5.59 ലക്ഷത്തിൻ്റെ ബേസ് മോഡൽ സേഫ്റ്റിയിൽ പോലും ഭീകരൻ തന്നെ

ബജറ്റ് ഹാച്ച്ബാക്കുകളെ വരെ നാണിപ്പിച്ചുകൊണ്ട് ടാറ്റയുടെ പുതിയ കുഞ്ഞൻ എസ്‌യുവി ഇക്കഴിഞ്ഞ ദിവസം വിപണിയിൽ എത്തുകയുണ്ടായി. 6 വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തും അകത്തും നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് വിപണത്തിന് എത്തിയിരിക്കുന്നത്. ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ പതിപ്പുകൾക്ക് 5.59 ലക്ഷം രൂപ മുതൽ 8.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം സിഎൻജി മോഡലുകൾക്ക് 6.69 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരും.

സംശയം വേണ്ട, 'അധീര'ക്ക് പറ്റിയ വണ്ടി തന്നെ!

കഴിഞ്ഞ ദിവസം മുംബൈ മറൈന്‍ ഡ്രൈവിന് സമീപത്ത് കാണപ്പെട്ട അന്യഗ്രഹ പേടകം (യുഎഫ്ഒ) പോലുള്ള ഒരു വാഹനം ധാരാളം കാഴ്ചക്കാരെ കൂട്ടിയിരുന്നു. മറൈന്‍ ഡ്രൈവിന് സമീപം പ്രത്യക്ഷപ്പെട്ട കാര്‍ യഥാര്‍ത്ഥത്തില്‍ ലോക പ്രശസ്ത ഇവി നിര്‍മാതാക്കളായ ടെസ്‌ലയുടെ സൈബര്‍ട്രക്കായിരുന്നു. ഇലേണ്‍ മസ്‌കിന്റെ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സൈബര്‍ട്രക്ക് അവര്‍ രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഫ്യൂചറിസ്റ്റിക് ലുക്കിലുള്ള ഈ ഇവി കണ്ടുപരിചയമില്ലാത്തതിനാല്‍ നാട്ടുകാര്‍ അന്തംവിട്ട് നോക്കിനിന്നു പോയി. ഇപ്പോള്‍ വൈറലായ അതേ അത്യാധുനിക ഇലക്ട്രിക് വാഹനത്തില്‍ വന്നിറങ്ങിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത്.

TOLL PLAZA-യിൽ ഇനി കാശ് കൊടുക്കാൻ പറ്റില്ല

ഇന്ത്യയിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ 1 മുതൽ പണമായി ടോൾ അടയ്ക്കുന്ന രീതി പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം. ഇനി ഫാസ്ടാഗ് വഴിയോ മറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കുകയുള്ളൂ. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോൾ കേന്ദ്രം പുറത്തുവിടുന്നത്. ദേശീയ പാതകളിൽ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്നതിനായി വിവിധയിടങ്ങളിൽ ടോൾ പ്ലാസകൾ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഇന്ധനച്ചെലവ് ലഘൂകരിക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുമായിരുന്നു ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം വാഹനങ്ങളിലും ഫാസ്ടാഗ് കാർഡുകൾ ഉപയോഗത്തിലുണ്ട്.

ചേതക് C25 റിവ്യൂ വിശേഷങ്ങൾ വായിക്കാം

Bajaj Chetak C25 ഇലക്ട്രിക് സ്കൂട്ടറിൻ്റെ വിശദമായ അവലോകനം. വില, സവിശേഷതകൾ, ഡ്രൈവിംഗ് അനുഭവം എന്നിവ അറിയുക.
Advertisement

പട്ടൗഡി കുടുംബത്തിലെ മരുമകന്റെ പുതിയ ആഡംബര എസ്‌യുവി

ബാലതാരമായി അരങ്ങേറി ബോളിവുഡില്‍ നടനായും സംവിധായകനായും നിറഞ്ഞു നില്‍ക്കുകയാണ് കുനാല്‍ ഖേമു (Kunal Khemu). മികച്ച കോമഡി ടൈമിംഗിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുന്ന കുനാല്‍ ഖേമു ബോളിവുഡിലെ അണ്ടര്‍ റേറ്റഡ് നടന്‍മാരില്‍ ഒരാളാണെന്നും വേണമെങ്കില്‍ പറയാം. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ കുനാല്‍ 'ഗോല്‍മാല്‍' ഫ്രാഞ്ചൈസി, 'ഗോ ഗോവ ഗോണ്‍', 'ലൂട്ട്‌കേസ്', 'അഭയ്' പോലുള്ള ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് പ്രശസ്തനായത്. സ്റ്റാര്‍ ഇമേജിനേക്കാള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് കുനാല്‍. അടുത്തിടെ 'മാഡ്ഗാവ് എക്‌സ്പ്രസ്' എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ കുനാലിനെ തേടി IIFA-യുടെ അംഗീകാരവുമെത്തി.

ബുള്ളറ്റ് വാങ്ങി ചെകുത്താൻ ലാസർ

കന്നഡയിലെ വിസ്മയ ചിത്രമായ കാന്താര ചാപ്റ്റർ ഒന്ന് (Kantara Chapter 1) കണ്ടവരാരും അത്രവേഗം മറക്കാനിടയില്ലാത്ത മുഖമാണ് വിജയേന്ദ്ര രാജാവിൻ്റേത്. മലയാളിയായ ഹരിപ്രശാന്ത് വർമ ജീവൻ നൽകിയ കരുത്തുറ്റ കഥാപാത്രം വാനോളം പ്രശംസ നേടിയിരുന്നു. ആറടിനാലിഞ്ച് പൊക്കവും താടിയും കൊമ്പൻമീശയുമായി സ്ക്രീൻ നിറഞ്ഞുനിന്ന താരത്തെ മലയാളികൾക്കിടയിൽ പ്രത്യേക ആമുഖത്തിൻ്റെ ആവശ്യമൊന്നുമില്ല. ആട് രണ്ടിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ഒപ്പം മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബനിലെ പ്രധാന കഥാപാത്രവും കൂടിയാവുമ്പോൾ താരത്തിൻ്റെ മൂല്യം തന്നെ ഉയരും.

മാരുതി ഇലക്ട്രിക് MPV കുറഞ്ഞ വിലയില്‍ വന്നാല്‍ കിയ കരയും

വില്‍പ്പനയില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയ മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് കാറായ ഇ-വിറ്റാരക്കായി ഇന്ത്യക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കുറച്ചായി. ധൃതി കൂട്ടാതെ വ്യക്തമായ പദ്ധതിയോട് കൂടിയാണ് മാരുതി സുസുക്കി തങ്ങളുടെ കന്നി ഇവി വിപണിയിലെത്തിക്കാന്‍ പോകുന്നതെന്ന് ഒന്നിലേറെ തവണ ലോഞ്ച് മാറ്റിവെച്ചപ്പോള്‍ തന്നെ നമുക്ക് മനസിലായതാണ്. ഇ-വിറ്റാരയിലൂടെ തിരിതെളിയാന്‍ പോകുന്ന തങ്ങളുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വേഗത കൂട്ടാന്‍ പോകുകയാണ് മാരുതി സുസുക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-വിറ്റാര എസ്‌യുവിക്ക് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

എംജിയുടെ പുതിയ 7-സീറ്റർ എസ്‌യുവി അടുത്തമാസം എത്തും

ഡി-സെഗ്മെൻ്റ് എസ്‌യുവി സെഗ്മെൻ്റിലെ കിങായ ടൊയോട്ട ഫോർച്യൂണറിനെ വെല്ലാൻ എംജി മോട്ടോർസ് ഏറെക്കാലം മുമ്പേ പുറത്തിറക്കിയ മോഡലായിരുന്നു എംജി ഗ്ലോസ്റ്റർ (MG Gloster). തുടക്കത്തിൽ ശ്രദ്ധ നേടിയിരുന്നുവെങ്കിലും പിന്നീട് കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങളും ഗ്ലോസ്റ്ററിൻ്റെ ഇമേജിനെ സാരമായി ബാധിക്കുകയുണ്ടായി. ശരിക്കും പറഞ്ഞാൽ മിടുമിടുക്കനായിരുന്നുവെങ്കിലും ആരും മോഡലിൻ്റെ കഴിവുകൾ തിരച്ചറിഞ്ഞിരുന്നില്ലെന്ന് വേണം പറയാൻ. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കാം.

നാവികസേനയില്‍ 260 ഒഴിവുകള്‍; ശമ്പളം 1.25 ലക്ഷം വരെ, ആര്‍ക്കൊക്കെ അപേക്ഷിക്കാം

2026-ൽ ഇന്ത്യൻ നാവികസേന ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുക. യോഗ്യത, ബ്രാഞ്ചുകൾ, ഒഴിവുകൾ, പ്രായപരിധി, ശമ്പളം, joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചും അറിയുക.

മുടി വളരാൻ റോസ് മേരിയേക്കാളും മികച്ചതാണോ മിനോക്സിഡിൽ, ഉപയോഗം നിർത്തിയാൽ ഉളള മുടിയും പോകുമോ?

മുടി വളർച്ചയ്ക്ക് മിനോക്സിഡിലിനുള്ള പ്രകൃതിദത്ത ബദലായി റോസ്മേരി വെള്ളം പര്യവേക്ഷണം ചെയ്യുക. ആധുനിക ദിനചര്യയിൽ ഇതിൻ്റെ ഫലപ്രാപ്തി, സുരക്ഷ, പ്രായോഗിക ഉപയോഗം എന്നിവ വിലയിരുത്തുക.

പാത്രങ്ങളിലെ കറ എത്ര നോക്കിയിട്ടും പോകുന്നില്ലേ, മിനുറ്റുകൾക്കുളളിൽ കറ കളയാം, എളുപ്പ വഴികളിതാ

പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ നിന്ന് കറ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ, നാരങ്ങ നീര്, വിനാഗിരി, ഡിഷ് സോപ്പ് എന്നിവ ഉപയോഗിച്ച് സുരക്ഷിതവും പ്രായോഗികവുമായ രീതികൾ പഠിക്കുക, അതുവഴി കണ്ടെയ്‌നറുകൾക്ക് പുതിയ തിളക്കം നൽകാം.

കിയയുടെ കുഞ്ഞൻ എസ്‌യുവിക്ക് പുതിയ മോഡൽ

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെൻ്റിൽ പുത്തനൊരു പരീക്ഷണമായിരുന്നു കിയ സിറോസ്. ചെറിയ വിലയ്ക്ക് കിട്ടുന്ന ആഡംബര കാറായി എത്തിയ മോഡൽ ആ വിഭാഗത്തിൽ ഇതുവരെ കാണാത്തത്ര ഫീച്ചറുകൾ കുത്തിനിറച്ചായിരുന്നു വിപണനത്തിന് എത്തിയത്. ഒപ്പം രൂപത്തിലും വ്യത്യസ്‌തത പുലർത്താൻ സിറോസിനായി. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിക്കുകയും ചെയ്‌തുവെങ്കിലും വിൽപ്പനയിൽ ഇതൊന്നും പ്രതിഫലിപ്പിക്കാൻ കമ്പനിക്കായില്ലെന്ന് പറയുന്നതാവും ശരി. എന്നാൽ പുതിയ നീക്കങ്ങളിലൂടെ സിറോസിനെ ജനകീയനാക്കുവാനായുള്ള തീവ്രപരിശ്രമത്തിലാണ് കിയ.
Advertisement

ഓട്ടോയുടെ വിലയില്‍ വരുന്ന ഇലക്ട്രിക് കാര്‍ ടെസ്റ്റിംഗിൽ

ഇന്ത്യന്‍ നഗരങ്ങളിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമായി കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ ഒരു കമ്പനിയാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് മൊബിലിറ്റി (Blinq Mobility). കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ബ്ലിങ്ക് മൊബിലിറ്റി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പ്രോട്ടോടൈപ്പ് പൊതുനിരത്തില്‍ പരീക്ഷിച്ച്് തുടങ്ങി. 'പോഡ്' (Pod) എന്ന് പേരിട്ടിരിക്കുന്ന ഈ മൈക്രോ ഇലക്ട്രിക് കാര്‍ ഒരു സാധാരണ ഓട്ടോറിക്ഷയുടെ വിലയില്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

തണുപ്പ് കാലത്ത് കുട്ടികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം; ഈ ഭക്ഷണങ്ങൾ ഒരിക്കലും കൊടുക്കരുത്..!

ശൈത്യകാല ഭക്ഷണങ്ങൾ കുട്ടികളുടെ പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്നും പഞ്ചസാരയും വറുത്തതുമായ ഭക്ഷണങ്ങൾക്ക് പകരം എന്ത് കഴിക്കാമെന്നും പോഷകാഹാര വിദഗ്ധർ വിവരിക്കുന്നു. വറുത്തവക്ക് പകരം പുഴുങ്ങിയവ, വെള്ളം, ചൂടുള്ള സൂപ്പുകൾ എന്നിവ കഴിക്കുക.

തിരുവനന്തപുരത്ത് ജോലി വേണോ?, എറണാകുളം,തൃശൂർ അടക്കം ഒഴിവുകൾ..60,000 വരെ ശമ്പളം

ANERT കേരളത്തിലുടനീളമുള്ള ജില്ലാ പ്രോജക്ട് എഞ്ചിനീയർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, അനുബന്ധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതകൾ, ശമ്പളം, പ്രായപരിധി എന്നിവയുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

'മനുഷ്യനെ കിടത്തിയുറക്കില്ല നിങ്ങളുടെ ഈ ശീലം'; ഈ പഴി കേള്‍ക്കാറുണ്ടോ? ഇതാ പരിഹാര മാര്‍ഗങ്ങള്‍

ശ്വാസമെടുക്കൽ എളുപ്പമാക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നാസികയിൽ എണ്ണ ഒഴിക്കുക, ആവി പിടിക്കുക, ശരീരഭാരം ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുക, ഒരുവശം ചരിഞ്ഞു കിടക്കുക തുടങ്ങിയ കൂർക്കംവലിക്കുള്ള ആയുർവേദ ചികിത്സാരീതികൾ കണ്ടെത്തുക

നല്ല മൃദുവായ പൂരി തയ്യാറാക്കാം

മൈദ തിരഞ്ഞെടുക്കൽ, കുഴെച്ചതുമുതൽ തയ്യാറാക്കൽ, വറുക്കൽ, ഉരുളൽ വിദ്യകൾ എന്നിവയെക്കുറിച്ചുള്ള അവശ്യ നുറുങ്ങുകൾ ഉപയോഗിച്ച് വീട്ടിൽ മൃദുവായതും മൃദുവായതുമായ പൂരികൾ എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കുക.

7-സീറ്റർ ഫാമിലി എംപിവിയിലേക്ക് പുതിയ വേരിയൻ്റുമായി കിയ

ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന നിരയിൽ മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ എന്നീ ഭീകരൻമാരോട് പടവെട്ടി വളരെ വേഗത്തിൽ തൻ്റേതായ അഡ്രസ് കണ്ടെത്തിയ മോഡലാണ് കിയ കാരെൻസ്. ഈയടുത്ത് കൂടുതൽ സ്റ്റൈലിഷായി പേരിനൊപ്പം ക്ലാവിസ് എന്നുകൂടി ചേർത്ത വാഹനം നിലവിൽ നല്ലൊരു ഫാമിലി കാർ നോക്കിനടക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്നതാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കി മുന്നേറുന്ന മിടുക്കന് ഇപ്പോഴിതാ പുത്തനൊരു വേരിയൻ്റ് കൂടി സമ്മാനിച്ച് കാര്യങ്ങൾ കൂടുതൽ ആകർഷകമാക്കുകയാണ് കിയ.

അച്ഛനായതിന് പിന്നാലെ മിനി കൂപ്പര്‍ വാങ്ങി ക്യാമറാമാൻ

ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച ടെക്‌നീഷ്യന്‍മാരെ സംഭാവന ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരുടെ പട്ടികയെടുത്താല്‍ അതില്‍ നിരവധി മലയാളികളെ കാണാം. സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുതിയ സൗന്ദര്യം നല്‍കിയ ഛായാഗ്രാഹകനാണ് ജോമോന്‍ ടി. ജോണ്‍ (Jomon T. John). പ്രകൃതിദൃശ്യങ്ങളെയും മനുഷ്യഭാവങ്ങളെയും ഒരുപോലെ മനോഹരമായി ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവാണ് ജോമോന്‍ ടി. ജോണിനെ വേറിട്ടുനിര്‍ത്തുന്നത്. കൃത്രിമ വെളിച്ചത്തേക്കാള്‍ പ്രകൃതിദത്തമായ ലൈറ്റിംഗിനെ ഇഷ്ടപ്പെടുന്ന ഛായാഗ്രാഹകനായതിനാല്‍ തന്നെ ജോമോന്‍ ടി. ജോണിന്റെ സിനിമകളില്‍ ജീവന്‍ തുളുമ്പുന്ന ഫ്രെയിമുകള്‍ കാണാം.

ആരേയും വേദനിപ്പിക്കാതെ പൾസർ ബൈക്കുകൾക്ക് പുതിയ വില

തൊണ്ണൂറുകളിൽ ജനിച്ചവരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള മോട്ടോർസൈക്കിളുകളാണ് ബജാജ് പൾസർ. ഇപ്പോൾ 125 സിസി മുതൽ 400 സിസി വരെയുള്ള നിരയിൽ മിന്നിത്തിളങ്ങുന്ന പൾസറുകൾ യൂത്തൻമാർക്കിടയിലെ നിറസാന്നിധ്യമാണ്. താങ്ങാനാവുന്ന വിലയും യൂത്ത്ഫുൾ ഡിസൈനും കുറഞ്ഞ മെയിൻ്റനെൻസുമെല്ലാം ആളുകളെ ഇപ്പോഴും ബജാജിൻ്റെ ഇതിഹാസത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് പൾസർ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഉൽപ്പാദനച്ചെലവ് ഉയർന്നതോടെയാണ് ഇത്തരത്തിലൊരു കടുംകൈ ഉപഭോക്താക്കളോട് ചെയ്യാൻ കമ്പനി നിർബന്ധിതരായത്. പക്ഷേ 461 രൂപ മുതൽ 1,460 രൂപ വരെ മാത്രമാണ് വില കൂട്ടിയിരിക്കുന്നത് എന്നത് ആളുകളെ നേരിട്ട് ബാധിക്കാനിടയില്ല.
Advertisement

ഡിഫെന്‍ഡറിന് പിന്നാലെ പോര്‍ഷ ടെയ്കാന്‍ ഇവി വാങ്ങി ബാബ

സാധാരണയായി ലൗകിക ജീവിതത്തോടും ആഡംബര വസ്തുക്കളോടുമുള്ള ആസക്തികള്‍ വെടിഞ്ഞ് ലളിത ജീവിതം നയിക്കുന്നവരാണ് ആത്മീയാചാര്യന്‍മാര്‍. വിശപ്പടക്കാനുള്ള ഭക്ഷണം പോലും മറ്റുള്ളവരില്‍ നിന്ന് ദാനമായി സ്വീകരിച്ച് ദൈവത്തില്‍ സര്‍വ്വതും സമര്‍പ്പിച്ച് ജീവിക്കുന്നവരാണ് അവരില്‍ വലിയൊരു പങ്കും. എന്നാല്‍ ഇതിന് അപവാദമായി ഒത്തിരി പേരുണ്ട്. അതില്‍ ഒന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഓഷോ രജനീഷ്. നൂറിലേറെ റോള്‍സ് റോയ്‌സുകള്‍ സ്വന്തമായുണ്ടായിരുന്ന ഓഷോയുടെ ആഡംബര ജീവിതശൈലി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കക്ഷി വാങ്ങിയ പുതിയ വാഹനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഇഷ്ടമുള്ളതെല്ലാം ചെയ്ത് ജീവിതം ആഘോഷിക്കുന്നു! എനിക്കും പ്രചോദനമാണ് അവള്‍! മഞ്ജുവിനെക്കുറിച്ച് മധു


മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി വാങ്ങിയ ആൾ നിസാരക്കാരനല്ല

യാത്രാസുഖത്തിൻ്റെ കാര്യത്തിൽ സാക്ഷാൽ ടൊയോട്ട ഇന്നോവയെ വെല്ലുന്ന മഹീന്ദ്രയുടെ നിരയിലെ മിടുമിടുക്കനാണ് XUV700. ഇക്കൂടെ അടിപൊളി ഫീച്ചറുകളും സേഫ്റ്റിയും കൂടിയെത്തിയതോടെ സംഭവം കയറികൊളുത്തി. അങ്ങനെ ഏവരുടേയും ഫേവറീറ്റായി മുന്നേറുന്നതിനിടയിൽ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കി വേറെ ലെവലാക്കിയിരിക്കുകയാണ് കമ്പനി. ഒപ്പം XUV 7XO എന്ന ഇടിവെട്ട് പേരും സമ്മാനിക്കുകയുണ്ടായി. ഇപ്പോഴിതാ XUV 7XO പതിപ്പിനായുള്ള ഡെലിവറിയും ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ആദ്യ വണ്ടി മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡിൻ്റെ പ്രസിഡൻ്റും അംഗവുമായ വിനോദ് സഹായിക്കാണ് കൈമാറിയിരിക്കുന്നത്.

ടൂവീലര്‍ വിപണിയിലെ 'ജനനായകന്‍' ഇനി TVS; ഹീറോ, ഹോണ്ട വീണു

2025 ഡിസംബറില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വമ്പന്‍ അട്ടിമറി. ദീര്‍ഘകാലമായി വിപണി ഭരിച്ചിരുന്ന ഹീറോ മോട്ടോകോര്‍പ്പിനെയും ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയെയും പിന്നിലാക്കി ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി മാറി. ആഭ്യന്തര വില്‍പനയിലും കയറ്റുമതിയിലും ഒരുപോലെ മികവ് പുലര്‍ത്തിയതാണ് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ചരിത്ര നേട്ടത്തിലെത്തിയത്. കഴിഞ്ഞ മാസം രാജ്യത്തെ ടോപ് 5 ടൂവീലര്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ വളര്‍ച്ച കൈവരിച്ചു. ഈ പ്രമുഖ കമ്പനികള്‍ എല്ലാം ചേര്‍ന്ന് കഴിഞ്ഞ മാസം മൊത്തം 18,02,317 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്.

ആഡംബര കാറുകളുടെ രാജാവ് MERCEDES BENZ തന്നെ

ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 2025-ലും മെർസിഡീസ് ബെൻസ് (Mercedes-Benz) തങ്ങളുടെ ആധിപത്യം നിലനിർത്തിയിരികുകയാണ്. തുടർച്ചയായ പതിനൊന്നാമത്തെ വർഷമാണ് കമ്പനി ഏറ്റവും കൂടുതൽ ലക്ഷ്വറി വാഹനങ്ങൾ വിറ്റഴിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഈ നേട്ടത്തോടെ ആഡംബര കാർ വിഭാഗത്തിൽ തങ്ങളുടെ മുൻനിര സ്ഥാനം മെർസിഡീസ് ബെൻസ് ഉറപ്പിക്കുകയാണ്. 2025-ലെ കണക്കുകൾ പുറത്ത് വന്നപ്പോൾ മെർസിഡീസ് ബെൻസ് ഇന്ത്യയിൽ ആകെ 19,007 വാഹനങ്ങൾ വിറ്റഴിച്ചു. ഈ വിഭാഗത്തിൽ ബിഎംഡബ്ല്യു (BMW) 181 വാഹനങ്ങൾ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തെത്തി. ബിഎംഡബ്ല്യു-മിനി ബ്രാൻഡുകളിലെ വിൽപ്പനയാണിത്.