പോക്കറ്റിലൊതുങ്ങുന്ന മാരുതി എംപിവിക്ക് കച്ചോടം കൂടി
ഓട്ടോമൊബൈൽസ്
- 7 month, 11 days ago
ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന പ്രീമിയം എംപിവിയാണ് XL6 (Maruti Suzuki XL6). 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി XL6 ശ്രദ്ധേയമായ മുന്നേറ്റം നടത്തി. റഷ്ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മുന്‍ മാസത്തെ അതായത് 2025 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് (MoM) വില്‍പ്പനയില്‍ 39 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഈ വാഹനത്തിനായി. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്സ വഴി വിപണനം ചെയ്യുന്ന ഈ 6-സീറ്റര്‍ മോഡലിന് 2026 ജനുവരിയില്‍ 3,820 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.