ഇന്നോവയേക്കാള്‍ വിലയുള്ള ബൈക്കിന് 50 വയസ്!

വിപണിയില്‍ എത്തി 50 വര്‍ഷം പിന്നിട്ടിട്ടും ഒരു ബൈക്ക് ജനപ്രിയമായി തുടരുകയെന്നത് ചില്ലറ കാര്യമല്ല. അതും പ്രീമിയം കാറുകളുടെ വിലയുണ്ടായിട്ടും. എന്നാല്‍ ടൂറര്‍മാരുടെ ഇഷ്ട വാഹനമായ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇപ്പോള്‍ ആ അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന്റെ പ്രതീകമായി മാറിയ ബൈക്കിന്റെ 50-ാം വാര്‍ഷം ആഘോഷിക്കുന്നതിനായി സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 39.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ 50-ാം ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തിയത്. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ യോഗ്യമാക്കുന്ന എന്തൊക്കെ സവിശേഷതകളാണ് ഈ ബൈക്കിനുള്ളതെന്ന് നമുക്ക് നോക്കാം.

സ്പ്ലെൻഡർ കഴിഞ്ഞ മാസം വാങ്ങിയത് 1.97 ലക്ഷം ഇന്ത്യക്കാർ

ഓല പോലുള്ള കമ്പനികളുടെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളുമെല്ലാം സജീവമായതോടെ പെട്രോൾ ബൈക്കുകൾ അന്ത്യം അടുത്തുവെന്ന് വിധിയെഴുതുന്നവരാണ് പലരും. ചെലവ് കുറഞ്ഞ യാത്രാ മാർഗമായി ഇവികളെ പലരും ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകൾക്കും പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ തന്നെയാണ് ആഗ്രഹം. ഇവികളുമായി ബന്ധപ്പെട്ട റേഞ്ച് ആശങ്കകളും തീപിടുത്തവുമെല്ലാം പരേയും അലട്ടുന്ന കാര്യങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ 106 രൂപയോളം കൊടുത്ത് പെട്രോളടിക്കാൻ ഇന്ത്യക്കാർ തയാറുമാണ്. ഇതിനുള്ള തെളിവാണ് 2025 ഏപ്രിൽ മാസത്തെ ഹീറോ സ്പ്ലെൻഡറിന്റെ (Hero Splendor) വിൽപ്പന കണക്കുകൾ.

ഈ സുന്ദരിക്ക് കമ്പം ഇവികളോട്

പ്രായം ഇങ്ങനെ മുന്നും പിന്നും നോക്കാതെ പോയാലും അതൊന്നും ലുക്കിൽ ഏശാത്ത കുറച്ച് നടിമാരെയുളള ബോളിവുഡിൽ.അതിൽ ഒരു പ്രധാന ആളാണ് ദിയ മിർസ എന്ന 43-കാരി. മിസ് ഇന്ത്യയിലെ മിസ് ഏഷ്യാ പസഫിക് സ്വന്തമാക്കിയതിന് ശേഷമാണ് താരം സിനിമയിൽ മുഖം കാണിക്കുന്നത്, പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓൺ സ്‌ക്രീനിലെ പ്രകടനങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും പ്രകൃതി സ്നേഹി കൂടിയായ ബോളിവുഡ് നായിക കൈയടി നേടാറുണ്ടെന്നതാണ് സത്യം. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്.

E-ക്ലാസ് ബെന്‍സ് സ്വന്തമാക്കി വെബ്സീരീസുകളിലെ സൂപ്പര്‍ നായിക

സുഖകരമായ യാത്രയും അത്യാധുനികവും ആഡംബരവും സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന മെര്‍സിഡീസിന്റെ ഒരു കാര്‍ മോഡലാണ് E-ക്ലാസ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ മോഡലുകളില്‍ ഒന്ന് കൂടിയാണ് ഇത്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കോടികള്‍ പ്രതിഫലം പറ്റുന്ന ഷാരൂഖ് ഖാന്റെ സെലിബ്രിറ്റി മാനേജരായ പൂജ ദദ്ലാനിയും ഇതേ കാര്‍ ആണ് ഉപയോഗിക്കുന്നത്. S-ക്ലാസിനും EQS-നും പിറകില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും വിലപിടിപ്പുള്ള സെഡാനാണ് E-ക്ലാസ്.
Advertisement

ലോണിട്ട് സ്വിഫ്റ്റ് വാങ്ങുന്നേൽ EMI ഇത്രയേ വരൂ

പണ്ടൊക്കെ ഒരു കാർ വാങ്ങുക എന്നത് വലിയൊരു ആഡംബരമായി കണ്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞുവെന്ന് പറയാം. ഇന്ന് എല്ലാ വീടുകളിലും വേണ്ടുന്നൊരു ആവശ്യ വസ്‌തുമായി വാഹനങ്ങൾ മാറി. ടൂവീലറുകളെ പോലെ തന്നെ എല്ലാ മുറ്റങ്ങളിലും കാറുകൾ എത്തിത്തുടങ്ങിയിട്ടുമുണ്ട്. പണ്ടത്തെ അപേക്ഷിച്ച് മനുഷ്യർ കൂടുതലായി യാത്ര ചെയ്യാൻ തുടങ്ങിയതും ചിന്താഗതികൾ മാറിയതുമെല്ലാം ഇതിന് കാരണമാണ്. സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്‍നമായിരിക്കാം. പക്ഷേ ഒറ്റടയിക്ക് പൈസ കൊടുത്ത് പുതിയൊരു കാർ വാങ്ങുകയെന്നത് ഒരു മിഡിൽ ക്ലാസുകാരനെ സംബന്ധിച്ച് സാധ്യമായിരിക്കില്ല.

'96' സിനിമയിൽ തൃഷയെ സൈഡാക്കിയ സുന്ദരി

96 എന്ന ചിത്രത്തിലെ റാമിനേയും ജാനകിയേയും ആരും മറക്കില്ല, അത് പോലെ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ് പോയ രണ്ട് കഥാപാത്രങ്ങളാണ് അത് രണ്ടും. എന്നാൽ അതോടൊപ്പം തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കഥാപാത്രമുണ്ട്. അതാണ് റാം ആയി അഭിനയിച്ച വിജയ് സേതുപതിയുടെ വിദ്യാർത്ഥിയായി വേഷമിട്ട വർഷ ബൊല്ലമ്മ എന്ന നടി. തമിഴിലും അത് പോലെ തന്നെ മലയാളത്തിലും അഭിനയിച്ച നടിയാണ് വർഷ. തൻ്റെ ഥാർ റോക്സിൽ ഒരു ചെറിയ മോഡിഫിക്കേഷൻ നടത്തിയിരിക്കുകയാണ് താരം. പോറലുകളിൽ നിന്ന് രക്ഷ നേടാൻ പിപിഎഫ് കോട്ടിങ്ങാണ് താരം തൻ്റെ ഥാറിൽ നൽകിയിരിക്കുന്നത്.

പതഞ്ജലിക്ക് പുത്തൻ 250 ട്രക്കുകൾ നൽകാൻ അശോക് ലെയ്‌ലാൻഡ്

ഹെവി വെഹിക്കിൽ എന്ന് പറഞ്ഞാൽ അത് അശോക് ലെയ്‌ലാൻഡ് തന്നെയാണ്. കാരണം സിനിമകളിലൂടേയാണെങ്കിലും നേിട്ട് കണ്ടിട്ടുളള പരിചയം കൊണ്ടും എല്ലാവർക്കും താൽപ്പര്യം അശോക് ലെയ്‌ലാൻഡ് എന്ന ബ്രാൻഡ് തന്നെയാണ്. പതഞ്ജലി പരിവാഹൻ അശോക് ലെയ്‌ലാൻഡിൽ നിന്ന് 250 ട്രക്കുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 1916 ചരക്ക് ട്രക്കുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തിരിക്കുകയാണ്. ഡെലിവറികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്, അശോക് ലെയ്‌ലാൻഡിന്റെ എംഎച്ച്‌സിവി പതഞ്ജലി ശ്രീ റാം ഭരത് ജിക്ക് കൈമാറിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.

പനോരമിക് സണ്‍റൂഫും 10" ടച്ച്‌സ്‌ക്രീനുമുള്ള എസ്‌യുവി

ഇതിനോടകം തന്നെ ശക്തമായ മത്സരം നടക്കുന്ന കാര്‍ സെഗ്‌മെന്റ് ആണ് കോംപാക്ട് എസ്‌യുവികളുടേത്. ഇന്ത്യന്‍ കമ്പനികളും വിദേശക കമ്പനികളും നിരവധി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ഈ വിഭാഗത്തില്‍ വില്‍പ്പനക്ക് വെക്കുന്നു. കിടമത്സരം നടക്കുന്നതിനാല്‍ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി തങ്ങളുടെ ഉല്‍പ്പന്നത്തിന് തനതായ എന്തെങ്കിലും പ്രത്യേകയുണ്ടായിരിക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പനോരമിക് സണ്‍റൂഫും ഉള്ള MY2025 ആസ്റ്റര്‍ എസ്‌യുവി പുറത്തിറക്കിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. നിലവില്‍ 12.5 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ഈ സവിശേഷതകള്‍ ലഭ്യമാകും.

ഈ ഫീച്ചർ കിട്ടുന്ന ലോകത്തിലെ ആദ്യ എസ്‌യുവിയായി ഥാർ റോക്‌സ്

ആദ്യ കാഴ്ച്ചയിൽ തന്നെ സ്വന്തമാക്കാൻ കൊതിക്കുന്ന എസ്‌യുവിയാണ് മഹീന്ദ്ര ഥാർ റോക്‌സ്. 3-ഡോർ മോഡലിനുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ച് പക്കാ ഫാമിലി കാറായി മാറിയ 5-ഡോർ ചൂടപ്പം പോലെയാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. പിന്നിൽ നെഞ്ചുവിരിച്ച് 3 പേർക്ക് സുഖമായി യാത്ര ചെയ്യാനാവുന്ന വണ്ടി സ്വന്തമാക്കാൻ കൊതിക്കാത്ത ആളുകളുണ്ടാവില്ലല്ലോ. ശരിക്കും എതിരാളിയായ മാരുതി ജിംനി സ്വപ്‌നം കണ്ട പദവിയും സ്നേഹവും നേടാനായത് ഥാർ റോക്‌സിനാണെന്ന് വേണം പറയാൻ. വിലയുടെ കാര്യത്തിലും ആളുകളെ തൃപ്പിത്തിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം അഡാറ് റോഡ് പ്രസൻസും ആധുനി ഫീച്ചറുകളും കൂടിച്ചേർന്നപ്പോൾ കച്ചോടം പൊടിപൊടിക്കുകയാണ്.

ഹോണ്ടയുടെ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങി! വില അറിയണോ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാണ് ഹോണ്ട. 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് ഉള്‍പ്പെടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരുന്നു. കാലത്തിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുന്ന കമ്പനി ഇപ്പോള്‍ ഒരു പുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിലല്ല, നമ്മുടെ അയല്‍രാജ്യമായ ചൈനയിലാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഇ-വിഒ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ പ്രാദേശിക കമ്പനിയായ ഗ്വാങ്ചൗ മോട്ടോര്‍സ് ഗ്രൂപ്പുമായി സഹകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. വുയാങ്-ഹോണ്ട് ബ്രാന്‍ഡിന് കീഴില്‍ വിപണിയില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ വിലയും മറ്റ് സവിശേഷതകളും ചുവടെ വായിക്കാം.

ഇവി വിപണി അനിശ്ചിതത്വത്തിലേക്കോ?

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻ്റ് ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സർക്കാർ പോലും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായി ബ്രാൻഡുകൾ വിദേശത്ത് നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കൂടുതലും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലേക്ക് അപൂർവ ഭൂമി കാന്തം എന്ന ഒരു വസ്തു കയറ്റുമതി ചെയ്യുന്നത് ചൈന നിലവിൽ നിരോധിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഈ അസംസ്കൃത വസ്തു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഫെറാറി വാങ്ങുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ

ചിലർക്ക് പ്രായം വെറുമൊരു സംഖ്യ മാത്രമായിരിക്കും. യുവത്വം എപ്പോഴും ചുറുചുറുക്കോടെ തന്നെയുണ്ടാവുന്ന അവരുടെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളുമെല്ലാം സാധിച്ചെടുക്കാൻ വയസ് ഒരിക്കലും തടസമായിരിക്കില്ല. വണ്ടിഭ്രാന്തിന്റെ കാര്യമായാലും അങ്ങനെ തന്നെയാവും. വാഹനങ്ങളെ ഒരിക്കൽ സ്നേഹിച്ചുകഴിഞ്ഞാൽ അതിൽ നിന്നുമൊരു തിരിച്ചുപോക്ക് സാധ്യമേയായിരിക്കില്ല. വില കൂടിയ സൂപ്പർകാറുകളും ആഡംബര കാറുകളുമെല്ലാം വാങ്ങിക്കൂട്ടുന്നത് പൊതുവേ ചെറുപ്പക്കാരണെന്നാണ് പൊതുധാരണ. എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായി വാർധക്യത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ് കർണാടകയിൽ നിന്നുമുള്ള ശേഖർ വാസൻ എന്ന വ്യക്തി.
Advertisement

ഇന്നോവയുള്ളവർ സാധാരണ പെട്രോൾ അടിക്കുന്നത് നിർത്തിക്കോ

യാതാസുഖത്തിന്റെ കാര്യത്തിൽ പകരംവെക്കാനില്ലാത്ത എംപിവിയാണ് ടൊയോട്ട ഇന്നോവ. ഏതൊരു വണ്ടിഭ്രാന്തനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്നോവ മൂന്നാംതലമുറ ആവർത്തനങ്ങളിലും സൂപ്പർഹിറ്റാണ്. ഇപ്പോൾ വിൽക്കുന്ന ക്രിസ്റ്റ ആയാലും ഹൈക്രോസ് ആയാലും ഒന്നിനൊന്നിന് മെച്ചമാണ്. ഡീസൽ വേണ്ടവർക്ക് ക്രിസ്റ്റയും ആധുനിക കാലത്തിനൊത്ത പെട്രോൾ ഹൈബ്രിഡ് വേണ്ടവർക്ക് ഹൈക്രോസും വിൽക്കുന്ന രീതിയാണ് ഇപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട പിന്തുടരുന്നത്. മുൻഗാമികളേക്കാൾ ഏറെ പ്രീമിയമായി പുറത്തിറക്കിയ ഹൈക്രോസ് ഇന്ത്യക്കാരുടെ മനംകവർന്ന് മുന്നേറുകയാണ്. അസാമാന്യ വലിപ്പവും കിടിലൻ സ്പേസും അന്യായ മൈലേജും മോഡേൺ ഫീച്ചറുകളുമെല്ലാമായി എത്തിയ വണ്ടിയെ നെഞ്ചോട് ചേർത്തില്ലെങ്കിൽ മാത്രമേ അതിശയിക്കാനുള്ളൂ.

അമ്മക്ക് എസ്‌യുവി വാങ്ങിക്കൊടുത്ത് ക്രിക്കറ്റര്‍

തങ്ങളെ വളര്‍ത്തി വലുതാക്കാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കുന്ന മാതാപിതാക്കളെ തങ്ങള്‍ നല്ല നിലയിലെത്തിയാല്‍ എല്ലാ സുഖസൗകര്യങ്ങളോട് കൂടിയും പരിചരിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നു. മാതാപിതാക്കളില്‍ ആണ്‍കുട്ടികള്‍ക്ക് പൊതുവേ അമ്മമാരോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ടാകും. ജീവിതത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുന്ന ആണ്‍കുട്ടികള്‍ അമ്മമാര്‍ക്ക് ചില സമ്മാനങ്ങളും വാങ്ങി നല്‍കും. ഇപ്പോള്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം തന്റെ മാതാവിനായി ഒരു ടാറ്റ കര്‍വ് സമ്മാനിച്ചിരിക്കുകയാണ്. മാതാവിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാകും താരം ടാറ്റയുടെ സുരക്ഷിതമായ എസ്‌യുവി കൂപ്പെ തന്നെ വാങ്ങി നല്‍കിയത്. ആ ക്രിക്കറ്റ് താരം ആരാണെന്നും അമ്മക്ക് വാങ്ങി നല്‍കിയ കാറിന്റെ സവിശേഷതകളും നമുക്ക് നോക്കാം.

ടാറ്റ വേണോ നിസാൻ വേണോ എന്നറിയാൻ വായിക്കണേ

സിഎൻജി അവതരിപ്പിച്ചതോടെ ഇന്ധനവിലയിൽ പൊറുതി മുട്ടിയിരുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകാൻ പല ബ്രാൻഡുകൾക്കും സാധിച്ചിട്ടുണ്ട്. പക്ഷേ സിഎൻജി മോഡലുകളുടെ സേഫ്റ്റി മറ്റൊരു ആശങ്കയായിരുന്നു, ടാറ്റ മോട്ടോർസ് തങ്ങളുടെ സിഎൻജി മോഡലുകളിലൂടെ അതിനും പരിഹാരം കണ്ടുപിടിച്ചു.ഇപ്പോൾ സിഎൻജ എന്നാൽ ടാറ്റയുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നിസാൻ തങ്ങളുടെ മാഗ്നൈറ്റ് മോഡലിന് സിഎൻജി അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ മോഡൽ കൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കുന്ന നിസാൻ്റെ മികച്ച ഒരു പ്ലാൻ തന്നെയായിട്ട് വേണം ഇതിനെ കാണാൻ. ടാറ്റ പഞ്ചിൻ്റെ സിഎൻജി മോഡലും മാഗ്നൈറ്റും തമ്മിലൊരു താരതമ്യം നോക്കിയാലോ.

സുസുക്കി ഇ-ആക്‌സസിന്റെ റിവ്യൂ വിശേഷങ്ങൾ വായിക്കാം

നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. രാജ്യത്ത് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌സസ് 125 ഗിയർലെസ് സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പുമായാണ് കമ്പനി നിശബ്‌ദ വിപ്ലവത്തിന് ഒരുങ്ങുന്നത്. 2025 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ ഇ-ആക്‌സസ് ഇതിനോടകം പലരുടേയും മനംകവർന്നിട്ടുണ്ടെന്ന് വേണം പറയാൻ. വമ്പൻ റേഞ്ച് കണക്കുകളോ ഫാൻസി ഡിസൈനോ ഒന്നുമില്ലാത്ത എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്ന സാധാരണക്കാർക്കായുള്ള ഇവിയായിരിക്കും ഇ-ആക്‌സസ്. ജൂണിൽ പുറത്തിറക്കാൻ പോവുന്ന വാഹനത്തിന്റെ വില കൂടിയറിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.

220 Km റേഞ്ച് സാധാരണക്കാര്‍ക്ക് പറ്റിയ ഇലക്ട്രിക് കാര്‍

നമ്മുടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇനിയും കുറയുമെന്ന സൂചനകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് വില്‍പ്പന കൂടുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ പറ്റാതിരുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോള്‍ പച്ച നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ ധാരാളമുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). തരക്കേടില്ലാത്ത വില്‍പ്പനയും ഈ മോഡല്‍ ആസ്വദിക്കുന്നുണ്ട്.

22ാം വയസ്സിൽ സ്വന്തമാക്കിയത് 70 ലക്ഷത്തിൻ്റെ ആഡംബര എസ്‌യുവി

സ്വന്തം കാലിൽ നിന്ന് കൊണ്ട് ഒരു വാഹനം സ്വന്തമാക്കുക എന്നതൊരു ചെറിയ കാര്യമായി ആരം കരുതരുത്. പലരുടേയും സ്വപ്നമാണ് അത്. അത് സാധാരണക്കാരായാലും സെലിബ്രിറ്റികളായാലും സ്വന്തം കാശിന് ഒരു വാഹനം സ്വന്തമാക്കുക എന്നത് ആഗ്രഹമാണ്. 22-ാം വയസ്സിൽ ഒരു കാർ സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. അത് നിറവേറ്റാൽ ചിലർക്കൊക്കെയേ സാധിക്കാറുളളു. ആ കുട്ടത്തിൽപ്പെട്ട ഒരു നടിയാണ് റീം സമീർ ഷെയ്ഖ് എന്ന സുന്ദരി നായിക.ആറാം വയസ്സിൽ നീർ ഭരേ തേരേ നൈനാ ദേവി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ഖ് തൻ്റെ കരിയർ ആരംഭിച്ചത്.അത് കൊണ്ട് അഭിനയത്തിൽ അവരെ വെല്ലാൻ ആരുമില്ല എന്ന് തന്നെ പറേയണ്ടിയിരിക്കുന്നു.

സ്‌കൂട്ടര്‍ പോലെ ഓടിക്കാന്‍ പറ്റിയ സ്‌പോര്‍ട്‌സ് ബൈക്ക്

മോട്ടോര്‍സൈക്കിള്‍ ലോകത്ത് നിശബ്ദമായി ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പിടിമുറുക്കാന്‍ പോകുന്നുവെന്നാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. അതല്ല, ഇത് സംഗതി നമ്മള്‍ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നാണ്. ഇന്ത്യയിലടക്കം സ്‌കൂട്ടറുകള്‍ പ്രചാരം നേടാന്‍ കാരണം പ്രായോഗികത മാത്രമല്ല അതിന്റെ ഗിയര്‍ലെസ് ഫംഗ്ഷന്‍ കൂടിയാണ്. ഇപ്പോള്‍ സ്‌കൂട്ടര്‍ വിപണിക്ക് തന്നെ ഭീഷണി ഉയര്‍ത്തി കൂടുതല്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഷിഫ്റ്റിംഗ് എളുപ്പമാക്കുന്നതിനോ ഓപ്ഷണല്‍ ആക്കുന്നതിനോ ഉള്ള വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പതുക്കെ മോട്ടോര്‍സൈക്കിളുകളില്‍ സ്ഥാനം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യമഹ, ഹോണ്ട എന്നീ കമ്പനികള്‍ ഇതിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.

ഏറ്റവും ഡിമാന്റുള്ള എസ്‌യുവി ഇനി പഴയ വിലയ്ക്ക് കിട്ടില്ല

ഏതുതരം ഫാമിലി എസ്‌യുവികൾ നിർമിക്കുന്നതിൽ മിടുക്കൻമാരാണ് തങ്ങളെന്ന് തെളിയിച്ച് മുന്നേറുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പണ്ടത്തെ പരുക്കൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രാൻഡ് എന്ന ഇമേജ് പൂർണമായും പൊളിച്ചെഴുതിയ കമ്പനി ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. ഹ്യുണ്ടായിയേയും ടാറ്റയെയും ഒതുക്കിയാണ് ഈയൊരു പദവി മഹീന്ദ്ര വെട്ടിപ്പിടിച്ചത്. അതിന് സഹായിച്ചതാവട്ടെ ഥാർ റോക്‌സ്, സ്കോർപിയോ N, XUV700 എന്നീ മോഡലുകളാണ്. 3-ഡോർ, 5-ഡോർ പതിപ്പുകളിൽ എത്തുന്ന ഥാറിന്റെ വിൽപ്പന ആദ്യമായി 10,000 യൂണിറ്റ് കടന്നുപോയ മാസം കൂടിയായിരുന്നു ഏപ്രിൽ.
Advertisement

53 ലക്ഷത്തിൻ്റെ പുതിയ കാർ ബുക്ക് ചെയ്ത് മമ്മൂക്ക

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഫോക്സ്‌വാഗണിൻ്റെ ചുറുചുറുക്കുളള മോഡലാണ് ഗോൾഫ് GTI. ലോഞ്ച് ചെയ്തതിന് ശേഷം പെർഫോമൻസിൻ്റെ രാജാവായ ഈ ഗോൾഫ് ആരായിരിക്കും ആദ്യം കേരളത്തിൽ എത്തിക്കുന്നതെന്ന് അറിയാൻ നിങ്ങളെ പോലെ ഞങ്ങൾക്കും ഏറെ ആകാംക്ഷയുണ്ട്. വ്യവസായ പ്രമുഖരോ, മറ്റ് കോടീശ്വരൻമാരോ ആരുടെ കൈയിലൂടെ ആയിരിക്കും കേരളത്തിലേക്ക് എത്തുക എന്ന ആകാംക്ഷ വാഹനപ്രേമികൾക്കിടയിൽ നിലനിന്നിരുന്നു. ആകാംക്ഷകൾക്ക് വിരമാമമിട്ട് കൊണ്ട് ഈ വണ്ടികൾ എത്തിയിരിക്കുന്നത് മോളിവുഡ് താരങ്ങളുടെ കൈകളിലേക്കാണ്. ഒന്ന് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയും മറ്റൊന്ന് ഫാൻബോയ് നടനും ഓഫ്റോഡ് വാഹനങ്ങളോട് ഏറെ കമ്പമുളള ജോജു ജോർജുമാണ്.

1.50 കോടിയുടെ BMW സ്വന്തമാക്കിയ നടനെ അറിയുമോ?

ബോളിവുഡിലെ താരസുന്ദരിമാര്‍ താരതമ്യേന സ്റ്റാര്‍ വാല്യു കുറഞ്ഞ നടന്‍മാരുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. ബോളിവുഡ് ഇതിഹാസം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി സിന്‍ഹ (Sonakshi Sinha) ഒരു സമയത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. 2010-ല്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായ ദബംഗിലൂടെ ബ്ലോക്ക്ബസ്റ്ററടിച്ച സൊനാക്ഷി തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. റൗഡി റാത്തോര്‍, സണ്‍ ഓഫ് സര്‍ദാര്‍, ദബംഗ് 2, ഹോളിഡേ എന്നിവയാണ് അവയില്‍ ചിലത്. സമീപകാലത്തായി മിഷന്‍ മംഗള്‍, വെബ്സീരീസുകളായ ദാഹദ്, ഹീരമന്ഡി എന്നിവയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു.

ചെറിയ സിംഗിൾ സീറ്റ് ഇലക്‌ട്രിക് കാറുമായി ജപ്പാൻ കമ്പനി

ഇലക്ട്രിക് കാറുകളാൽ (Electric Car) സമ്പന്നമാവുകയാണ് നമ്മുടെ നിരത്തുകൾ. ശബ്ദമൊന്നും ഇല്ലാതെ പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് സൈലാന്റായി പോവുന്ന ഇവരെ കണ്ടുനിൽക്കാനും വല്ലാത്തൊരു രസമാണ്. ഇന്ധനമില്ലാതെ കറണ്ടിലോടുന്ന എംജി കോമെറ്റാണ് (MG Comet) രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഇലക്ട്രിക് കാർ. ആള് കുഞ്ഞനാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ പുലിയായ വണ്ടി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ട്. ചെറിയ നഗരയാത്രകൾക്കെല്ലാം കൂടെക്കൂട്ടാൻ പറ്റിയ ആളാണെന്നതാണ് എല്ലാവർക്കും ഇഷ്‌ടപ്പെട്ടൊരു കാര്യം. എന്നാൽ ഇതിലും ചെറിയൊരു ഇവിയെ സങ്കൽപ്പിക്കാൻ ആർക്കെങ്കിലും ആവുമോ?

'ഗോൽമാൽ' നായകൻ ഇനി ബിഗൗസിൻ്റെ ബ്രാൻഡ് അംബാസഡർ

RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് രാജ്യത്ത് വളരെ സുപരിചിതമായി മാറിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ റോബസ്റ്റ് യൂട്ടിലിറ്റി വാഹനമെന്ന (Robust Utility Vehicle) വിശേഷണത്തോടെയായിരുന്നു ബിഗൗസ് സ്‌കൂട്ടർ വിപണിയിലേക്ക് എത്തിയത്.ഓല ഇലക്ട്രിക്, ഏഥർ, ടിവിഎസ്, ഹീറോ, ഹീറോ ഇലക്ട്രിക് തുടങ്ങിയ വിപണിയിലെ വമ്പൻ ബ്രാൻഡുകൾക്കെതിരെ മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിഗൗസിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ഏറ്റവും വലിയ ടെൻഷൻ. എന്നാൽ രണ്ട് കൈയും നീട്ടി തന്നെയാണ് ബ്രാൻഡിനെ ആളുകൾ സ്വീകരിച്ചതെന്ന് വളരെ വ്യക്തമാണ്. ബ്രാൻഡ് കൂടുതൽ ഉയർച്ചയിലേക്ക് പോകുന്നതിൻ്റെ ഭാഗമായി പതിയ ബ്രാൻഡ് അംബാഡറിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാവപ്പെട്ടവര്‍ക്കുള്ള കിയ ഇവി ടെസ്റ്റിംഗില്‍

ഇന്ത്യയിലെ ടോപ് കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ. എസ്‌യുവി, എംപിവി സെഗ്‌മെന്റുകളിലായി ഒന്നിലേറെ ജനപ്രിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന കിയ EV9, EV9 എന്നീ രണ്ട് പ്രീമിയം ഇലക്ട്രിക് കാറുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഇവികള്‍ക്ക് പ്രചാരമേറി വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവി ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്ന് കൊറിയന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കാരെന്‍സ് ക്ലാവിസ് എംപിവി യുടെ ഇലക്ട്രിക് പതിപ്പായിരിക്കും അത്. ക്ലാവിസിന്റെ ലോഞ്ച് വേളയില്‍ കിയ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ കിയയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആയിരിക്കും അത്.