ഇത് കേരളത്തിലെ ആദ്യ ഡിഫെൻഡർ V8!
ഓട്ടോമൊബൈൽസ്
- 11 month, 26 days ago
ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നത് മലയാളികളുടെ വീക്ക്‌നെസുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ലക്ഷ്വറി വാഹന ബ്രാൻഡുകൾ ഏറ്റവും കൂടുതൽ പണംവാരുന്ന വിപണികളിൽ ഒന്നായി നമ്മുടെ കൊച്ചുകേരളം മാറിയിട്ടുണ്ട് എന്നതിൽ സംശയമൊന്നും വേണ്ട. യുവസംരംഭകരുടെ വളർച്ചയും സെലിബ്രിറ്റികളുടെ വണ്ടിഭ്രാന്തുമെല്ലാമാണ് ഇത്രയും ലക്ഷ്വറി കാറുകൾ നമ്മുടെ നിരത്തുകളിൽ പ്രത്യക്ഷപ്പെടാൻ കാരണമായിരിക്കുന്നത്. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവുമെല്ലാം കഴിഞ്ഞാൽ ഏവർക്കും പ്രിയപ്പെട്ട വണ്ടിക്കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ് ലാൻഡ് റോവറുകൾ. റോഡുകളിൽ കൂടി മാത്രമല്ല, ഏത് കുന്നും മലയും കയറിപ്പോവാൻ കഴിയുന്ന തരത്തിലുള്ള എസ്‌യുവികളാണ് ബ്രിട്ടീഷ് ബ്രാൻഡിന്റെ ആയുധം.