വിൽപ്പന കുറഞ്ഞപ്പോൾ സുസുക്കിയുടെ പൂഴിക്കടകൻ
ഓട്ടോമൊബൈൽസ്
- 8 month, 19 days ago
ജാപ്പനീസ് വാഹനനിർമ്മാതാക്കളായ സുസുക്കി തങ്ങളുടെ പ്രമുഖ മോഡലായ ജിക്സർ സീരീസിന്റെ പുതിയ തലമുറ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. 2026-ന്റെ അവസാനത്തോടെയോ 2027-ന്റെ തുടക്കത്തിലോ ഈ പുതിയ മോഡലുകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ അവസാന തലമുറ ജിക്സർ 150, 250 മോഡലുകൾക്ക് ശേഷം ഈ അപ്ഡേറ്റ് ഏറെ ആവശ്യമായിരുന്നു.പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള സുസുക്കിയുടെ നീക്കം, ജിക്സർ സീരീസിന്റെ വിൽപ്പനയിലെ ഇപ്പോഴത്തെ ഇടിവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. നിലവിലെ മോഡലുകൾ കാലഹരണപ്പെട്ടതായും പുതിയ കളർ സ്കീമുകൾ ഒഴിച്ചുനിർത്തിയാൽ കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിക്കുന്നില്ലെന്നുമാണ് ഉപഭോക്താക്കൾക്കിടയിൽ പരാതി ഉയർന്നത്.