡിമാൻ്റ് വർധിച്ചു കൊണ്ടേയിരിക്കുകയാണ്.

അഡ്വഞ്ചർ കിറ്റുമായി കിയയുടെ 'ബേബി' ഡിഫൻഡർ

ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കൊറിയൻ ബ്രാൻഡായ കിയ തങ്ങളുടെ ലൈനപ്പിലേക്ക് ഒരു എസ്‌യുവിയെ അവതരിപ്പിച്ചത്. ലുക്കിലാണെങ്കിലും ഫീച്ചറുകളിലും പെർഫോമൻസിലും എതിരാളികളെ കടത്തിവെട്ടുന്ന ഒരു ബ്രഹ്മാസ്ത്രം തന്നെയാണ് ബ്രാൻഡ് ഇന്ത്യൻ വിപണിക്ക് വേണ്ടി സമ്മാനിച്ചത്. സിറോസ് എന്ന് പേരിട്ട് ഇന്ത്യൻ വിപണിയിലേക്ക് ഇറക്കി വിട്ട മോഡൽ വളരെ പെട്ടെന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്തു. വിപണിയിലെത്തി ആറ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കിയ ഷോറൂമുകളിൽ തിരക്ക് കുറഞ്ഞിട്ടില്ല. ടെസ്റ്റ് ഡ്രൈവ് ചെയ്താൽ പിന്നെ ആരും പിന്നെ വേണ്ട എന്ന് പറയില്ല, അതാണ് സാക്ഷാൽ സിറോസ്. എല്ലാ മോഡലുകൾക്കുമൊപ്പം തന്നെ അഡ്വഞ്ചർ കിറ്റ് നൽകുന്നുണ്ട്.

മാരുതി ഇവിറ്റാരയുടെ ആദ്യ ബാച്ച് യൂറോപ്പിലേക്ക് അയച്ചു

രാജ്യം കാത്തിരിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ആണ് മാരുതി സുസുക്കി ഇവിറ്റാര. ഓഗസ്റ്റ് 26-ാം തീയതിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഹന്‍സപൂരിലുള്ള കമ്പനിയുടെ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഫ്‌ലാഗ്്ഓഫ് ചെയ്തത്. ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നതിന് മുമ്പേ തന്നെ വിദേശ വിപണികളിലേക്കുള്ള ഉത്പാദനം തുടങ്ങുമെന്ന് നേരത്തെ അറിയിച്ചതാണ്. ഇന്ത്യയില്‍ നിന്ന് 100-ലധികം രാജ്യങ്ങളിലേക്ക് ഇവി കയറ്റുമതി ചെയ്യുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് സുസുക്കി ഇ-വിറ്റാരയുടെ കയറ്റുമതി ആരംഭിച്ചു.
Advertisement

1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി ആൻ്റണി പെരുമ്പാവൂർ

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ അഭിനയ വിസ്മയമായ മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട വ്യക്തിയാണ് ആൻ്റണി പെരുമ്പാവൂർ. സാരഥിയായി കൂടെ നിന്ന് ഇന്ന് കാണുന്ന ലാലേട്ടനിലേക്കുളള യാത്രയിൽ താങ്ങും തണലുമായി നിന്ന് വളർച്ചയുടെ പാതകൾ കയറുകയും ചെയ്തു. ആശിർവാദ് പ്രൊഡക്ഷൻസിൻ്റെ ഉടമയിലേക്കെത്തി നിൽക്കുന്ന അദ്ദേഹത്തിൻ്റെ ലിസ്റ്റിൽ ഹിറ്റുകളാണ് കൂടുതലും. യാത്രകളിൽ കൂട്ടായി ആൻ്റണി പുതിയ ഒരു വാഹനം കൂടി ചേർത്തിരിക്കുകയാണ്. വോവോയുടെ മുഖം മിനുക്കി അവതരിപ്പിച്ച മോഡലാണ് ആൻ്റണി സ്വന്തമാക്കിയിരിക്കുന്നത്. 71.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

E20 പെട്രോളിനെതിരായ ഹരജി തള്ളി

രാജ്യത്ത് 20 ശതമാനം എഥനോള്‍ (Ethanol) കലര്‍ന്ന പെട്രോള്‍ അഥവാ E20 പെട്രോള്‍ (E20 Petrol) നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പരമോന്നത നീതിപീഠം പിന്തുണച്ചു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പദ്ധതി നടപ്പാക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ചു. അഭിഭാഷകനായ അക്ഷയ് മല്‍ഹോത്രയായിരുന്നു ഹര്‍ജിക്കാരന്‍.

ഓണത്തിരക്ക് ടൊയോട്ട ഷോറൂമില്‍ തന്നെ

ഉത്സവ സീസണിന്റെ 'ഗേറ്റ്‌വേ' എന്ന് വിശേഷിപ്പിക്കാവുന്ന മാസമാണ് ഓഗസ്റ്റ്. കേരളത്തില്‍ ഓണക്കാലമായതിനാല്‍ ഒത്തിരിപേര്‍ ഇതിനോടകം പുത്തന്‍ വാഹനങ്ങള്‍ വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്ത് കാണും. ഈ സാഹചര്യത്തില്‍ പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) 2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്ന് വില്‍പ്പന വാരിക്കൂട്ടുകയാണ്. ഓഗസ്റ്റ് മാസത്തിലും അതില്‍ വലിയ വ്യത്യാസമൊന്നുമില്ല. 2025 ഓഗസ്റ്റില്‍ ടൊയോട്ടയുടെ വില്‍പ്പന റിപ്പോര്‍ട്ടിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

നെക്സോൺ ഇവിക്ക് ലെവൽ 2 അഡാസ് വരുന്നു

കളം അറിഞ്ഞ് കളിക്കാൻ ടാറ്റ മോട്ടോർസിനെ കഴിഞ്ഞേ ഉളളു വേറെയാരും. അത് പലപ്പോഴും ബ്രാൻഡ് തെളിയിച്ചിട്ടുമുളളതാണ്. കനത്ത മത്സരം നേരിടുന്ന സാഹചര്യങ്ങളിൽ വളരെ ബുദ്ധിപരമായി നീങ്ങാൻ ടാറ്റയ്ക്ക് കഴിയുമെന്ന് വീണ്ടും ബ്രാൻഡ് കാണിച്ചിരിക്കുകയാണ്. ടാറ്റയുടെ ലൈനപ്പുകളിൽ തന്നെ ഏറ്റവും കൂടുതൽ വിൽപ്പനയുളള മോഡലായ നെക്സോൺ ഇവിക്ക് ഒരു കിടിലൻ അപ്ഡേറ്റാണ് നൽകിയിരിക്കുന്നത്. അതും ഇപ്പോൾ എല്ലാവരും കൂടുതലായി ചോദിക്കുന്ന സേഫ്റ്റി ഫീച്ചറായ ലെവൽ 2 അഡാസ്. നെക്സോണിൻ്റെ സേഫ്റ്റിയിലേക്ക് ലെവൽ 2 അഡാസ് കൂടി വരുന്നതോടെ ഇനി വാഹനത്തെ പിടിച്ചാൽ കിട്ടൂല്ല എന്ന കാര്യം ഉറപ്പാണ്.

പോക്കറ്റ് ഫ്രീയാക്കുന്ന രണ്ട് മോഡേണ്‍ ഫീച്ചറുകള്‍!

വര്‍ഷങ്ങള്‍ കൊണ്ട് മോഡേണ്‍ കാറുകളില്‍ അവിഭാജ്യ ഘടകങ്ങളായി ഉണ്ടായിരുന്ന പല കാര്യങ്ങളും അപ്രത്യക്ഷമായി പകരം പുതിയവ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാറുകളില്‍ ലഭ്യമായ സവിശേഷതകളാണ് കീലെസ് എന്‍ട്രിയും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും. കീലെസ് എന്‍ട്രി വഴി താക്കോല്‍ ഇട്ട് ഡോര്‍ തുറക്കുന്നതിനുപകരം ഡിജിറ്റല്‍ കീയിലൂടെ എളുപ്പത്തില്‍ കാറിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയും. അതേസമയം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഫീച്ചര്‍ വന്നതോടെ എഞ്ചിനും കാറും സ്റ്റാര്‍ട്ട് ചെയ്യാനും ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി എന്നായി. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഈ രണ്ട് ഫീച്ചറുകളും നല്‍കുന്ന കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടെസ്‌ലയെ കടത്തിവെട്ടി ബിവൈഡി! 40 ശതമാനം തകർച്ചയുമായി മസ്ക്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല തങ്ങളുടെ എതിരാളിയായ ബിവൈഡിയുടെ മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.ടെസ്‌ലയേക്കാൾ 5000 കാറുകളാ് ബിവൈഡി യൂറോപ്യൻ മാർക്കറ്റിൽ വിറ്റിരിക്കുന്നത്. അത് വഴി ടെസ്‌ലയ്ക്ക് 40 ശതമാനത്തിൻ്റെ ഇടിവാണ് വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് യൂറോപ്യൻ മാർക്കറ്റിൽ നിന്ന് മസ്കിന് ഒരു തിരിച്ചടി ലഭിക്കുന്നത്. ജൂലൈ മാസത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ യൂറോപ്പിലുടനീളം 13,503 പുതിയ കാറുകൾ ബി‌വൈ‌ഡി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ടെസ്‌ലയ്ക്ക് ആ മാസം 8,837 കാറുകൾ മാത്രമേ വിൽക്കാൻ സാധിച്ചിട്ടുളളു. അത് വഴി 40 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഗള്‍ഫുകാരുടെ ബ്രാന്‍ഡ് ടോപ് 10-ല്‍ നിന്ന് പുറത്ത്

ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാതാക്കളുടെ കൂട്ടത്തില്‍ നമ്മള്‍ എണ്ണുന്ന ഒരു പേരാണ് നിസാന്‍. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ രണ്ട് കാറുകള്‍ മാത്രമാണ് വില്‍ക്കുന്നതെങ്കിലും പ്രവാസികളോട് ഈ കമ്പനിയെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് നൂറ് നാവായിരിക്കും. വര്‍ഷങ്ങളായി ലോകത്തിലെ മികച്ച 10 വാഹന നിര്‍ണമാതാക്കളില്‍ ഒന്നായിരുന്നു നിസാന്‍. എന്നാല്‍ ഇപ്പോള്‍ കമ്പനി ടോപ്് 10 പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യമായാണ് നിസാന്‍ ടോപ് 10 ഓട്ടോ ബ്രാന്‍ഡുകളുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നമുക്ക് നോക്കാം

ഇതായിരുന്നല്ലേ കൂടുതൽ ആളുകളും വെള്ള കളർ കാർ വാങ്ങാൻ കാരണം

പുത്തനൊരു കാർ വാങ്ങാൻ ചെല്ലുമ്പോൾ ഏറ്റവും കൂടുതൽ കൺഫ്യൂഷനടിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും ഏത് കളർ തെരഞ്ഞെടുക്കുമെന്നത്. ഇന്നത്തെ കാലത്ത് കാറുകളുടെ നിറങ്ങളിൽ നിരവധി ഓപ്ഷനുകളുള്ളതിനാൽ ശരിയായ നിറം തെരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നതിൽ തർക്കമൊന്നുമില്ലാത്ത കാര്യമാണ്. ഇനി ഏതെങ്കിലും നിറം ഉറപ്പിച്ചാൽ വീട്ടിലുള്ളവർക്കും കൂട്ടുകാർക്കുമെല്ലാം എതിർ അഭിപ്രായവും ഉണ്ടാവും. പക്ഷേ വണ്ടി വാങ്ങുമ്പോൾ കളർ ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ പല പ്രശ്‌നങ്ങളും നേരിട്ടേക്കാമെന്നത് പലർക്കും അറിയില്ല. റീസിയെൽ വാല്യൂ, മെയിന്റനെൻസ് ചെയ്യാനുള്ള പൊല്ലാപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ടാവും.
Advertisement

ഈ സഫാരി സ്റ്റോം മോഡിഫൈ ചെയ്‌തവനെ കണ്ടാൽ ടാറ്റ കൊത്തും

ഇന്ത്യയിലെ വണ്ടിഭ്രാന്തൻമാർക്കിടയിൽ ടാറ്റ സഫാരിയെന്ന എസ്‌യുവി തീർത്ത ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നതാണ് സത്യം. ഇടക്കാലത്ത് നിർത്തലാക്കിയതിന് ശേഷം പുതിയ ലൈഫ് സ്റ്റൈൽ രൂപത്തിൽ പിറവിടെയുത്തുവെങ്കിലും ഇന്നും സഫാരിയുടെ പഴയ മോഡലുകൾക്കുള്ള ഫാൻബേസ് വേറെ തന്നെയാണ്. പലരും ഡൽഹിയിലെല്ലാം പോയി സെക്കൻഡ് ഹാൻഡ് മോഡൽ ചെറിയ വിലയ്ക്ക് വാങ്ങിക്കൊണ്ട് വരുന്നവരുണ്ട്. സഫാരി ശ്രേണിയിൽ സ്റ്റോം വേരിയന്റിനാണ് ഇന്നും ഡിമാന്റുള്ളത്. ഏത് കുന്നും മലയും കീഴടക്കാൻ യോഗ്യനായ സഫാരി സ്റ്റോം വിപണിയിലെത്തുന്നത് 2012-ലായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ഇതുപോലൊരു എസ്‌യുവി പണിതിറക്കാൻ സാക്ഷാൽ ടാറ്റ മോട്ടോർസിന് പോലും പിന്നീടായിട്ടില്ല.

സെപ്റ്റംബറിൽ വരാനിരിക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും

ഓരോ മാസവും പുതിയ കാറുകൾ (New Cars) വിപണിയിൽ എത്തുന്നത് പോലെ തന്നെ ഇരുചക്ര വാഹന വിപണിയിലേക്കും പുത്തൻ മോഡലുകൾ എത്തുന്നതിന് കുറവമൊന്നുമില്ല. ഇലക്‌ട്രിക് വിഭാഗത്തിൽ പോലും ലോഡ് കണക്കിന് ടൂവീലറുകൾ (Two Wheelers) എത്തുന്ന കാലമാണിത്. ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 2025 സെപ്റ്റംബറിലും ഇന്ത്യയിലെ ടൂവീലർ സെഗ്മെന്റ് ഒന്നിലധികം ലോഞ്ചുകൾക്കാണ് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കച്ചോടം നടക്കുന്ന ഉത്സവ സീസണിന് കൊടിയേറുന്നതോടെ വരുന്ന മുപ്പത് ദിവസത്തിനുള്ളിൽ അവതരണത്തിന് തയാറെടുത്ത് നിരവധി വണ്ടികളാണ് വരിവരിയായി നിൽക്കുന്നത്.

ഓണത്തിന് പഴയ കാർ മാറ്റി വാങ്ങിയാലോ?

വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഓരോ മാസവും പുത്തൻ പുതിയ കാറുകളേയും ബൈക്കുകളേയും സ്‌കൂട്ടറുകളേയും എല്ലാം വരവേൽക്കാനുള്ള സമയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കച്ചോടം നടക്കുന്ന ഉത്സവ സീസണിന് കൊടിയേറുന്നതോടെ വരുന്ന മുപ്പത് ദിവസത്തിനുള്ളിൽ അവതരണത്തിന് തയാറെടുത്ത് നിരവധി മോഡലുകളാണ് വരിവരിയായി നിൽക്കുന്നത്. സെപ്റ്റംബർ മാസത്തിൽ വിവിധ സെഗ്‌മെന്റുകളിലായി പുതിയ കാറുകൾ പുറത്തിറങ്ങും. വരും ആഴ്ചകളിൽ കാർ വിപണിയെ കൂടുതൽ ആവേശകരമാക്കാൻ എത്തുന്നതിൽ മാരുതിയും മഹീന്ദ്രയും പോലുള്ള ഇന്ത്യക്കാരുടെ സ്വന്തം ബ്രാൻഡുകളുമുണ്ട്. സെപ്റ്റംബറിൽ രാജ്യത്ത് എത്താനിരിക്കുന്ന പ്രധാന മോഡലുകൾ ഏതെല്ലാമെന്ന് പരിശോധിച്ചാലോ?

സ്വപ്‌ന വാഹനം ഒന്നിച്ച് വാങ്ങി സുഹൃത്തുക്കൾ

എല്ലാ മനുഷ്യർക്കും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമ്പാദ്യങ്ങളിൽ ഒന്നായിരിക്കും സൌഹൃദങ്ങൾ അല്ലെങ്കിൽ സുഹൃത്തുക്കൾ. നമ്മുടെ സുഖത്തിലും ദുഖത്തിലുമെല്ലാം ഒപ്പം നിൽക്കുന്ന ഇവരെ പോലെ ഭൂമിയിൽ മറ്റൊരാളില്ലെന്ന് വേണം പറയാൻ. ജീവിതത്തിൽ ഒരുപോലെ വിജയിച്ച് മുന്നേറാൻ എല്ലാവർക്കും ഒരുപോലെ ഭാഗ്യം കിട്ടിയേക്കില്ലല്ലോ. എങ്കിലും ഒരു കൂട്ടുകെട്ടിലെ എല്ലാവർക്കും ഒരുപോലെ വിജയത്തിലെത്താൻ കഴിയുന്നത് അപൂർവമായി കിട്ടുന്ന നിമിഷങ്ങളാണ്. വീടുവെക്കുന്നതും വണ്ടി വാങ്ങുന്നതുമെല്ലാം ഏതൊരു മനുഷ്യനും സ്വപ്‌നം കാണുന്ന കാര്യം കൂടിയാണ്. എന്നാൽ സുഹൃത്തുക്കൾ ഒന്നിച്ച് ഒരുദിവസം തന്നെ ഒരുപോലത്തെ നാല് കാറുകൾ സ്വന്തമാക്കിയാൽ എങ്ങനെയുണ്ടാവും.

ക്രെറ്റ സേഫാണ്, പക്ഷേ സ്കോഡയും എംജിയും വെള്ളംകുടിക്കും

രാജ്യത്ത് അവതിപ്പിച്ചപ്പോൾ മുതൽ എസ്‌യുവി പ്രേമികളുടെ മനസിലേക്ക് ഒരു ലോഡ് ഫീച്ചറുകളുമായി എത്തിയ മോഡലാണ് സെൽറ്റോസ്. കിയ എന്നും ഫീച്ചറുകൾക്ക് ഒരു പഞ്ഞവും വരുത്തിയിട്ടില്ല. അത് വാഹനത്തിൻ്റെ ഇൻ്റീരിയറിൽ കയറിയ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. 2019-ലായിരുന്നു സെല്‍റ്റോസിന്റെ കൈപിടിച്ച് കൊറിയൻ ബ്രാൻഡായ കിയ ഇന്ത്യയിലെത്തിയത്. ഞാൻ ആദ്യം പറഞ്ഞത് പോലെ രാജ്യത്ത് ഫീച്ചര്‍ സമ്പന്നമായ ഹൈ-ടെക് എസ്‌യുവി യുഗത്തിന് തുടക്കമിട്ടത് സെല്‍റ്റോസ് ആണെന്ന് പറയാൻ സാധിക്കും. കണക്റ്റഡ് കാര്‍ ടെക്നോളജി, വലിയ ടച്ച്‌സ്‌ക്രീനുകള്‍, പ്രീമിയം ഇന്റീരിയറുകള്‍, മികച്ച സ്റ്റൈലിംഗ് എന്നിവയുമായി എത്തിയ സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ തന്നെ പുതിയ മാനദണ്ഡങ്ങള്‍ വരുത്തി.