ടാറ്റ ഇവി വില്‍പ്പന 2.50 ലക്ഷം പിന്നിട്ടു, വിപണിവിഹിതം 66%
ഓട്ടോമൊബൈൽസ്
- 9 month, 5 days ago
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച് മുന്നില്‍ നടക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ടെസ്ല, വിന്‍ഫാസ്റ്റ് എന്നിവരടക്കമുള്ള വിദേശ ഭീമന്മാരും മാരുതി സുസുക്കിയുമടക്കം ഇപ്പോള്‍ ടാറ്റയുടെ മുന്നില്‍ എതിരാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ടാറ്റയെന്ന് തെളിയിക്കുന്ന വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. രാജ്യത്ത് 2,50,000-ലധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ച് ടാറ്റ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു.