സിവിക് ടൈപ്പ് R ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക് വരുന്നുവെന്ന് ഹോ
ഓട്ടോമൊബൈൽസ്
- 1 year, 1 month, 27 days ago
ഓരോ മാസവും കുത്തനെ താഴേക്ക് വീഴുന്ന ഹോണ്ടയുടെ വിൽപ്പന കണക്കുകൾ പിടിച്ചുയർത്താനായി വീണ്ടും ആ കാർ വരുന്നു. മറ്റേതുമല്ല, ഒരിടയ്ക്ക് ഹോണ്ട സിറ്റിയേക്കാൾ സ്വീകാര്യതയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് സെഡാൻ മോഡലായ സിവിക്കാണ് ഇന്ത്യയിലേക്ക് റീഎൻട്രിക്കായി തയാറെടുക്കുന്നത്. ഒരുകാലത്ത് ഹോണ്ട ഷോറൂമുകളിൽ എത്തുന്നവരുടെയെല്ലാം കണ്ണെത്തിയിരുന്നത് ഈയൊരു അഡാറ് കാറിലായിരുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി നിർത്തലാക്കിയ സിവിക് (Honda Civic) മടങ്ങിവരുന്നുവെന്ന് കേൾക്കുമ്പോൾ ഏതൊരു വാഹന പ്രേമിയുടേയും കണ്ണൊന്ന് നിറഞ്ഞേക്കും. ഡ്രൈവിംഗ് ആസ്വദിക്കുന്നവരുടെ ഹരമായിരുന്നു സെഡാൻ മോഡലായ സിവിക്.