ഡീസൽ കരുത്തിൽ കിരീടം വെച്ച് മഹീന്ദ്ര
ഓട്ടോമൊബൈൽസ്
- 9 month, 8 days ago
ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒരുകാലത്ത് ഡീസൽ വാഹനങ്ങളാണ് ഇന്ത്യൻ റോഡുകൾ ഭരിച്ചിരുന്നത് എങ്കിൽ ഇന്ന് പെട്രോളും ഇലക്ട്രിക്കും കൂടുതൽ പ്രാധാന്യം നേടുകയാണ്. എന്നിരുന്നാലും ഈ മാറ്റങ്ങൾക്കിടയിലും ഡീസൽ പാസഞ്ചർ വാഹന വിഭാഗത്തിൽ ആധിപത്യം തുടരുന്ന ഒരു ബ്രാൻഡ് ഉണ്ടെങ്കിൽ അത് മഹീന്ദ്ര തന്നെയാണ്. വർഷങ്ങളായുള്ള അനുഭവവും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഡീസൽ എഞ്ചിനുകളും ഉപയോഗിച്ചുകൊണ്ട് ജനഹ്യദയത്തിൽ ഇടംപിടിച്ചവരാണിവർ. രാജ്യം പതുക്കെ പെട്രോൾ വാഹനങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുമ്പോഴും ഡീസൽ സെഗ്മെന്റിൽ മഹീന്ദ്രയുടെ പിടി അത്രയേറെ ശക്തമായാണ് നിലനിൽക്കുന്നത്.