2 കുടുംബത്തിന് പോകാവുന്ന കാര്‍ ബൈക്കിന്റെ വിലയിൽ

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് റെനോ ട്രൈബര്‍ (Renault Triber). താങ്ങാനാവുന്ന വിലയും ഏഴ് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യവുമാണ് ഈ മോഡലിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങള്‍. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ള ഈ ഫാമിലി എംപിവി അടുത്തിടെ മുഖംമിനുക്കലിന് വിധേയമായിരുന്നു. ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് റെനോ ട്രൈബര്‍ നേടുന്നത്. ട്രൈബറിന്റെ മികച്ച പ്രകടനത്തിന് നിലവിലെ വില്‍പ്പന റിപ്പോര്‍ട്ട് ഒരു തെളിവാണ്.

4.99 ലക്ഷത്തിൻ്റെ ഹാച്ച്ബാക്കിന് 50000 രൂപയുടെ ഓഫർ!

ഡിസംബർ മാസം ഓഫറുകളുടെ പെരുമഴയുടെ മാസമാണല്ലോ. എല്ലാ ബ്രാൻഡുകളുടേയും കച്ചോടം കൂടുന്ന ഒരു സമയമായത് കൊണ്ട് തന്നെ തങ്ങളുടെ എല്ലാ മോഡലുകൾക്കും അത്യാവശം നല്ല രീതിയിൽ തന്നെ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അതിൽ തന്നെ പ്രത്യേകിച്ച് മാരുതി സുസുക്കിയുടെ ഓഫറുകൾക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയാണ്. ബ്രാൻഡിൻ്റെ ജനപ്രിയ മോഡലായ ടോൾ ബോയ് വാഗൺആറിന് കിടിലൻ ഓഫറുകളാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വേരിയൻ്റുകൾക്കും 58,100 രൂപയോളം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കി വാഗൺആറിൻ്റെ ഓഫറുകൾ വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

27 KM മൈലേജുമുള്ള എസ്‌യുവിക്ക് 5.68 ലക്ഷമേയുള്ളൂ

എൻട്രി ലെവൽ എസ്‌യുവികളുടെ വരവോടെ ആളുകൾക്കെല്ലാം എളുപ്പത്തിൽ ഇപ്പോൾ ഒരു എസ്‌യുവി മുതലാളിയാവാം. അടുത്തിടെ ജിഎസ്‌ടി പരിഷ്ക്കാരം കൂടിയായതോടെ നല്ല വിലക്കുറവും ലഭിച്ചതോടെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പവുമായിട്ടുണ്ട്. ഇക്കൂടെ ഇയർ എൻഡ് ഓഫറുകൾ കൂടിയെത്തിയാൽ പിന്നെ പറയേണ്ടതില്ലല്ലോ. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മോഡൽ നിരയിൽ അടിപൊളി ഡിസ്‌കൗണ്ട് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് 85,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഡിലൈറ്റ് ക്യാമ്പയിന് കീഴിലാണ് ഹ്യുണ്ടായി ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പള്‍സര്‍ ഹാട്രിക് ഓഫര്‍ പുനരവതരിപ്പിച്ച് ബജാജ്

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു മുഖവുര നല്‍കേണ്ട ആവശ്യമില്ലാത്ത ബൈക്ക് മോഡല്‍ ആണ് ബജാജ് പള്‍സര്‍. വര്‍ഷങ്ങളായി വിപണിയില്‍ ഉളള പള്‍സറിന്റെ ഒന്നിലേറെ പതിപ്പുകള്‍ വിപണിയില്‍ നിന്ന് വില്‍പ്പന വാരുന്നു. ഉത്സവ സീസണ്‍ അവസാനിച്ച് ഇയര്‍ എന്‍ഡ് ഓഫറുകളുടെ കാലമായപ്പോള്‍ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ 'പള്‍സര്‍ ഹാട്രിക് ഓഫര്‍' പുനരവതരിപ്പിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് ഉത്സവകാല വില്‍പ്പനയ്ക്ക് ശേഷവും ഉപഭോക്തൃ ഡിമാന്‍ഡ് തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. 2025 ഡിസംബര്‍ മാസം പള്‍സര്‍ ബൈക്ക് വാങ്ങുന്നവര്‍ക്ക് പള്‍സര്‍ ഹാട്രിക് ഓഫറിന് കീഴില്‍ ലഭ്യമാകാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി വായിച്ചറിയാം.
Advertisement

മാരുതിയുടെ 7-സീറ്ററിന് കിട്ടിയത് വമ്പൻ കച്ചോടം

സ്ത്രീകൾക്ക് പോലും യാതൊരു പരിചയപ്പെടുത്തലും വേണ്ടാത്തൊരു മാരുതി സുസുക്കി കാറായിരുന്നു ഓമ്‌നി. വാൻ എന്ന നിലയിൽ ഈ വാഹനം ഉപയോഗിക്കാത്ത ആവശ്യങ്ങളില്ലെന്ന് പറയുന്നതാവും ശരി. വിപണിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയെങ്കിലും ആളുകൾക്കിടയിൽ ഇന്നും വലിയ താരമാണ് കക്ഷി. ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരൻ്റെ കുപ്പായമണിഞ്ഞ് എത്തിയത് ഈക്കോ എന്ന മിടുമിടുക്കനായിരുന്നു. പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന മൾട്ടി പർപ്പസ് വാഹനം എന്ന നിലയിൽ ഓമ്‌നിക്ക് പകരക്കാരൻ ഉണ്ടാവില്ലെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഈയൊരു വിലയിരുത്തലുകളെല്ലാം പൊളിച്ചെഴുതിക്കൊണ്ട് മുന്നേറുകയാണ് ഈക്കോ.

2 ലക്ഷത്തിൽ താഴെ വിലയുള്ള കിടിലൻ ബൈക്കുകൾ

അഡ്വഞ്ചർ ബൈക്കുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പുളകം കൊള്ളുന്നവരാണ് ഇന്നത്തെ പുതുതലമുറ റൈഡർമാർ. കാലത്തിനൊപ്പം മാറുന്ന യാത്രകളിലെ രീതികളാണ് ഇത്തരം ബൈക്കുകളിലേക്ക് കൂടുതലായും യുവാക്കളെ ആകർഷിക്കുന്നതിൻ്റെ പ്രധാന കാരണം. ഇന്ന് വിപണികളിൽ ലഭ്യമാകുന്ന മോഡലുകൾ എല്ലാം തന്നെ വ്യത്യസ്ത ഉപയോഗങ്ങൾക്ക് വേണ്ടി നിർമിച്ചിട്ടുളളവയാണ്. അത് കൊണ്ട് തന്നെ അതിൽ നിന്നും മികച്ച റൈഡിംഗ് അനുഭവം നൽകുന്ന ബൈക്ക് തിരെഞ്ഞടുക്കുക എന്നത് കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പറ്റിയ ബെസ്റ്റ് ഓപ്ഷനായ ഏറ്റവും കുറഞ്ഞ വിലയിലുള്ള കുറച്ചു മോഡലുകളെ പരിചയപെടുത്താം. തുടർന്ന് വായിക്കാൻ മറക്കരുതേ

ഡിസംബറില്‍ മഞ്ഞു പൊഴിയുന്നതു കാണാന്‍ യൂറോപ്പിലേക്കൊന്നും പോകണ്ട; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ

സുരക്ഷിത താമസം, ബജറ്റിംഗ്, കാലാവസ്ഥാ പരിശോധനകൾ, ഡിസംബർ ടൂറിസത്തിനായുള്ള നേരത്തെയുള്ള ബുക്കിംഗുകൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക നുറുങ്ങുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ഹിൽ സ്റ്റേഷനുകളിൽ ഒരു വൈറ്റ് ക്രിസ്മസ് ആസൂത്രണം ചെയ്യുക.

ലോകത്തെ ഞെട്ടിച്ച് BYD എസ്‌യുവി

സേഫ്റ്റിയുള്ള കാറുകൾ വാങ്ങാൻ ഏറെയിഷ്‌ടമുള്ളവരായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്. ടാറ്റയും മഹീന്ദ്രയും മറ്റ് ബ്രാൻഡുകളുമെല്ലാം സുരക്ഷിതമായ കാറുകൾ നിർമിക്കുന്നതിൽ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നതിൻ്റെ പ്രധാന കാരണവും ഇതുതന്നെയാണ്. പൊതുവേ സേഫ്റ്റി പരീക്ഷിക്കാനായി ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റുകളാണ് കമ്പനികളെല്ലാം നടത്താറുള്ളത്. ഇതിൽ നിന്നും വ്യത്യസ്‌തമായ പരീക്ഷണങ്ങൾ നടത്താൻ വോൾവോ ശ്രമിക്കാറുണ്ടെങ്കിലും മറ്റ് നിർമാതാക്കളൊന്നും ഇത്തരം സാഹസങ്ങൾക്ക് മുതുരാറില്ല. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി (BYD) പുത്തനൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മാരുതിയുടെ കന്നി ഇവിയിൽ ബാറ്ററി വാടകയ്ക്ക് കിട്ടും

മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‍യുവി മോഡലായ ഇ-വിറ്റാര 2026 വർഷത്തിൻ്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡൽ, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി മികച്ച സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്.ഇ-വിറ്റാര രണ്ട് ബാറ്ററി പാക്കുകളിൽ ആണ് വിപണിയിൽ എത്തിക്കുന്നത്. 61 kWh, 49 kWh എന്നിങ്ങനെയുളള ബാറ്ററി പായ്ക്കിൽ 61 kWh പതിപ്പിൽ 174 PS ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമുണ്ടാകും. 49 kWh പായ്ക്ക് വേരിയന്റ് 144 PS മോട്ടോറുമായിട്ടായിരിക്കും എത്തുക. ഇരു മോഡലുകൾക്കും 192.5 Nm ടോർക്കും മുന്നിലെ ചക്രങ്ങളിലേക്കുള്ള ഡ്രൈവും ഉണ്ടാകും.

ഇ വിറ്റാര ഇടിച്ച് നേടിയത് 5 സ്റ്റാർ തിളക്കം!

മാരുതി സുസുക്കിയുടെ ഇലക്ട്രിക് ലോകത്തേക്കുളള കാൽവയ്പ്പായി കാണാൻ സാധിക്കുന്ന ഇ-വിറ്റാരയുടെ ലോഞ്ച് ദിവസം തന്നെ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. സുരക്ഷയുടെ കാര്യത്തിൽ ഏറെ കളിയാക്കലുകൾ കേട്ടിരുന്ന ബ്രാൻഡ് ഇപ്പോൾ ഏറെ ശ്രദ്ധിക്കുന്ന കാര്യം തന്നെ സേഫ്റ്റിയാണ്. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റായ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് ഇ-വിറ്റാര. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുൻപാണ് ക്രാഷ് ടെസ്റ്റ് ഫലം പുറത്ത് വിട്ടത്. അത് കൊണ്ട് തന്നെ ആകാംക്ഷ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. ആൽഫ മോഡലാണ് ടെസ്റ്റിന് വിധേയമാക്കിയതെങ്കിലും എല്ലാ വേരിയൻ്റുകൾക്കും ഇത് ബാധകമായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

1.76 ലക്ഷം രൂപ ലാഭത്തിൽ കാറുകൾ സ്വന്തമാക്കാനുള്ള അവസരം

ഡിസംബർ മാസം ഇങ്ങെത്തിയതോടെ ഉത്സവ കാലത്തിൻ്റെ ആരവം ഉയരുകയാണ്. ക്രിസ്മസും പുതുവത്സരവും എല്ലാം ഒന്നിനുപുറകെ ഒന്നായി അണിനിരക്കുന്നു. ഈ ആഘോഷരാവുകളിൽ വാഹനപ്രേമികൾക്കായിരിക്കും ഏറ്റവും കൂടുതൽ കോളടിച്ചത്. കാരണം ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിലൊന്നായ ഹോണ്ട തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു ക്രിസ്മസ് വിരുന്നുതന്നെ തയ്യാറാക്കി വെച്ചിരിക്കുകയാണ്. അമേസ്, എലിവേറ്റ്, സിറ്റി എന്നീ കിടിലൻ മോഡലുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് നൽകിയിരിക്കുന്നത്. ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷാവസാനം തന്നെയായിരിക്കും ഏറ്റവും നല്ല അവസരം. അതിനാൽ ഷോറൂമുകളിലേക്ക് ഓടും മുമ്പ് ഓഫർ വിവരങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞാലോ.

മുഖ്യമന്ത്രിയുടെ യാത്രാസുഖത്തിന് ബെസ്റ്റ് ഓപ്ഷൻ ഇതാണ്

കേരളത്തിൽ ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനം വാങ്ങാൻ ധനകാര്യ വകുപ്പ് 1.10 കോടി അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അനുവദിച്ചിരിക്കുന്ന വാഹനങ്ങൾ മൂന്ന് വർഷത്തിൽ കൂടുതലോ ഒന്നരലക്ഷം കിലോമീറ്ററിലോ കൂടുതൽ ഉപയോഗിക്കരുതെന്നാണ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ നിർദേശം. അത് കൊണ്ടാണ് 3 വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി കിയ കാർണിവലിലേക്ക് മാറിയത്. അതോടൊപ്പം തന്നെ രണ്ട് ഇന്നോവ ക്രിസ്റ്റയും വാങ്ങിയിരുന്നു. തലസ്ഥാനത്തെ യാത്രകൾക്ക് വേണ്ടി മുഖ്യൻ കൂടുതലും ക്രിസ്റ്റ തന്നെയാണ് ഉപയോഗിക്കുന്നത്. ദൂരയാത്രകൾക്ക് പ്രത്യേകിച്ച് മലബാറിലേക്ക് പോകുന്നതിന് വേണ്ടിയാണ് കാർണിവൽ ഉപയോഗിക്കുന്നത്.
Advertisement

1 ലക്ഷം രൂപ വരെ വിലക്കുറച്ച് വിൽക്കാൻ ഹ്യുണ്ടായി

ഇന്ത്യൻ വാഹന വിപണിയിലെ രണ്ടാം സ്ഥാനം ടാറ്റ മോട്ടോർസിൽ നിന്നും തിരികെപ്പിടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. 2025 നവംബറിൽ മൊത്തം 66,840 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് കമ്പനിയുടെ നഷ്‌ടപ്പെട്ട പദവി വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന മോഡലുകള്‍ മികച്ച വിൽപ്പന നേടിയതിനാല്‍ കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വാര്‍ഷിക വിൽപ്പനയിൽ ബ്രാൻഡിന് 4.3 ശതമാനത്തിൻ്റെ വർധനവും കൈയെത്തിപ്പിടിക്കുവാനായി. ഈ വേഗം നിലനിർത്തുന്നതിനായി ഇയർ എൻഡ് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായി. 'ഡിസംബർ ഡിലൈറ്റ്' എന്നുപേരിട്ടിരിക്കുന്ന ക്യാമ്പയിന് കീഴിലാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

സ്‌കൂട്ടറുകളുടെ സവിശേഷതകളുമായി ആദ്യ സ്മാര്‍ട് ഇ-സൈക്കിള്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം അനുദിനം വര്‍ധിച്ചുവരികയാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യത്തെ നമ്പര്‍ 1 ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡായ ഇമോട്ടോറാഡ് (EMotorad), തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'ടി-റെക്‌സ് സ്മാര്‍ട്ട്' (T-Rex Smart) വിപണിയിലെത്തിച്ചു.ദൈനംദിന യാത്രകള്‍ കൂടുതല്‍ എളുപ്പവും, മികവുറ്റതുമാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ ഇ-സൈക്കിള്‍, ബ്ലൂടൂത്ത് (Bluetooth), ജിപിഎസ് (GPS) കണക്റ്റിവിറ്റിയോടെ വരുന്ന രാജ്യത്തെ ആദ്യത്തെ മോഡലാണ്. വേഗതയും, ഒപ്പം ഉയര്‍ന്ന സുരക്ഷയും ഒരുപോലെ ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ടി-റെക്‌സ് സ്മാര്‍ട്ട് വികസിപ്പിച്ചിരിക്കുന്നത്. ഇമോട്ടോറാഡ് ടി-റെക്‌സ് സ്മാര്‍ട്ട് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും.

5 ലക്ഷം കാറുകൾ വിറ്റ ഫോറിൻ കമ്പനി

ഒക്‌ടാവിയ എന്ന കിടിലൻ കാറിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പിന്നീട് സൂപ്പർബ്, ഫാബിയ, യെതി, കൊഡിയാക്, റാപ്പിഡ് എന്നിങ്ങനെ കിടിലൻ മോഡലുകളും നമുക്ക് സമ്മാനിച്ച ബ്രാൻഡിന് പക്ഷേ മെയിൻ്റനെൻസ് കോസ്റ്റിൻ്റെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. എന്നാൽ പഴയ കാറുകളെയെല്ലാം ഒഴിവാക്കി ഇന്ത്യക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ച സ്കോഡ കുഷാഖ്, സ്ലാവിയ എന്നീ പുത്തൻ എസ്‌യുവിയും സെഡാനും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ വിശ്വാസം വീണ്ടെടുത്ത കമ്പനി മൂന്നാമനായി ഒരു സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തേയും വിപണിയിലെത്തിക്കുകയുണ്ടായി.

എൽഐസിയുടെ നിക്ഷേപങ്ങളിൽ ഇടപെടാറില്ല; അദാനി ഗ്രൂപ്പിലെ നിക്ഷേപം എസ്‌ഒ‌പി അനുസരിച്ച്; ധനമന്ത്രി

അദാനി ഗ്രൂപ്പിലെ എൽഐസി നിക്ഷേപങ്ങൾ എസ്ഒപികളും നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ധനമന്ത്രി സ്ഥിരീകരിക്കുന്നു, സ്വതന്ത്ര തീരുമാനമെടുക്കൽ, കർശനമായ വിലയിരുത്തൽ, സർക്കാർ ഇടപെടാതിരിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

ഇവികളിലെ റോൾസ് റോയ്സോ എംജി വിൻഡ്സർ!

ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഓപ്ഷനായി മാറാൻ എംജി വിൻഡ്സർ ഇവിക്ക് സാധിച്ചിട്ടുണ്ട്. റിവ്യുവിന് വേണ്ടി ഇവി ലഭിച്ചപ്പോൾ ഏതൊരാളെ പോലെ എൻ്റെ പ്രധാന ആശങ്ക ചാർജിങ്ങ് തന്നെയായിരുന്നു. എന്നാൽ ഹോം ചാർജിങ്ങ് കേബിൾ വാഹനത്തിൻ്റെ കൂടെ ലഭിക്കുന്നുണ്ട്. എംജിയുടെ കൊച്ചിയിലെ ഡീലർഷിപ്പായ കോസ്റ്റ്ലൈനിൽ നിന്ന് 100 ശതമാനം ചാർജോടെയാണ് വാഹനം ലഭിക്കുന്നത്. ഇക്കോ,ഇക്കോ+,നോർമൽ,സ്പോർട് എന്നിങ്ങനെ 4 മോഡുകളാണുളളത്. വാഹനമോടിച്ചപ്പോൾ ആക്സിലറേറ്ററിൽ നിന്ന് കാൽ എടുക്കുമ്പോൾ വാഹനത്തെ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നിയേക്കാം. ആദ്യമായി ഇവി ഓടിക്കുന്നവർക്ക് സംശയം വരും ഇതെന്താണ് ഇങ്ങനെ എന്ന്.

ഏഥർ റിസ്‌ത vs ബജാജ് ചേതക്

ആളുകളുടെ ജീവിതശൈലിക്കനുസരിച്ച് യാത്രാ രീതികളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ദൈനംദിന ഉപയോഗത്തിനായി ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുമ്പ് പെട്രോള്‍ സ്കൂട്ടറുകളായിരുന്നു എല്ലാവരുടേയും ബെസ്റ്റ് ചോയിസെങ്കിൽ ഇപ്പോൾ ഇലക്ട്രിക് മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. പുതിയതൊന്ന് വാങ്ങണമെന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചോദ്യം ഏതാണ് നല്ല സ്കൂട്ടർ എന്നതായിരിക്കും. വിവിധ ബ്രാൻഡുകൾ പുതുപുത്തൻ ഫീച്ചറുകളും സ്മാർട്ട് സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുമ്പോൾ വാങ്ങുന്നവൻ കുഴങ്ങിപ്പോകാൻ സാധ്യത ഏറെയാണ്. എങ്കിലും വാങ്ങാനിരിക്കുന്നവരുടെ വിഷ്‌ലിസ്റ്റിൽ ഏഥർ റിസ്‌തയും ബജാജ് ചേതക്കും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പക്ഷേ ഇതിൽ ആരാണ് കേമനെന്ന് നോക്കിയാലോ?

ഡസ്റ്റർ തിരിച്ചുവരുമെന്ന് കേട്ടതോടെ റെനോയ്ക്ക് നല്ലകാലം

ഒരുകാലത്ത് ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളായിരുന്നു റെനോ. സാധാരണക്കാർക്കായി എസ്‌യുവികളും ഹാച്ച്ബാക്കുകളുമെല്ലാം പുറത്തിറക്കുന്ന ഫ്രഞ്ച് ബ്രാൻഡ് ഇപ്പോൾ ഏറെ പിന്നിലാണെന്ന് പറയുന്നതാവും ശരി. എന്നാൽ അധികം വൈകാതെ പഴയ ഫോമിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. അതിനായി ഡസ്റ്റർ എസ്‌യുവിയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് റെനോ. ന്യൂജെൻ ഡസ്റ്ററിൻ്റെ വരവ് ഉറപ്പിച്ചതോടെ ബ്രാൻഡിൻ്റെ ഭാഗ്യം വീണ്ടും തെളിഞ്ഞെന്ന് പറയാം. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകളിൽ നേട്ടമുണ്ടാക്കിയാണ് റെനോ അവസാനിപ്പിച്ചിരിക്കുന്നത്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണോ? കേന്ദ്ര സര്‍വകലാശാലയില്‍ ജോലി അവസരം, ശമ്പളം ഇത്ര!

CU കേരള യൂണിവേഴ്സിറ്റി 179 ദിവസത്തെ കരാർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടന്റ് റോളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 2025 ഡിസംബർ 5-നകം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക; RI രജിസ്ട്രേഷൻ ആവശ്യമാണ്; സിവി, സർട്ടിഫിക്കറ്റുകൾ സമർപ്പിക്കൽ വിശദാംശങ്ങൾ ഔദ്യോഗിക സൈറ്റിൽ.
Advertisement

ട്രാഫിക് ചലാനുകൾ ഇനി ഒറ്റ തവണ അടച്ച് തീർപ്പാക്കാം!

ഒരിക്കലെങ്കിലും ട്രാഫിക് ചലാനുകൾ ലഭിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലർ ചലാൻ അടയ്ക്കാൻ മറക്കുകയും ഭീമമായ തുക അടയ്ക്കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ ചലാനുകളെല്ലാം അടച്ച് തീർക്കാനൊരു സുവർണാവസരം കൈവന്നിരിക്കുകയാണ്. 2025 ഡിസംബർ 13-ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ ലോക് അദാലത്ത് നടക്കാൻ പദ്ധതിയിടുകയാണ്. ഒറ്റദിവസം കൊണ്ട് വാഹനയുടമകൾക്ക് അവരുടെ കുടിശ്ശികയുള്ള ട്രാഫിക് ചെല്ലാനുകൾ കുറഞ്ഞ പിഴയോടെ തീർപ്പാക്കാൻ ഇതുവഴി സാധിക്കും. പതിനായിരക്കണക്കിന് കോമ്പൗണ്ടബിൾ ഗതാഗത കേസുകൾ പരിഗണിക്കുന്ന ഈ അദാലത്ത്, സാധാരണ കോടതി നടപടികളിലൂടെ മാസങ്ങൾ എടുക്കുന്ന തീർപ്പാക്കലുകൾ അവസാനിപ്പിക്കുക എന്നതാണ് ഉദ്ദേശം.

വില്‍പ്പനയില്‍ കുതിച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹുണ്ടായി 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ കാലയളവില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. മൊത്തം 66,840 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹുണ്ടായി 9.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ നിന്നും സന്തുലിത സംഭാവന ലഭിച്ചു. ഇതില്‍ 50,340 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ നിന്നും 16,500 യൂണിറ്റുകള്‍ കയറ്റുമതിയിലൂടെയുമാണ് നേടിയത്. ആഭ്യന്തര, കയറ്റുമതി മേഖലകളില്‍ ഹുണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തിയ ശക്തമായ മുന്നേറ്റത്തെ കുറിച്ചും കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകളും വിശദമായി ഈ ലേഖനത്തില്‍ പരിേശാധിക്കാം.

പുത്തന്‍ 7 സീറ്ററിന്റെ വരവിന് തീയതി കുറിച്ച് വിന്‍ഫാസ്റ്റ്

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ബിസിനസുകാരായ വിന്‍ഗ്രൂപ്പിന്റെ അധീനതയില്‍ രൂപംകൊണ്ട ബ്രാന്‍ഡാണ് വിന്‍ഫാസ്റ്റ്. പേരുപോലെ തന്നെ കമ്പനി വളര്‍ന്ന് പന്തലിച്ചതും ഞൊടിയിടയിലാണ്. 2017ല്‍ തുടക്കം കുറിച്ച വിന്‍ഫാസ്റ്റ് ഇന്ന് ലോകപ്രശസ്ത ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറിയെന്ന് മാത്രമല്ല അമേരിക്കയില്‍ സ്വന്തമായി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ഏഷ്യന്‍ ഇവി ബ്രാന്‍ഡുകളില്‍ ഒന്നുകൂടിയാണിത്. VF6, VF7 എന്നീ മോഡലുകള്‍ക്ക് ശേഷം തങ്ങളുടെ മൂന്നാമത്തെ ഇവിയായ ലിമോ ഗ്രീന്‍ 7S ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ബ്രാന്‍ഡ്. സമീപകാലങ്ങളില്‍ സ്‌പൈ ഷോട്ടുകളില്‍ നിറഞ്ഞാടിയ ഈ മോഡലിന്റെ ലോഞ്ച് ടൈംലൈന്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.

എൻഫീൽഡിനെ തളയ്ക്കാൻ ഹാർലിയുടെ പുത്തൻ 440 സിസി ബൈക്ക് വരുന്നു

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലെ റോയൽ എൻഫീൽഡിൻ്റെ ആധിപത്യം തകർക്കാനെത്തിയ ബിഗ് ബൈക്ക് ബ്രാൻഡായിരുന്നു ഹാർലി ഡേവിഡ്‌സൺ (Harley Davidson). ഹീറോ മോട്ടോകോർപ്പിൻ്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച X440 എന്ന മിടുക്കന് പക്ഷേ കാര്യമായ രീതിയിൽ തിളങ്ങാനായില്ലെന്ന് പറയുന്നതാവും ശരി. എന്നെങ്കിലും ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി ചെത്തിനടക്കണമെന്ന് ആഗ്രഹിച്ചർക്ക് സ്വപ്‌ന സാഭല്യമായിരുന്നുവെങ്കിലും മറ്റുള്ളവരെ മൊത്തത്തിൽ ചാക്കിലാക്കാൻ കഴിയുന്ന സംഭവങ്ങളൊന്നും ഇതിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ആഭ്യന്തര വിപണിയിൽ പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹാർലി ഡേവിഡ്‌സൺ.

ടിവിഎസ് അപ്പാച്ചെ RTX 300 vs സുസുക്കി വി-സ്ട്രോം SX

ഇന്നത്തെ യുവതലമുറയുടെ ഏറ്റവും വലിയ വികാരമാണല്ലോ അഡ്വഞ്ചർ ബൈക്കുകൾ. ഇതിൽ ടിവിഎസ് അപ്പാച്ചെ RTX 300-യും സുസുക്കി വി-സ്‌ട്രോം SX മോഡലും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രണ്ട് മോഡലുകളാണ്. വിജയകരമായ എൻട്രി-ലെവൽ ബൈക്കെന്ന നിലയിൽ വി-സ്‌ട്രോം SX ഇതിനകം തന്നെ യുവാക്കളുടെയും ബൈക്ക് പ്രേമികളുടേയും ഹൃദയം കീഴടക്കിയ മോഡലാണ്. എന്നാൽ ഏറ്റവും പുതിയ ലോഞ്ചായ RTX 300 വന്നതോടെ ഈ വിഭാഗത്തിൽ കടുത്ത മത്സരം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇവ രണ്ടും 300 സിസി സെഗ്മെൻ്റ് പങ്കിടുന്നവരാണെങ്കിലും എഞ്ചിനിലും മറ്റ് സാങ്കേതികവിദ്യകളിലും വളരെയധികം വ്യത്യാസങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ.