ഇന്ന് മൂന്ന് പേർക്ക് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി
ഓട്ടോമൊബൈൽസ്
- 11 month, 8 days ago
ഏറ്റവും മികച്ച ജീവനക്കാരന് മെർസിഡീസ് ബെന്‍സ് സി-ക്ലാസ് മോഡൽ സമ്മാനമായി നല്‍കിയ കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ഐടി സൊല്യൂഷന്‍ കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിനെ അങ്ങനെ വണ്ടിഭ്രാന്തൻമാരാരും പെട്ടന്ന് മറക്കാനിടയില്ല. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുവ വ്യവസായി എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാള് കൂടിയാണ് വാക്കിന്റെ സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ്. വെബ് ഡിസൈനിംഗിന് ഒപ്പം വെബ് ആപ്ലിക്കേഷൻ, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽ ആപ്പ് ഡെവലപ്മെൻറ് ആൻഡ് മാർക്കറ്റിംഗ് എന്നീ സേവനങ്ങളാണ് വാക് നൽകുന്നത്.