മസ്കിൻ്റെ കാറിനും കിട്ടി ഫൈവ് സ്റ്റാർ; കച്ചോടം കൂടുമോ
ഓട്ടോമൊബൈൽസ്
- 10 month, 1 day ago
ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ മോഡൽ വൈ ഇലക്ട്രിക് എസ്‌യുവി യൂറോ NCAP സുരക്ഷാ പരീക്ഷണത്തിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ മോഡൽ യൂറോപ്യൻ വിപണിയിൽ സെപ്റ്റംബറിൽ അവതരിപ്പിച്ചത് മുതൽ വിജയകരമായി വിറ്റഴിച്ചുവരുന്നുണ്ട്. സുരക്ഷാ പരീക്ഷണം നടത്തുന്ന യൂറോ NCAP ടെസ്‌ല മോഡൽ വൈയെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്നവരുടെ സുരക്ഷാ വിഭാഗത്തിൽ 40-ൽ 36.5 പോയിന്റും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 49-ൽ 46 പോയിൻ്റുമാണ് മോഡൽ വൈ നേടിയെടുത്തത്.