567 KM റേഞ്ചുള്ള ഇവിക്ക് ജനുവരി മുതൽ വില കൂടും!
ഓട്ടോമൊബൈൽസ്
- 9 month, 27 days ago
വർഷാവസാനം ആയപ്പോൾ ഏതെങ്കിലും ബ്രാൻഡുകൾ വില കൂട്ടാൻ പദ്ധതിയുണ്ടോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ദേ ഇലക്ട്രിക് മോഡലിന് ജനുവരി മുതൽ ഞങ്ങൾ ഒരു മോഡലിന് അൽപ്പം വില കൂട്ടുവാണേ എന്ന് അറിയിച്ചത്. ഒറ്റ ചാർജിൽ 567 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ബിവൈഡിയുടെ സീലയൺ 7 എന്ന ഫ്ലാഗ്ഷിപ്പ് മോഡലിനാണ് വില കൂട്ടിയിരിക്കുന്നത്. ജനുവരി 1 മുതലാണ് വില വർധിപ്പിക്കാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സീലയൺ 7 പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിപണിയിൽ എത്തിയപ്പോൾ തന്നെ രണ്ട് കൈയ്യും നീട്ടിയാണ് ഉപഭോക്താക്കൾ സ്വീകരിച്ചത്. ഇത്രയും വിലയുളള ഇവിയാണെങ്കിൽ പോലും ഇത് വരെ 2000 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചിട്ടുണ്ട്.