എന്‍എച്ച്എമ്മില്‍ ഒഴിവുകള്‍, നിയമനം എറണാകുളത്ത്; ശമ്പളം എത്രയെന്ന് കേട്ടോ?

നാഷണൽ ഹെൽത്ത് മിഷൻ കേരള എറണാകുളത്ത് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജനുവരി 27, 2026-ന് ഇന്റർവ്യൂ നടക്കും. യോഗ്യത, ഫീസ്, നടപടിക്രമങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ.

വിന്‍ഫാസ്റ്റിന് 4 മാസത്തിനുള്ളില്‍ 1,000 യൂണിറ്റ് വിൽപ്പന

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവെച്ച് വെറും നാല് മാസത്തിനുള്ളില്‍ നിര്‍ണ്ണായക നേട്ടം കൈവരിച്ച് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). 1,000 വാഹനങ്ങള്‍ എന്ന വില്‍പന നാഴികക്കല്ല് പിന്നിട്ടതോടെ ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി വിന്‍ഫാസ്റ്റ് മാറി. 2025 സെപ്റ്റംബറിലാണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. 2025 ഡിസംബര്‍ മാസത്തില്‍ മാത്രം 375 യൂണിറ്റുകള്‍ വിറ്റഴിച്ച വിന്‍ഫാസ്റ്റ് ഹ്യുണ്ടായി, കിയ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളെ പിന്നിലാക്കി എന്നതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.

പുതിയ ലുക്കിൽ ടാറ്റയുടെ കുട്ടിക്കൊമ്പൻ എത്തി

ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഒടുവിൽ വിപണിയിലെത്തിയിരിക്കുകയാണ്. കാത്തിരിപ്പിൻ്റെ സുഖം കൂടുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും മാറ്റങ്ങളുമായിട്ടാണ് മുഖംമിനുക്കിയ ടാറ്റയുടെ കുട്ടിക്കൊമ്പൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ മാറ്റങ്ങളുമായി എത്തുന്ന മോഡലിന് 5.59 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. 2021-ൽ അവതരിപ്പിച്ചതിന് ശേഷമുള്ള സബ്-കോംപാക്‌ട് എസ്‌യുവിയുടെ ആദ്യത്തെ പ്രധാന മിഡ്-ലൈഫ് അപ്‌ഡേറ്റാണിത്. ഫെയ്‌സ്‌ലിഫ്റ്റുകളിൽ പതിവായി കാണുന്ന എക്സ്റ്റീരിയർ, ഇൻ്റീരിയർ അപ്‌ഡേറ്റുകൾക്ക് പുറമെ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം രണ്ട് പുതിയ എഞ്ചിൻ ഓപ്ഷനും എത്തിയിട്ടുണ്ടെന്നത് പലരേയും ഹാപ്പിയാക്കും.

ബെംഗളൂരുവിനല്ല, ലോട്ടറി തമിഴ്നാടിന്..പുതിയ ഹൊസൂർ എയർപോർട്ട് പദ്ധതിയിൽ വൻ ട്വിസ്റ്റ്

ബെംഗളൂരുവിന് സമീപമുള്ള ഹൊസൂർ വിമാനത്താവള പദ്ധതികളെ നയിക്കുന്ന 150 കിലോമീറ്റർ നയം, തമിഴ്‌നാട്ടിലെയും കർണാടകയിലെയും പ്രാദേശിക വളർച്ച, കണക്റ്റിവിറ്റി, വ്യാവസായിക വികസനം എന്നിവയിലുള്ള അതിന്റെ സ്വാധീനം എന്നിവയുടെ വിശകലനം.
Advertisement

'എന്താ മോനേ', 2255 നമ്പർ സ്വന്തമാക്കി മോഹൻലാൽ

2255 എന്ന നമ്പർ കൊച്ചുകിട്ടികൾക്ക് പോലും കാണാപാഠമാണ്. മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഒറ്റ ഡയലോഗിലൂടെ മോഹൻലാൽ ഒരുനമ്പർ സീരീസ് തന്നെയാണ് സ്വന്തമാക്കിയത്. മോഹൻലാലിൻ്റേത് മാത്രമാക്കി എടുത്ത ഒരു നമ്പർ. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1.90 ലക്ഷം രൂപയ്ക്കാണ് മോഹൻലാൽ തൻ്റെ ഹൈക്രോസിന് വേണ്ടി ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുന്നത്.കെഎൽ07 ഡിജെ 2255 എന്നാണ് പുതയ ഹൈക്രോസിൻ്റെ നമ്പർ. നേരത്തെ ആൻ്റണി പെരുമ്പാവൂർ തൻ്റെ വോൾവോയ്ക്ക് വേണ്ടി3.20 ലക്ഷം മുടക്കി നമ്പർ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Tamil Nadu's TAPS: 50% Pension Assured for Employees | തമിഴ്നാടിൻ്റെ TAPS: ജീവനക്കാർക്ക് 50% പെൻഷൻ ഉറപ്പാക്കുന്നു

Tamil Nadu introduces TAPS, a hybrid pension model guaranteeing 50% of last drawn salary as pension with monthly contributions. | തമിഴ്നാട് TAPS അവതരിപ്പിക്കുന്നു, പ്രതിമാസ വിഹിതങ്ങളോടെ അവസാന ശമ്പളത്തിൻ്റെ 50% പെൻഷനായി ഉറപ്പുനൽകുന്ന ഒരു ഹൈബ്രിഡ് പെൻഷൻ മോഡൽ.

സിയറക്കായി കാത്തിരുന്ന് മുഷിയില്ല! ടാറ്റ പയറ്റുന്ന തന്ത്രം

ടാറ്റ മോട്ടോര്‍സ് ഏറ്റവും പുതുതായി പുറത്തിറക്കിയ സിയറ എസ്‌യുവിക്ക് വിപണിയില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബുക്കിംഗ് വിന്‍ഡേ തുറന്ന ആദ്യ ദിനം തന്നെ 70000+ ഓര്‍ഡറുകളാണ് എസ്‌യുവി വാരിക്കൂട്ടിയത്. വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് വാഹനത്തിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ ടാറ്റ മോട്ടോര്‍സ് തീരുമാനിച്ചു. ബുക്കിംഗും ഡെലിവറിയും തമ്മിലുള്ള ദൈര്‍ഘ്യം കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനുമാണ് കമ്പനിയുടെ ഈ ദ്രുതഗതിയിലുള്ള നീക്കം.തുടക്കത്തില്‍ പ്രതിമാസം 7,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനായിരുന്നു ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 70,000-ത്തിലധികം ഓര്‍ഡറുകള്‍ ലഭിച്ചതോടെ ഉല്‍പ്പാദന ലക്ഷ്യം പുതുക്കി നിശ്ചയിച്ചു.

ഹോണ്ടയുടെ കാറിന് ഇനി കാശ് കൂടുതൽ കൊടുക്കണം

llകോംപാക്‌ട് സെഡാൻ സെഗ്മെൻ്റിലെ രാജാവായ മാരുതി സുസുക്കി ഡിസയറിൻ്റെ ഏറ്റവും വലിയ എതിരാളി ആരെന്ന് ചോദിച്ചാൽ അതിന് ഹോണ്ട അമേസ് എന്ന ഒറ്റ ഉത്തരമേയുള്ളൂ. പെട്രോളിലും ഡീസലിലും ലഭ്യമായിരുന്നപ്പോൾ ഇന്ത്യക്കാരെ കൈയിലെടുത്തിരുന്ന മിടുക്കൻ ഹോണ്ട സിറ്റിയുടെ ജൂനിയർ പതിപ്പാണ്. അന്തസും ആഡംബരവും ഒന്നിച്ച് ഇത്രയും ചെറിയ വിലയിൽ കിട്ടുന്നത് വലിയ കാര്യം തന്നെയാണല്ലോ. ഇപ്പോൾ പഴയ പ്രതാപമില്ലെങ്കിലും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ADAS ഫീച്ചറുള്ള കാറാണ് അമേസ്. അതിനാൽ തന്നെ പലരും ഇന്നും ഈ പെട്രോൾ സെഡാനെ വളരെയധികം സ്നേഹിക്കുന്നുണ്ട്.

29 KM മൈലേജും 6 എയർബാഗും കിട്ടിയാൽ ആരേലും വിടുമോ

ക്വാളിസ്, ഇന്നോവ, ഫോച്യൂണർ, എത്തിയോസ് തുടങ്ങിയ ജനകീയ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവരായി മാറിയ വാഹന നിർമാതാക്കളാണ് ടൊയോട്ട. എന്നാൽ ചെറുകാർ നിരയിൽ നിന്നും പടിയിറങ്ങിപ്പോയ കമ്പനി പിന്നീട് തിരിച്ചെത്തിയത് മാരുതി സുസുക്കിയുടെ ബജറ്റ് മോഡലുകളെ റീബാഡ്‌ജ് ചെയ്‌തുകൊണ്ടാണ്. തുടക്കത്തിൽ കല്ലുകടിയുണ്ടായെങ്കിലും പിന്നീട് ആളുകൾ കാര്യം മനസിലാക്കി ടൊയോട്ടയോടൊപ്പം കൂടി. ബലേനോ ഗ്ലാൻസയായും ഫ്രോങ്ക്സ് ടൈസറായും എർട്ടിഗ റൂമിയോണായും ഇപ്പോൾ പൊടിപൊടിക്കുകയാണ് കച്ചോടം. ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2025 ഡിസംബർ മാസം 34,159 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

1 പവൻ സ്വർണ്ണത്തിന്റെ പൈസക്ക് പഴയ കാർ ലക്ഷ്വറിയാക്കാം

ഇന്ത്യയില്‍ സ്വര്‍ണ്ണവില (Gold Price) റോക്കറ്റ് വിട്ട പോലെ മുകളിലോട്ട് കുതിച്ചുയരുകയാണ്. നിലവില്‍ ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണത്തിന് ഏകദേശം 1.04 ലക്ഷം രൂപയാണ് വിപണി വില. ഈ സാഹചര്യത്തില്‍ പഴയ കാര്‍ വിറ്റ് ലക്ഷങ്ങള്‍ മുടക്കി പുതിയൊരെണ്ണം വാങ്ങണോ അതോ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വെറും 1 പവന്‍ സ്വര്‍ണ്ണത്തിന്റെ പൈസക്ക് നിങ്ങളുടെ പഴയ കാറിനെ ആധുനിക ഫീച്ചറുകളുള്ള പുതിയ വാഹനമാക്കി മാറ്റാന്‍ സാധിക്കും. അതിനുള്ള ചില വിദ്യകളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ഹൈക്രോസിൻ്റെ അപരന് 1.30 ലക്ഷത്തിൻ്റെ ഓഫറുമായി മാരുതിക്കുട്ടൻ

ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമുള്ള വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകൾ വിറ്റഴിക്കുന്ന ബ്രാൻഡ് ഇത്രയും ജനകീയരാവാൻ കാരണം തിരഞ്ഞാൽ അനേകായിരം കാരണങ്ങൾ കണ്ടെത്താനായേക്കും. അതിൽ ഒന്ന് കാറുകൾക്ക് ഓരോ മാസവും നൽകുന്ന അന്യായ ഓഫറുകളാണ്. ഇപ്പോഴിതാ ജനുവരി മാസത്തിലും മോഡൽ നിരയിൽ വലിയ ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നെക്‌സ നിരയിലെ ഫ്ലാഗ്ഷിപ്പ് എംപിവിയായ ഇൻവിക്റ്റോ വാങ്ങാൻ ആർക്കെങ്കിലും പ്ലാനുണ്ടെങ്കിൽ നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ജനുവരിയിൽ ടൊയോട്ട ഹൈക്രോസിൻ്റെ റീബാഡ്‌ജ് മോഡൽ വാങ്ങുന്നവർക്ക് 1.30 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

മുടി വേഗത്തിൽ വളരും, കട്ടിയും കൂടും, ഈ 5 മാംസാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി

മുടി വളർച്ചയെ പിന്തുണയ്ക്കുന്ന മുട്ട, മത്സ്യം, ചിക്കൻ, അവയവ മാംസങ്ങൾ തുടങ്ങിയ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളെക്കുറിച്ച് അറിയുക. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ-3 പോഷകങ്ങളുടെ പ്രാധാന്യം എടുത്തു പറയുന്നു.
Advertisement

അലക്കിയ തുണികൾ ഉണക്കാനിടുന്നത് വീടിനകത്താണോ? എങ്കിൽ സൂക്ഷിക്കണം, ലോകാരോഗ്യ സംഘടന പറയുന്നത്..

വീടിനകത്തെ ഈർപ്പം, പൂപ്പൽ എന്നിവയുടെ ആരോഗ്യപരമായ അപകടങ്ങൾ, ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വീടുകളിലെ വെൻ്റിലേഷൻ മെച്ചപ്പെടുത്താനും പൂപ്പൽ കുറയ്ക്കാനുമുള്ള പ്രായോഗികപരമായ നുറുങ്ങുകൾ എന്നിവയുടെ അവലോകനം.

മണ്ണ് സംരക്ഷണ വകുപ്പില്‍ 121 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? ശമ്പളം ഇത്ര

CMD DSSSC കേരള റിക്രൂട്ട്മെന്റ് 2026-ന്റെ ഔദ്യോഗിക അറിയിപ്പ് സോയിൽ സർവേ ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, ജിഐഎസ് വിദഗ്ധർ എന്നിവയുൾപ്പെടെ 121 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

IRCTC Aadhaar Window Extended for Ticket Bookings | IRCTC ആധാർ വിൻഡോ ടിക്കറ്റ് ബുക്കിംഗിനായി നീട്ടി

IRCTC extends Aadhaar-verified users' booking window from Jan 12, 2026. Book train tickets 8 AM to midnight on ARP day. | IRCTC ആധാർ വെരിഫൈ ചെയ്ത ഉപയോക്താക്കൾക്കുള്ള ബുക്കിംഗ് വിൻഡോ 2026 ജനുവരി 12 മുതൽ നീട്ടുന്നു. ARP ദിവസം രാവിലെ 8 മുതൽ അർദ്ധരാത്രി വരെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

വീട്ടിലിരുന്നാണോ മുടിക്ക് നിറം നല്‍കുന്നത്; കളറിങ് ചെയ്യുമ്പോള്‍ ഈ അബദ്ധങ്ങള്‍ കാണിക്കരുതേ?

ഇന്ത്യൻ മുടിക്കുള്ള സുരക്ഷിതമായ ഹോം ഹെയർ കളർ രീതികൾ പഠിക്കുക, ഷേഡ് തിരഞ്ഞെടുക്കൽ, അലർജി ടെസ്റ്റുകൾ, കൃത്യമായ ഉപയോഗം, സമയം, നിറം സംരക്ഷിക്കാനും തലയോട്ടിക്ക് ആരോഗ്യം നൽകാനുമുള്ള പരിചരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ക്രെറ്റയല്ല, വളര്‍ച്ചയില്‍ താരമായി ഈ ഇലക്ട്രിക് കാർ

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 2025 ഡിസംബറില്‍ ശ്രദ്ധേയമായ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ കനത്ത മത്സരം നിലനില്‍ക്കുമ്പോഴും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് ഈ മോഡല്‍ നടത്തിയത്. ഹ്യുണ്ടായിയുടെ ക്രെറ്റ, വെന്യൂ തുടങ്ങിയ മാസ് മാര്‍ക്കറ്റ് മോഡലുകളെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെങ്കിലും വളര്‍ച്ചാ നിരക്കില്‍ അയോണിക് 5 മുന്നിലാണ്. ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബര്‍ മാസത്തില്‍ ആകെ 69 യൂണിറ്റ് അയോണിക് 5 കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്.

പുതിയ ക്രെറ്റ വാങ്ങാൻ ഇത്രയും സ്വർണം മതി!

പുതിയൊരു കാർ വാങ്ങുക എന്ന സ്വപ്‌നവുമായി നടക്കുന്നവർ അനേകമാണ്. നിലവിൽ ഉപയോഗിക്കുന്ന പഴയ കാർ മാറ്റി പുത്തനൊരു എസ്‌യുവി വാങ്ങാൻ കൊതിക്കുന്നവരും ഏറെ. എന്നാൽ ഇതിനായി പണം കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളി. ലാലേട്ടൻ പ്രത്യക്ഷപ്പെട്ട ഒരു പരസ്യ ചിത്രമാണ് ഈയവസരത്തിൽ മനസിലേക്ക് ഓടിയെത്തുന്നത്. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്, നാട്ടിൽ തേടി നടപ്പൂ എന്ന ഹിറ്റ് പരസ്യത്തിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്. കൈയിൽ സ്വർണമുണ്ടേൽ വാഹനം വാങ്ങുക എന്നത് നിസാരമായി മാറിയിരിക്കുകയാണ്. സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ഇങ്ങനയൊരു സാധ്യത പലരും മനസിൽ ഓർത്തിട്ടുകൂടിയുണ്ടാവില്ല.

ബുള്ളറ്റ് പ്രേമികള്‍ക്ക് തിരിച്ചടി! ഈ മോഡലുകള്‍ക്ക് വില കൂടി

ഐക്കണിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) തങ്ങളുടെ കരുത്തുറ്റ 650 സിസി മോട്ടോര്‍സൈക്കിള്‍ നിരയുടെ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള മോഡലുകള്‍ക്ക് ഈ വില പരിഷ്‌കാരം ബാധകമാണ്. ഉല്‍പ്പാദന ചിലവിലുണ്ടായ വര്‍ദ്ധനവും വിപണിയിലെ മാറ്റങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 തുടങ്ങി എല്ലാ പ്രീമിയം മോഡലുകള്‍ക്കും ഇനി കൂടുതല്‍ തുക നല്‍കണം. 2025 ജനുവരി മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില വര്‍ധനവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വായിക്കാം.

ഭക്ഷണത്തിന് ശേഷം വയറ് വീർക്കലും ദഹനക്കേടും പതിവാണോ? ഈ ആയുർവേദ ഗുണമുള്ള വസ്‌തുക്കൾ സഹായിക്കും

ഗ്യാസ്, വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ആയുർവേദ ഭക്ഷണങ്ങൾ. അയമോദകം, ജീരകം, പെരുംജീരകം, ഇഞ്ചി, മോര് എന്നിവ ഒരു ഇന്ത്യൻ ഭക്ഷണക്രമത്തിൽ ദഹനത്തെ സഹായിക്കുന്നു.
Advertisement

എൻഫീൽഡിൻ്റെ ചുള്ളൻ ബോബർ ബൈക്കിൻ്റെ പുതുമോഡൽ എത്തി

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ കൊടികുത്തി വാഴുന്നവരാണ് റോയൽ എൻഫീൽഡ്. ഹോണ്ട, ട്രയംഫ്, ജാവ, യെസ്‌ഡി, ഹാർലി ഡേവിഡ്‌സൺ, ഹീറോ മോട്ടോകോർപ് എന്നീ വമ്പൻമാരെല്ലാം വൻമത്സരം നൽകിയെങ്കിലും ആളുകളെല്ലാം കട്ടയ്ക്ക് എൻഫീൽഡിനൊപ്പം നിൽക്കുകയായിരുന്നു. പണ്ടത്തെ അപേക്ഷിച്ച് വൈബ്രേഷനും മറ്റ് തകരാറുകളുമെല്ലാം പാടെ മാറിയതോടെ ആളുകൾക്കെല്ലാം ഹരമായി മാറിയിട്ടുണ്ട് ബ്രാൻഡിൻ്റെ ബൈക്കുകൾ. ഹണ്ടർ, ക്ലാസിക്, ബുള്ളറ്റ് പോലുള്ള ന്യൂജെൻ മോഡലുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്. മോഡൽ നിരയിൽ കൃത്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാനും റോയൽ എൻഫീൽഡിന് ഇപ്പോൾ നല്ല മിടുക്കുമുണ്ട്.

മലബാർ കാൻസർ സെൻ്ററിൽ നഴ്സ്,ഫാർമസിസ്റ്റ്,ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകൾ;60,000ത്തിന് മുകളിൽ ശമ്പളം

കേരളത്തിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് മലബാർ കാൻസർ സെൻ്റർ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഇപ്പോൾ അപേക്ഷിക്കൂ.

ഇ-ആക്‌സസ് വാങ്ങാനുള്ള കാരണങ്ങള്‍ എണ്ണിയാല്‍ തീരൂല

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പായ 'ഇ-ആക്‌സസ്' (e-Access) വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കളായ സുസുക്കി. ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള സുസുക്കിയുടെ ഔദ്യോഗിക ചുവടുവെപ്പാണ് ഇആക്‌സസിലൂടെ അടയാളപ്പെടുത്തുന്നത്. നിലവിലുള്ള പെട്രോള്‍ മോഡലിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യകള്‍ കോര്‍ത്തിണക്കിയാണ് പുതിയ സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. റേഞ്ച് കണക്കുകള്‍ അത്ര ആകര്‍ഷകമല്ലെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് എന്തുകൊണ്ട് ഇലക്ട്രിക് ആക്‌സസ് പരിഗണിക്കാം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

ടൊയോട്ട കാര്‍ വാങ്ങാന്‍ ഷോറൂമില്‍ വന്‍ തിരക്ക്

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറുകയാണ് ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സ. 2025 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഈ വാഹനം രേഖപ്പെടുത്തിയിരിക്കുന്നത്. മാരുതി സുസുക്കി ബലേനോയുടെ റീ-ബാഡ്ജ് പതിപ്പായ ഗ്ലാന്‍സ, ടൊയോട്ടയുടെ വിശ്വാസ്യതയും മികച്ച മൈലേജും ഒത്തുചേരുന്ന മോഡലായാണ് വിപണിയില്‍ അറിയപ്പെടുന്നത്. ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബറില്‍ 6,451 യൂണിറ്റ് ഗ്ലാന്‍സ കാറുകളാണ് ടൊയോട്ട വിറ്റഴിച്ചത്. 2024 ഡിസംബറില്‍ വിറ്റ 3,487 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 85 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണുണ്ടായത്.

5 പേർക്ക് നിവർന്നിരുന്ന് പോണേൽ കാശ് കൂടുതൽ വേണം

മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ വമ്പൻമാരെയെല്ലാം വിറപ്പിക്കാനായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുറത്തിറക്കിയ മോഡലായിരുന്നു എലിവേറ്റ് (Honda Elevate). ഹോണ്ടയുടെ സ്പോർട് യൂട്ടിലിറ്റി വാഹനമായതിനാൽ തന്നെ തുടക്കത്തിൽ വലിയ സ്വീകാര്യത നേടിയെടുക്കാനും മിടുക്കനായിരുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവരായിരുന്നു പ്രധാന എതിരാളികളെങ്കിലും ഗിമ്മിക്ക് കാട്ടി ആളുകളെ പറ്റിക്കാനൊന്നും എലിവേറ്റ് റെഡിയല്ലായിരുന്നു. സിറ്റി സെഡാനിലൂടെ ഏവർക്കും പരിചിതമായ പെട്രോൾ എഞ്ചിനും ആവശ്യത്തിന് വേണ്ടുന്ന ഫീച്ചറുകളും കുത്തിനിറച്ചെത്തിയ മോഡൽ തൻ്റേതായ സ്ഥാനം വിഭാഗത്തിൽ കണ്ടെത്തിയിട്ടുണ്ട്.