ചെറിയ കാറിൻ്റെ വിലയ്ക്ക് SUV വാങ്ങാം
ഓട്ടോമൊബൈൽസ്
- 8 month, 21 days ago
2019-ലാണ് എംജി മോട്ടോർ ഹെക്ടറുമായി ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇത് രാജ്യത്തെ ആദ്യത്തെ ഇൻ്റർനെറ്റ് കാറായി കണക്റ്റിവിറ്റി കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിച്ചു. 2020-ൽ ഹെക്ടർ പ്ലസും 2023-ലെ ഫെയ്‌സ്‌ലിഫ്റ്റിലൂടെ ലെവൽ-2 ADAS ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും ചേർത്ത് എംജി മോഡലിനെ കൂടുതൽ മെച്ചപ്പെടുത്തി. ഇപ്പോൾ, ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ രണ്ടാം തലമുറ ഹെക്ടർ പുറത്തിറക്കിയിരിക്കുകയാണ്. ഡിസംബർ 15-ന് 11.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ എത്തിയ പുത്തൻ മോഡൽ, ചെറിയ വാഹനങ്ങൾക്ക് സമാനമായ വിലയ്ക്ക്, വലിയൊരു മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാക്കുന്നു എന്നതാണ് പ്രത്യേകത.