999 പേർക്ക് മാത്രം വാങ്ങാവുന്ന സ്പെഷ്യൽ എസ്‌യുവി

ഇലക്ട്രിക് വാഹന വിപണിയിലും തങ്ങൾക്ക് തിളങ്ങാമനാവുമെന്ന് ബോൺ ഇലക്‌ട്രിക് മോഡലുകളിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതേ പ്ലാറ്റ്ഫോമിലെ തങ്ങളുടെ മൂന്നാമത്തെ എസ്‌യുവി പുറത്തിറക്കിയതോടൊപ്പം വിപണിയിൽ ട്രെൻഡായ BE 6 ഇവിയുടെ ഫോർമുല ഇ എഡിഷനും കമ്പനി വിപണനത്തിന് എത്തിച്ചിരുന്നു. ഇതിൻ്റെ വെറും 999 യൂണിറ്റുകൾ മാത്രം നിർമിക്കുന്നതിനാൽ വാങ്ങിയാൽ ഒരു അപൂർവ ഇവി വാങ്ങിയ ഫീൽ ലഭിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. FE2, FE3 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയൻ്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.

തടി കുറയ്ക്കാൻ കണ്ണിൽ കണ്ടതൊന്നും ഡയറ്റിൽ ചേർക്കേണ്ട; ഈ ഡ്രൈ ഫ്രൂട്‌സ് കഴിച്ചാൽ മതി! ഗുണങ്ങൾ ഇതാ

ബദാം, വാൽനട്ട് തുടങ്ങിയ പോഷകസമൃദ്ധമായ ഡ്രൈ ഫ്രൂട്ട്‌സുകൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ എങ്ങനെ പിന്തുണയ്ക്കുമെന്നും അതോടൊപ്പം നിങ്ങളുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുമെന്നും കണ്ടെത്തുക.

ജനുവരിയിൽ കാറുകളുടെ വില വർധിപ്പിച്ചേക്കില്ലെന്ന് മഹീന്ദ്ര

പുതുവർഷത്തോട് അനുബന്ധിച്ച് വാഹനം വാങ്ങാനെത്തുന്നവർക്ക് വലിയ ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം അണിനിരത്തി വണ്ടിക്കമ്പനികൾ ഷോറൂമിലേക്ക് ആകർഷിക്കാറുണ്ട്. എന്നാൽ ഇതോടൊപ്പം എല്ലാക്കൊല്ലവും ജനുവരിയിൽ കാറുകൾക്കും ബൈക്കുകൾക്കുമെല്ലാം വില കൂടുന്നൊരു (Price Hike) ട്രെൻഡും നിലനിൽക്കുന്നുണ്ട്. നിർമാണ ചെലവിലുണ്ടാവുന്ന വർധനവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാഹന നിർമാതാക്കൾ ഇത്തരത്തിൽ വില വർധനവ് പൊതുവേ നടപ്പിലാക്കാറുള്ളത്. ഇത്തവണയും ഇതുണ്ടാവുമോയെന്ന സംശയത്തിലാണ് ആളുകൾ ഇപ്പോൾ. എന്നാൽ രാജ്യത്തെ മുൻനിര ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra) ഇത്തവണ ചിലപ്പോൾ ഈ ട്രെൻഡ് ഒന്ന് മാറ്റിപ്പിടിച്ചേകുമെന്നാണ് സൂചന.

സ്വർണ വില കേരളത്തിൽ തോന്നുംപടിയാണോ? ആരാണ് വില നിശ്ചയിക്കുന്നത്? അറിയാം

പണപ്പെരുപ്പം, പലിശനിരക്ക്, ആവശ്യകത എന്നിവ ഇന്ത്യയിലെ സ്വർണ്ണ വിലയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യുക, ഈ വിലയേറിയ നിക്ഷേപത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ വെളിപ്പെടുത്തുക.
Advertisement

മഞ്ഞ കത്തിയാൽ സ്പീഡ് കൂട്ടരുതേ!

വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങളെല്ലാം കൃത്യമായി പാലിക്കണം എന്ന് എപ്പോഴും വായനക്കാരോട് പറയുന്നതാണ്. നിത്യജീവിതത്തിൽ വാഹനവുമായി പോകുന്നവർ ചെയ്യുന്ന ചില മണ്ടത്തരങ്ങളുണ്ട്, അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അത് വലിയ മിടുക്കായി തോന്നിയേക്കാം, എന്നാൽ സത്യാവസ്ഥ അതല്ല കേട്ടോ. പറഞ്ഞു വരുന്നത് ട്രാഫിക് സിഗ്നലിൽ നിർത്താൻ പലർക്കും മടിയാണ്. മഞ്ഞ ലൈറ്റ് കത്തിയാൽ ആക്സിലറേറ്ററിൽ കാൽ അമർത്തി എങ്ങനേയും അപ്പുറത്ത് എത്തുക എന്നതാണ് നോക്കുന്നത്. പലപ്പോഴും അപകടങ്ങളിലേക്കായിരിക്കും ചെന്ന് എത്തുന്നത്. മഞ്ഞ ലൈറ്റിനൊക്കെ പ്രത്യേക അർത്ഥമുണ്ട്. അത് കത്തിയാൽ വാഹനത്തിൻ്റെ വേഗത കൂട്ടാനല്ല കുറച്ച് നിർത്താൻ തയ്യാറെടുക്കുക എന്നതാണ്.

ഇങ്ങനെ പോയാല്‍ നറുക്കിടേണ്ടിവരും

ഇന്ത്യയിലെ എസ്‌യുവി വിപണി അതിശക്തമായ രീതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ സെഡാന്‍, ഹാച്ച്ബാക്കുകള്‍ എന്നിവക്കായിരുന്നു ആളുകള്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ ഷോറൂമിലെത്തുന്നത് തന്നെ ഒരു പുത്തന്‍ എസ്‌യുവി മനസില്‍ കണ്ടായിരിക്കും. കാരണം കുടുംബമൊത്തിച്ചുള്ള യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും എപ്പോഴും ബെസ്റ്റ് ചോയിസായി വരുന്നത് ഇത്തരത്തിലുള്ള വലിയ കാറുകള്‍ തന്നെയാണ്. നിലവില്‍ കോംപാക്ട് എസ്‌യുവികള്‍ക്കാണ് ഡിമാന്‍ഡ്. ഇപ്പോള്‍ ഈ സെഗ്മെന്റ് ഭരിച്ചുകൊണ്ടിരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നിവയെല്ലാമാണ്. ഇവരുടെ ഭരണം കീഴ്‌മേല്‍ മറിക്കാനായി അടുത്ത ഏതാനും മാസത്തിനുള്ളില്‍ കുറച്ച് ചുണകുട്ടികള്‍ കൂടി വരുന്നുണ്ട് കേട്ടോ.

സാധാരണക്കാരന്റെ കാറിൽ കിട്ടും ഈ 5 ലക്ഷ്വറി ഫീച്ചറുകള്‍

സ്വന്തമായി വാങ്ങുന്ന കാറില്‍ ട്രെന്‍ഡിംഗായ എല്ലാ ഫീച്ചറുകളും ഉണ്ടാകണമെന്ന് ഒരു ഉപഭോക്താവ് ആഗ്രഹിച്ചാല്‍ തെറ്റ് പറയാനാകില്ല. പണ്ട് വാഹനപ്രേമികള്‍ കൊതിക്കുന്ന ഉപകാരപ്രദമായ ഫീച്ചറുകളില്‍ പലതും ലക്ഷ്വറി കാറുകളില്‍ മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു കാലത്ത് ആഡംബര വാഹനങ്ങളില്‍ മാത്രം കണ്ടിരുന്ന ഫീച്ചറുകള്‍ ഇപ്പോള്‍ മാസ്മാര്‍ക്കറ്റ് കാറുകളിലും ലഭ്യമാണ്. ഇത് വാഹനങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റിയെഴുതുന്നു. സാധാരണ മോഡലുകളിലേക്ക് എത്തിയ സുരക്ഷയ്ക്കും യാത്രാസുഖത്തിനും ഊന്നല്‍ നല്‍കുന്ന അഞ്ച് നൂതന ഫീച്ചറുകള്‍ നോക്കാം.

ജോസ് ആലുക്കാസ് മുറ്റത്തേക്ക് പുതിയ ലക്ഷ്വറി കാർ

ഒരിക്കലും അവസാനിക്കാത്ത ഒന്നാണ് മലയാളികളും സ്വർണവും തമ്മിലുള്ള ബന്ധം. ആഭരണങ്ങൾ വെറുമൊരു ആഡംബര വസ്തു മാത്രമല്ല, അതൊരു വികാരമാണെന്ന് പറയുന്നതാവും ശരി. കല്യാണമായാലും നൂലുകെട്ടായാലും സ്വർണമില്ലാതെ ചടങ്ങുകൾ നടക്കില്ലെന്നതാണ് മലയാളികളുടെ രീതി. സ്വർണത്തിൻ്റെ നിരക്ക് ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. മലബാർ, ഭീമ, കല്യാൺ, ആലുക്കാസ് എന്നിങ്ങനെ മലയാളികൾ നിയന്ത്രിക്കുന്ന വൻകിട ആഭരണക്കടകൾ ലോകമെമ്പാടും പ്രശസ്‌തവുമാണ്. അതിൻ്റെ ഉടമകളുടെ പേരും എല്ലാവർക്കും കാണാപാഠമായിരിക്കുമല്ലോ. പ്രമുഖ ജുവലറി ശൃംഖലയായ ജോസ് ആലുക്കാസിൻ്റെ ഉടമ തൻ്റെ ഇനിയുള്ള യാത്രകൾക്കായി പുതിയൊരാളെ കൂടെക്കൂട്ടിയിരിക്കുകയാണ്.

കാറിൻ്റെ ഏസിയെ കുറിച്ചുള്ള അപവാദം ശരിയാണോ

കാറിലെ ഏസി ഇന്ന് ഒരു കംഫർട്ട് ഫീച്ചർ മാത്രമല്ല, ട്രാഫിക്കിലും ചൂടിലും സുരക്ഷിതമായ ഡ്രൈവിങ്ങ് എക്സ്പീരിയൻസ് നൽകുന്നു. മഴയാകട്ടെ വേനലാകട്ടെ എപ്പോഴും കാറിൽ പ്രവർത്തിപ്പിക്കുന്ന ഒരു ഫീച്ചറാണല്ലോ ഏസി. എന്നാൽ ഏസി പ്രവർത്തിപ്പിച്ചാൽ അത് മൈലേജ് കുറയ്ക്കുമെന്ന കരകമ്പിക്ക് ഏസിയുടെ അത്രയും തന്നെ പ്രായമുണ്ട്. ഏസിയും കാറിൻ്റെ മൈലേജും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും മൈലേജ് കുറയുമോ എന്നും വിശദമായി തന്നെ അറിഞ്ഞാലോ. കാർ ഏസിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കംപ്രസർ ആണ്. ഇത് എഞ്ചിൻ്റെ ക്രാങ്ക്‌ഷിഫ്റ്റ് ബെൽറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് പ്രവർത്തിക്കുന്നതിനായി എഞ്ചിൻ വഴിയാണ് പവർ എടുക്കുന്നത്.

വണ്ടി വിറ്റ് റെക്കോർഡിടാൻ ടൊയോട്ട മിടുക്കനാ

ലോകത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകളെപ്പറ്റി എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അങ്ങനെ ലിസ്റ്റ് എടുത്താൽ മുന്നിൽ തന്നെ കിടക്കുന്ന പേരാണ് ടൊയോട്ട കൊറോള. ലോകത്ത് ഇത് വരെ 5 കോടിയിൽ അധികം യൂണിറ്റുകളാണ് വിറ്റിരിക്കുന്നത്. 1966-ലാണ് സെഡാൻ വിപണിയിൽ എത്തുന്നത്. ഇത്തരമൊരു വിൽപ്പന കണക്കിലേക്ക് എത്താൻ നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാന കാര്യം വിശ്വാസ്യത തന്നെയാണ്. ടൊയോട്ടയുടെ വാഹനങ്ങളുടെ ഡ്യൂറബിളിറ്റിയും ക്വാളിറ്റിയും പേരുകേട്ടതാണല്ലോ. കൊറോളയിലെ എഞ്ചിനുകളും മെക്കാനിക്കൽ ഘടകങ്ങളും ദീർഘകാല ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ്. ചെലവുകുറവും, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയൊക്കെയാണ് ഇതാണ് വിൽപ്പന ഉയർത്തിയ പ്രധാന കാരണങ്ങൾ.

ബൂട്ട്‌സ്‌പെയ്‌സ് വലിപ്പം കണ്ട് വീണുപോകല്ലേ..!

ഇന്നത്തെ കാലത്ത് ഒരു കാര്‍ വാങ്ങുമ്പോള്‍ ലഗേജ് സ്പെയ്സ് ഒരു പരിഗണനാ ഘടകം ആണ്. അത്യാവശ്യം മികച്ച ബൂട്ട് സ്പെയ്സ് വാഗ്ദാനം ചെയ്യുന്ന കാറുകള്‍ നോക്കിയായിരിക്കും കുടുംബങ്ങള്‍ തെരഞ്ഞെടുക്കുക. പിന്‍നിരയിലെ സീറ്റുകള്‍ മടക്കിയും സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന കാറുകളില്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം അഥവാ ബൂട്ട് സ്പെയ്സ് വര്‍ധിപ്പിക്കുന്നതിനായി പിന്നിലെ സീറ്റുകള്‍ മടക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. പാസഞ്ചര്‍ സ്പെയ്സിനൊപ്പം തന്നെ ലഗേജുകളും സൗകര്യപ്രദമായി സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന ഈ ഫീച്ചര്‍ വാഹന ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനകരമാണ്.

BE 6 ഫോർമുല E എഡിഷൻ വാങ്ങാൻ പ്ലാനുണ്ടേൽ ഒന്ന് നോക്കിവെച്ചോ

ബോൺ ഇലക്‌ട്രിക് എസ്‌യുവി (Mahindra Born Electric SUV) നിരയിലെ എൻട്രി ലെവൽ മോഡലായ BE 6 ഇവിയുടെ മഹാവിജയം മഹീന്ദ്രയ്ക്ക് വൈദ്യുത വാഹന വിപണിയിൽ വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. കൂടുതൽ ആളുകളിലേക്ക് വാഹനത്തെ എത്തിക്കാനായി രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളും പുറത്തിറക്കി വിജയം ആഘോഷിച്ച ബ്രാൻഡ് പുതുതായി കൊണ്ടുവന്നത് ഫോർമുല E എഡിഷനാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഫോർമുല-ഇ കാറോട്ട മത്സരത്തിൽ സേഫ്റ്റി കാറായി BE 6 സാന്നിധ്യമറിയിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.
Advertisement

ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഹ്യുണ്ടായി

അങ്ങ് കൊറിയയിൽ നിന്നും ഇന്ത്യയിലെത്തി വളരെ വേഗത്തിൽ തന്നെ ജനഹൃദയം കൈക്കലാക്കിയ ഒരു ബ്രാൻഡാണ് ഹ്യുണ്ടായി. ഹാച്ച്ബാക്കുകൾ മുതൽ പ്രീമിയം എസ്‌യുവികൾ വരെയുള്ള എല്ലാ സെഗ്മെന്റുകളിലും തങ്ങുടെതായ സ്ഥാനം ഇവർക്ക് സാധിച്ചു. ക്രെറ്റ, വെന്യൂ, ഐ20, വെർണ, എക്സ്റ്റർ പോലുള്ള കിടിലൻ മോഡലുകൾ ഈ വിജയയാത്രയിൽ ബ്രാൻഡിൻ്റെ ശക്തി കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വിപണിയിലെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുന്നതിനായി പുതിയ മോഡൽ വികസിപ്പിക്കുന്നതിൻ്റെ തത്രപ്പാടിലാണ് കമ്പനി. ചെന്നൈയിലെ ശ്രീപെരുമ്പുത്തൂർ പ്ലാന്റിന് സമീപം പരീക്ഷണ ഓട്ടം നടത്തിയ കാറിൻ്റെ സ്പൈ ചിത്രങ്ങളാണിപ്പോൾ ചർച്ചയായിരിക്കുന്നത്.

മഹീന്ദ്ര XEV 9S 7-സീറ്റര്‍ ഫാമിലി എസ്‌യുവിയുടെ റിവ്യൂ

Explore the Mahindra XEV 9S review, highlighting its features, interior, driving experience, and specifications. | Mahindra XEV 9S അവലോകനം: സവിശേഷതകൾ, ഇന്റീരിയർ, ഡ്രൈവിംഗ് അനുഭവം എന്നിവ കണ്ടെത്തുക.

ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഉടൻ തുറക്കും; ഇനി 24 മണിക്കൂർ വേണ്ട, 12 മണിക്കൂർ കൊണ്ട് യാത്ര

പ്രധാന നഗരങ്ങൾക്കിടയിലുള്ള ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഡൽഹി-മുംബൈ എക്സ്പ്രസ് വേ വേഗത്തിൽ പുരോഗമിക്കുന്നു.

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വേണ്ടത് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ; അംഗീകരിച്ചാൽ ഗെയിം ചെയിഞ്ചറാകും

തിരുവനന്തപുരത്തെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ സാധ്യതകൾ കണ്ടെത്തൂ, സൗകര്യവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യൂ.

കവസാക്കിയുടെ 1.33 ലക്ഷത്തിന്റെ ​ബൈക്ക് ആരും വാങ്ങിയില്ല

ബജാജ് ആണ് കവസാക്കിയെ ഇന്ത്യയിലേക്ക് എത്തിച്ചത്. കവസാക്കിയുടെ ഏറെ ജനപ്രിയ മോഡലാണ് നിഞ്ച. ഏതൊരു ചെറുപ്പക്കാരൻ്റേയും സ്വപ്നവാഹനം എന്ന് തന്നെ പറയാൻ സാധിക്കും. എന്നാൽ കവസാക്കിക്ക് ഇന്ത്യയിൽ മറ്റൊരു റെട്രോ ക്ലാസിക്ക് ബൈക്ക് കൂടിയുണ്ട്. അതാണ് കവസാക്കി W175. എന്നാൽ ഇങ്ങനെയൊരു മോഡലുളള കാര്യം ചിലപ്പോൾ കമ്പനി പോലും മറന്നു കാണും, കാരണം വിൽപ്പന കുറവാണല്ലോ. അതേ ഒക്ടോബർ മാസത്തിൽ ആരും ഈ മോഡൽ വാങ്ങാൻ വന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. സ്പോർട്സ് ബൈക്കുകളുടെ പ്രൌഢിയുമൊന്നും ഇല്ലെങ്കിലും വാങ്ങിയാൽ കവസാക്കിയുടെ പ്രീമിയം ബ്രാൻഡ് അനുഭവം നേടാൻ ആളുകൾക്കാവും.

സ്വർണ വില കേരളത്തിൽ 55000 ത്തിനും 60000ത്തിനും; ചരിത്രം പറയുന്നത് ഇതാണ്

2025-ലെ ഇന്ത്യയിലെ സ്വർണ്ണ വില പ്രവചനങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധ ഉൾക്കാഴ്ചകൾ കണ്ടെത്തുക, അതിൽ ഗണ്യമായ വളർച്ചയ്ക്കുള്ള പ്രവണതകളും വിപണി പ്രതീക്ഷകളും ഉൾപ്പെടുന്നു.

കഞ്ഞിവെള്ളം കൊണ്ട് ഉഗ്രന്‍ ഫെയ്സ് മാസ്‌ക്കുകള്‍; ഒരു രൂപ ചെലവില്ലാതെ മുഖം തിളങ്ങും

ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന എളുപ്പത്തിലുള്ള DIY അരി വെള്ളം ഫേസ് മാസ്ക് പാചകക്കുറിപ്പുകൾ പര്യവേക്ഷണം ചെയ്യുക. എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമായ ലളിതവും പ്രകൃതിദത്തവുമായ ചേരുവകൾ.

പൊടിപൊടിച്ച് 67 KM മൈലേജുള്ള ടിവിഎസ് ബൈക്കിൻ്റെ വിൽപ്പന

ഇന്ത്യയിലെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിന് തീപ്പൊരിയിട്ടവരാണ് ടിവിഎസ്. റൈഡർ എന്ന ഉഗ്രൻ മോഡൽ അരങ്ങുവാഴാൻ തുടങ്ങിയതോടെ ഹീറോ എക്‌സ്‌ട്രീം 125R എന്ന പുതുബൈക്കും ഹോണ്ട CB 125 ഹോർനെറ്റിനും രൂപംകൊടുക്കുകയുണ്ടായി. ഈ കിടിലൻ മോഡലുകൾ എത്തിയെങ്കിലും കമ്മ്യൂട്ടർ ബൈക്കുകൾ മാത്രമുണ്ടായിരുന്ന വിഭാഗത്തിലേക്ക് സ്പോർട്ടി സ്റ്റൈലിംഗും ഫീച്ചറുകളും കുത്തിനിറച്ചെത്തിയ റൈഡറിന് ഇപ്പോഴും പ്രത്യേക സ്ഥാനം തന്നെയാണ് ആളുകൾക്കിടയിലുള്ളത്. ഇതുവരെ 10 ലക്ഷത്തിലധികം വിൽപ്പന നേടിയാണ് ടിവിഎസ് റൈഡർ മുന്നോട്ട് കുതിക്കുന്നത്. ചെറിയ വിലയും നല്ല ഫീച്ചറുകളും കുത്തിനിറച്ചെത്തിയ മോട്ടോർസൈക്കിളിനോട് എങ്ങനെ മുഖംതിരിക്കാനാവും അല്ലേ.
Advertisement

തടി ഇനി ഒരു പ്രശ്‌നമേ ആവില്ല; തണുപ്പ് കാലത്ത് മെലിയാൻ ശ്രമിക്കാം, ഈ പച്ചക്കറികൾ ഉറപ്പായും കഴിക്കൂ..

ശരീരഭാരം കുറയ്ക്കാനും പോഷകാഹാരം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ശൈത്യകാല പച്ചക്കറികൾ കണ്ടെത്തൂ, ആരോഗ്യകരമായ ഭക്ഷണത്തിനായി ചീര, കാരറ്റ്, ബ്രൊക്കോളി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അടുത്ത മാസം മാരുതിയുടെ പടക്കളം ഇ-വിറ്റാര നയിക്കും

ഇന്ത്യക്കാരുടെ മനസിൽ എന്നുമൊരു സേഫ് ചോയ്സായി നിലനിൽക്കുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. കിടിലൽ മോഡലുകളും രാജ്യത്തെ ഏതു കോണിലും ലഭ്യമാകുന്ന സർവീസ് നെറ്റ്‌വർക്കുകളുമായി മുൻപന്തിയിൽ നിൽക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ ആധിപത്യം വൻതോതിൽ ഉയർന്നു വരുന്ന സാഹചര്യമാണല്ലോ കാണാൻ കഴിയുന്നത്. ഈ മേഖലയിൽ ചുവടുവക്കാനായി മാരുതിയും ഒരുങ്ങുകയാണ്. തങ്ങളുടെ ആദ്യ ഫുൾ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയെയാണ് ആ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. 2025 ഡിസംബർ രണ്ടിന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവിയിൽ നമ്മെ ആകർഷിക്കുന്നത് എന്താണെന്ന് അറിഞ്ഞാലോ.

കോടീശ്വരൻ ടെസ്‌ല വാങ്ങാന്‍ കാത്തിരുന്നത് 9 വര്‍ഷം!

അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2016-ല്‍ ടെസ്ല ഇന്ത്യക്കാരില്‍ നിന്ന് മോഡല്‍ 3-യുടെ ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ ടെസ്ലയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് മോഡല്‍ ബുക്ക് ചെയ്യാന്‍ അന്ന് 1,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 70,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അന്ന് മോഡല്‍ 3 ബുക്ക് ചെയ്ത ആദ്യത്തെ വ്യക്തിയായിരുന്നു പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ ( Vijay Shekhar Sharma).

വണ്ടി തിളങ്ങാൻ ഇനി കിയ നിങ്ങളെ സഹായിക്കും

പുതിയതാണെങ്കിലും പഴയതാണെങ്കിലും നിങ്ങളുടെ വാഹനങ്ങൾ എപ്പോഴും തിളങ്ങിനിൽക്കുന്നത് കാണാൻ പ്രത്യേക അഴകാണല്ലോ. അതിന് വേണ്ടി നിങ്ങൾ പോളിഷിങ്ങും, ഗ്രാഫൈൻ കോട്ടിങ്ങും ഒക്കെ നടത്തിയേക്കാം. എന്നാൽ ഇനി അതിന് വേണ്ടി പുറത്ത് വണ്ടി കൊടുത്ത് കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കിയ പറയുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഡീലർഷിപ്പിൽ തന്നെ ഡീറ്റെയിലിങ്ങ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ് കിയ. ആദ്യം ജയ്പൂരാണ് കിയ ഷൈൻ സോൺ കാർ ഡീറ്റെയിലിംഗ് സ്റ്റുഡിയോ തുറന്നിരിക്കുന്നത്.

ബൈക്കില്‍ നിന്ന് വീണാല്‍ 'തടി' ഇവന്‍ കാത്തോളും!

മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ സര്‍വപ്രതാപികളാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). ഐക്കണിക് ബ്രാന്‍ഡ് വിവിധ സെഗ്‌മെന്റുകളിലായി നിരവധി ജനപ്രിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ സമാപിച്ച 2025 മോട്ടോവേഴ്‌സില്‍ കമ്പനി തങ്ങളുടെ ഭാവി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട സംഗതി എന്‍ഫീല്‍ഡും ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ശ്രദ്ധചെലുത്തുകയാണെന്നതാണ്. ഫ്‌ലയിംഗ്് ഫ്‌ലീ ബ്രാന്‍ഡിന് കീഴില്‍ രണ്ടാമത്തെ ഉല്‍പ്പന്നവും അവതരിപ്പിച്ച കമ്പനി കാലത്തിനൊത്താണ് തങ്ങളുടെ സഞ്ചാരമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ മാത്രമല്ല സേഫ്റ്റി ആക്‌സസറികളുടെ കാര്യത്തിലും റോയല്‍ എന്‍ഫീല്‍ഡ് ചില നൂതന കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.