യെസ്‌ഡിയുടെ പുത്തൻ 350 സിസി റോഡസ്റ്റർ ബൈക്ക്
ഓട്ടോമൊബൈൽസ്
- 7 month, 13 days ago
ഇന്ത്യൻ വിപണിയിലെ ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കളാണ് യെസ്‌ഡി. ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയിലൂടെ ഒരു കാലത്ത് നിരത്തുകളെ തരംഗംകൊള്ളിച്ച കമ്പനി ഇപ്പോൾ റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നായി വിലസി നടക്കുകകയാണ്. മുഖ്യ ശത്രുവായ റോയൽ എൻഫീൽഡിനോട് ഇതുവരെ ഇടിച്ചുനിൽക്കാനായിട്ടില്ലെങ്കിലും നാലാളറിയുന്ന തരത്തിൽ വളരാൻ കമ്പനികൾക്കായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. പഴയ ഇതിഹാസങ്ങളെ തിരിച്ചെത്തിച്ചതിനൊപ്പം കാലത്തിനിണങ്ങുന്ന മോഡലുകളെയും രംഗത്തിറക്കി കമ്പനി തരക്കേടില്ലാത്ത രീതിയിൽ മുന്നോട്ട് പോവുകയാണ്.