4.50 കോടിയുടെ ഹമ്മറില്‍ കറങ്ങുന്ന സംവിധായകനെ പിടികിട്ടിയോ?
ഓട്ടോമൊബൈൽസ്
- 7 month, 26 days ago
സിനിമയില്‍ കാറുകള്‍ പറപ്പിക്കുന്ന ആക്ഷന്‍ കിംഗ് എന്നതിലുപരി, ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി കയറിയ ഒരു സംവിധായകന്റെ വിസ്മയിപ്പിക്കുന്ന കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. പതിനേഴാം വയസ്സില്‍ വെറും 35 രൂപ പ്രതിഫലത്തിന് സ്പോട്ട് ബോയിയായി സിനിമാജീവിതം ആരംഭിച്ച ഇദ്ദേഹം, ഇന്ന് ഓടിക്കുന്നത് 4.50 കോടി രൂപ വില വരുന്ന ജിഎംസി ഹമ്മര്‍ ഇവിയാണ്. പട്ടിണിയും സാമ്പത്തിക പ്രയാസങ്ങളും നിറഞ്ഞ ഭൂതകാലത്തെ കഠിനാധ്വാനം കൊണ്ട് കീഴടക്കി ബോളിവുഡിലെ വിലപിടിപ്പുള്ള സംവിധായകനായി മാറിയ ആ ഹിറ്റ് മേക്കറുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥയും പുതിയ വാഹനവുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം.