പുത്തൻ ബുള്ളറ്റ് വാങ്ങി പുതുവർഷം ആഘോഷിച്ച് എഎ റഹീം
ഓട്ടോമൊബൈൽസ്
- 8 month, 26 days ago
ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായ എഎ റഹീം. ഭാഷാ പരിമിതിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ഏറെ ട്രോൾ ചെയ്യപ്പെട്ട റഹീം അതിനെല്ലാം കൃത്യമായ ഉത്തരങ്ങളും നൽകിയിട്ടുണ്ടെങ്കിലും ട്രോളാൻ കിട്ടിയ അവസരം കോൺഗ്രസ് വരെ ഉപയോഗിച്ചുവെന്ന് വേണം പറയാൻ. ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇതിനെല്ലാം കാരണമായിരിക്കുന്നത്. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമാണ് റഹീമിൻ്റെ വശം.