ഹൈക്ലാസ് സേഫ്റ്റിയുമായി 28 കി.മീ മൈലേജുള്ള മാരുതി എസ്‌യുവി

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും പോലുള്ള വമ്പൻമാർ അരങ്ങുവാണിരുന്ന കാട്ടിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച തട്ടുപൊളിപ്പൻ മിഡ്-സൈസ് എസ്‌യുവിയായിരുന്നു ഗ്രാൻഡ് വിറ്റാര (Maruti Grand Vitara). വിപണിയിലെത്തി അധികസമയമൊന്നും കാത്തിരിക്കാതെ തന്നെ ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ച ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ന് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ്. ഹൈബ്രിഡ് എഞ്ചിനും ഒടുക്കത്തെ മൈലേജുമായി എത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. ക്രെറ്റയെ ഇതുവരെ പൊട്ടിക്കാനായില്ലെങ്കിലും ആള് നല്ലനീതിയിൽ തന്നെ കച്ചോടം പിടിക്കുന്നുണ്ടെന്നത് മാരുതിക്ക് ആശ്വാസമേകുന്ന കാര്യമാണ്.

തലമണ്ട രക്ഷിക്കാൻ ഇനി സാധാരണ ഹെൽമറ്റ് പോര

ഇരുചക്ര വാഹനങ്ങളോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടത് വളരെ അത്യാവശമാണ്. നിങ്ങളുടെ സുന്ദരമായ മുഖം നാട്ടുകാരെ കാണിക്കാനും, അത് പോലെ തന്നെ തന്നെ ഹെൽമറ്റ് ധരിച്ചാൽ മുടി അലങ്കോലമാകും എന്ന മുട്ടാപോക്ക് ന്യായങ്ങളൊക്കെ ഒരു അപകടം ഉണ്ടായാൽ നിങ്ങളെ രക്ഷിക്കാൻ ഓടിവരില്ല എന്ന് ഓർത്താൽ നന്ന്. അത് പോലെ തന്നെ ചെക്കിങ്ങിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാൻ വില കുറഞ്ഞതും അത് പോലെ തന്നെ ഗുണമേൻമയില്ലാത്ത ഹെൽമറ്റുകൾ ധരിച്ചാൽ നിങ്ങൾക്ക് തന്നെയാണ് നഷ്ടം. ഒരു അപകടമുണ്ടായാൽ അത് പെട്ടെന്ന് തന്നെ തകരുകയും അതോടൊപ്പം നിങ്ങളുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്യും.

ഭാര്യക്ക് സര്‍പ്രൈസായി മെയ്ബാക്ക് നല്‍കി സ്‌റ്റോക്ക് ഭീമന്‍

ജര്‍മന്‍ കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാര്‍ വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടിയാണ് ആഡംബരത്തിന്റെ പരകോടിയായ മെയ്ബാക്ക് അള്‍ട്രാ ലക്ഷ്വറി കാറുകള്‍. വളരെ ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതും ശക്തമായ എഞ്ചിനുകള്‍ സജ്ജീകരിച്ചിരിക്കുന്നതുമായതിനാലും മെയ്ബാക്ക് കാറുകളുടെ വില സാധാരണ മെര്‍സിഡീസ് മോഡലുകളെ അപേക്ഷിച്ച് അല്‍പ്പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മെര്‍സിഡീസ്-മെയ്ബാക്ക് വാങ്ങുന്നവരുടെ എണ്ണം മെര്‍സിഡീസ്-ബെന്‍സ് വാങ്ങുന്നവരെ അപേക്ഷിച്ച് അല്‍പ്പം കുറവായിരിക്കും. ഇന്ത്യയിലെ അതിസമ്പന്നരുടെയും കോടീശ്വരന്‍മാരായ സെലിബ്രിറ്റികളുടെയും ഗരാജില്‍ മെയ്ബാക്ക് കാറുകള്‍ കാണാന്‍ പറ്റും.

നല്ല മൈലേജുള്ള യമഹയുടെ ചെത്ത് ബൈക്ക്

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ബൈക്ക് ഏതാണെന്ന് ചോദിച്ചാൽ പലരും ചൂണ്ടിക്കാണിക്കുന്നത് സ്പ്ലെൻഡർ പോലുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കളുകളെയാവും. ചെറുപ്പക്കാർക്ക് ഇതിനോടൊന്നും വലിയ താത്പര്യമുണ്ടാവില്ല. ജാഡയിട്ട് കറങ്ങിനടക്കാനും പത്ത് പേര് നോക്കുന്ന സ്റ്റൈലുള്ള മോഡലുകളാവും ഇത്തരക്കാർക്കെല്ലാം ഇഷ്‌ടം. താങ്ങാനാവുന്ന വിലയും നല്ല മൈലേജും ആവശ്യത്തിന് പെർഫോമൻസും കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റും ഒന്നിച്ച് ചേരുന്ന ബൈക്കുകൾ പൊതുവേ കുറവാണെന്ന് വേണം പറയാം. പക്ഷേ ഇതെല്ലാം ഒന്നിച്ച് നോക്കുന്നവർക്ക് കണ്ണുംപൂട്ടി യമഹയുടെ ഷോറൂമിലേക്ക് കയറിച്ചെല്ലാം കേട്ടോ. അവിടെ FZ, MT-15, R-15 തുടങ്ങിയ യൂത്തൻമാരുടെ ഇഷ്‌ടവാഹനങ്ങളെല്ലാം നിരന്നിരിക്കുന്നത് കാണാം.
Advertisement

മന്ത്രിയുടെ മകന് നടുറോഡിലും ആവാം

തിരക്കുള്ള റോഡിൽ ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് അറിയാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ അതൊരു മന്ത്രിയുടെ മകനാണെന്ന് കരുതി നിയമത്തിന് വ്യത്യാസമൊന്നു വരില്ല. പക്ഷേ അധികാരത്തിൻ്റെ ഗർവ്വ് കാണിക്കാൻ മന്ത്രി പുത്രൻ നടുറോഡിൽ തന്നെ സ്റ്റണ്ടിങ്ങ് നടത്തുക മാത്രമല്ല വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കേരളത്തിൽ ഏത് മന്ത്രിപുത്രനാണ് ഇത്തരം പ്രവർത്തി കാണിച്ചതെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതല്ലേ. ഡ്യുക്കാട്ടി പാനിഗേൽ V4S ഡെലിവറി എടുത്തതിൻ്റെ പിന്നാലെയാണ് ഹൈവേയിൽ ബൈക്ക് സ്റ്റണ്ട് ചെയ്തതിൻ്റെ വീഡിയോ മന്ത്രിപുത്രൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്.

കാര്‍ പോലെ ഓടുന്ന കട്ടില്‍!

മാനവവിഭവശേഷിയുടെ കാര്യത്തില്‍ സമ്പന്നമായ ഒരു രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിന് മനുഷ്യരുള്ള ഈ രാജ്യത്ത് ഓരോ ദിവസവും വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ നടക്കുന്നു. ഇന്ത്യയുടെ നാട്ടിന്‍പുറങ്ങളിലെ ചിലരുടെ നൂതന കണ്ടുപിടുത്തങ്ങള്‍ കണ്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. പ്രത്യേകിച്ചും വാഹനങ്ങളുടെ കാര്യത്തില്‍. മഹീന്ദ്ര മുതലാളി ആനന്ദ് മഹീന്ദ്രയടക്കമുള്ള പ്രമുഖര്‍ മുമ്പ് ഇത്തരം സ്‌പെഷ്യല്‍ 'ടാലന്റുകളെ' സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള 27-കാരന്‍ നിര്‍മിച്ച ഒരു നൂതന വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ച ഈ അതുല്യ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

പിള്ളേരെ കൂടെ നിർത്താൻ ഒന്നാന്തരം മാറ്റങ്ങളുമായി വീണ്ടും

ബൈക്കുകളിലെ ഹൃത്വിക് റോഷൻ എന്ന് ഓമനപ്പേരുള്ള മോഡലാണ് ഹീറോ കരിസ്‌മ. പണ്ട് സാക്ഷാൽ ഗ്രീക്ക് ഗോഡ് പ്രത്യക്ഷപ്പെട്ട കരിസ്‌മയുടെ പരസ്യ വീഡിയോ തന്നെയാണ് സ്പോർട് മോട്ടോർസൈക്കിളിന് ഇത്തരത്തിലൊരു വിളിപ്പേര് വീഴാൻ കാരണമായത്. പണ്ട് വിൽപ്പനയിലായാലും ഫാൻസിന്റെ കാര്യത്തിലായാലും ഈ പ്രതാപം കാണാനും സാധിക്കുമായിരുന്നു. അടുത്തകാലത്ത് വിപണിയിലേക്ക് 210 സിസി എഞ്ചിനുമായി തിരിച്ചുവരവ് നടത്തിയെങ്കിലും കരിസ്‌മ XMR ഒരു പരാജയമായി പോയെന്ന് വേണം പറയാൻ. കഴിഞ്ഞ 3 മാസത്തിനിടെ ആരും വാങ്ങാനെത്താതിരുന്നതോടെ മോഡൽ നിർത്തലാക്കാൻ പോവുന്നുവെന്ന കിംവദന്തികളും അടുത്തിടെ ഉയർന്നിരുന്നു.

ടാറ്റയുടെ ആധിപത്യം ഇനി എത്ര നാള്‍?

മാസങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഭരിച്ച് കൊണ്ടിരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ഇവികളുടെ കാര്യത്തില്‍ മാരുതിയെ പോലെയായിരുന്നു ടാറ്റ. ഇലക്ട്രിക് ഫോര്‍ വീലര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നുവെങ്കിലും ടാറ്റയുടെ മുഖത്ത് ഇപ്പോള്‍ ആശങ്കയുടെ കരിനിഴല്‍ വീണിരിക്കുകയാണ്. അതിന്റെ കാരണം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയാണ്. 2025 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. രണ്ട് കമ്പനികളും തമ്മിലുള്ള വില്‍പ്പനയിലെ വ്യത്യാസം കുറഞ്ഞ് വരികയാണ്. പോയ മാസത്തെ ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വില്‍പ്പന നമുക്ക് വിശദമായി നോക്കാം.

ഓട്ടോചേട്ടൻമാർക്കൊരു സന്തോഷവാർത്ത, ഇവി ഓട്ടോയുമായി ബജാജ്

ഇന്ധനവില വച്ച് നോക്കുമ്പോൾ ഓട്ടോചേട്ടൻമാർക്ക് ഒരു ദിവസത്തെ ഓട്ടവും പെട്രോൾ അടിയും കഴിഞ്ഞാൽ മിച്ചം പിടിക്കാൻ കുറച്ച് കാശേ കാണു. ഇന്ധവിലയാണെങ്കിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഓട്ടോചേട്ടൻമാർക്ക് വേണ്ടിയും അത് പോലെ തന്നെ വിപണിയിൽ എതിരാളികളുടെ വായ് അടപ്പിക്കാൻ വേണ്ടി കൂടി ബജാജ് ഒരു ഇലക്ട്രിക് ഓട്ടോയുടെ പണി പുരയിലാണ്. കഴിഞ്ഞ മാസം കമ്പനി ഇവി ഓട്ടോയുടെ ഡിസൈൻ പേറ്റൻ്റ് സ്വന്തമാക്കിയിരുന്നു. ജമ്മുകശ്മീരിലാണ് വാഹനത്തിൻ്റെ പരീക്ഷണയോട്ടം കമ്പനി നടത്തുന്നത്. സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ലോഞ്ചിന് അധിക സമയം വേണ്ട എന്ന് തന്നെയാണ്.

'മമ്മൂട്ടിചേട്ടന്റെ' സ്വന്തം സംവിധായകന്റെ യാത്ര ഇവിയില്‍

കോവിഡ് കാലം ഏറെ ബാധിച്ച ഒന്നായിരുന്നു സിനിമാ വ്യവസായം. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ശൂന്യമായി കിടന്ന തീയറ്ററുകളില്‍ വീണ്ടും ആളും ആരവവും തീര്‍ത്ത സിനിമായായിരുന്നു 'ദ പ്രീസ്റ്റ്'. മമ്മൂട്ടി നായകനായി എത്തിയ ഹൊറര്‍ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. ഫിലിം ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്‌നിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ പടം 28.5 കോടിയിലധികം വാരി. ചിത്രത്തിന്റെ സംവിധായകനായ ജോഫിന്‍ ടി ചാക്കോ അന്ന് മുതലേ സിനിമാ പ്രേമികള്‍ നോക്കി വെച്ചിരുന്നു. ജോഫിന്‍ ടി ചാക്കോയുടെ യഥാര്‍ത്ഥ കഴിവ് സിനിമാ ലോകം കണ്ടത് 2025 ജനുവരിയിലായിരുന്നു.

കുഞ്ഞൻ ഇലക്‌ട്രിക് കാറിന് വരെ അന്യായ ഓഫറുമായി എംജി

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിന്റെ മുഖ്യ എതിരാളിയായി മാറിയിരിക്കുകയാണ് എംജി മോട്ടോർസ്. ZS ഇവിയിലൂടെയായിരുന്നു വൈദ്യുത വാഹന രംഗത്ത് ഹരിശ്രീ കുറിച്ചതെങ്കിലും പിന്നീടെത്തിയ കോമെറ്റ് ഇവിയും വിൻഡ്‌സർ ഇവിയുമാണ് ചൈനീസ് ബ്രാൻഡിന്റെ തലവര തന്നെ മാറ്റിയതെന്ന് വേണം പറയാൻ. ഒരു വലിയ ഓഹരി JSW ഗ്രൂപ്പ് ഏറ്റെടുത്തതോടെ പാതി ഇന്ത്യനായി മാറിയതും കമ്പനിക്ക് ഊർജമായിട്ടുണ്ട്. ഹെക്‌ടർ, ഗ്ലോസ്റ്റർ തുടങ്ങിയ വലിയ എസ്‌യുവികളിലൂടെ തുടക്കം കുറിച്ച ബ്രാൻഡ് ICE എഞ്ചിൻ വാഹന നിരയിലും ശക്തമായ സാന്നിധ്യമാണ്.

ബോളിവുഡിലെ ആദ്യ ഡിഫൻഡർ ഒക്ട സ്വന്തമാക്കി സണ്ണി

ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ മുന്നിൽ തന്നെയുണ്ട് ബോളിവുഡ് താരങ്ങൾ. ഏതൊരു പുതിയ വാഹനം വിപണിയിൽ ഇറങ്ങിയാലും അത് ഏതെങ്കിലും ബോളിവുഡ് സെലിബ്രിറ്റികളുടെ ഗാരേജിൽ ഉടൻ തന്നെ കാണാം. സിനിമകൾക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന എല്ലാ താരങ്ങളും അതിൻ്റെ പകുതിയും പുത്തൻ ആഡംബര വാഹനങ്ങൾ വാങ്ങുകയാണ്. ഇപ്പോഴിതാ ബോളിവുഡിൻ്റെ ജനപ്രിയ സൂപ്പർസ്റ്റാറും മുൻ ലോക്സഭ എം.പിയുമായ സണ്ണി ഡിയോളാണ് താരം. അതും താരം സ്വന്തമാക്കിയത് ലാൻഡ് റോവർ ഡിഫൻഡർ ഒക്ട വേരിയൻ്റാണ്. മുമ്പത്തേക്കാള്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ ആണിത്.
Advertisement

കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ

മൊബൈൽ നമ്പരിനായാലും കാറിലേയോ ബൈക്കിലേയോ നമ്പറുകളായാലും ഫാൻസി നമ്പറുകൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം മലയാളികളും. പുത്തൻ വണ്ടി വാങ്ങിയാൽ അതിനൊരു ഫാൻസി നമ്പർ വേണമെന്ന് തോന്നിയേക്കാമെങ്കിലും ഇതിനായി മുടക്കാൻ പണമില്ലാത്തതുകൊണ്ട് കിട്ടുന്ന നമ്പരുമായി മടങ്ങുന്നവരാണ് നമ്മൾ. എന്നാൽ എത്ര കാശ് പൊടിച്ചിട്ടായാലും ഇഷ്‌ട നമ്പർ അല്ലെങ്കിൽ ഭാഗ്യ നമ്പർ വാങ്ങാൻ തുനിഞ്ഞിറങ്ങുന്നവരുമുണ്ട്. വലിയ ബിസിനസ് പ്രമുഖരും സിനിമാ താരങ്ങളുമാണ് ഫാൻസി നമ്പർ പ്ലേറ്റിന്റെ പിന്നാലെ പായുന്ന പ്രമുഖർ. 369 എന്ന അക്കത്തിനായി മമ്മൂട്ടിയും ദുൽഖർ സൽമാനുമൊക്കെ മത്സരത്തിനിറങ്ങുന്നത് പതിവ് കാഴ്ച്ചയാണ്.

സീറ്റ് ഹൈറ്റ് കുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക് മോഡലുകള്‍

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിവിധ ഭൂപ്രദേശങ്ങളെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ധാരാളം ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. ഹിമാലയനും എക്‌സ്പള്‍സും പോലുള്ള ബൈക്കുകള്‍ കാരണം ഇന്ത്യന്‍ യൂത്തിനിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് പ്രചാരമേറിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭൂപ്രകൃതികളില്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ബില്‍ഡ് ക്വാളിറ്റിയുമെല്ലാം കൈമുതലാക്കിയുള്ള ഒത്തിരി മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ബൈക്കുകളുടെ ഉയരം പല റൈഡര്‍മാരെയും ഭയപ്പെടുത്തുന്നു. പ്രത്യേകിച്ചും അല്‍പ്പം ഉയരം കുറഞ്ഞ റൈഡര്‍മാരെ.

ഫീച്ചറുകളുടെ കാര്യത്തിലും ഇനി റിച്ചാണ് ഹൈറൈഡർ

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ടയുടെ സാന്നിധ്യം അടയാളപ്പെടുത്തിയ മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച എസ്‌യുവി ജനകീയമായി മാറാൻ വേറെന്തെങ്കിലും കാരണം വേണോ. ഇതോടൊപ്പം കിടുക്കൻ മൈലേജ് നൽകുന്ന സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കൂടിയായതോടെ ഹൈറൈഡർ ആളുകളുടെ മനസിൽ കയറിക്കൂടിയത് അതിവേഗമായിരുന്നു. മിഡിൽ ക്ലാസുകാർക്കുള്ള ടൊയോട്ടയുടെ എസ്‌യുവി ഇപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

ടെസ്‌ലയുടെ വരവിനെ ഭയക്കാതെ ബിഎംഡബ്ല്യു

രാജ്യത്തെ ഇലക്ട്രിക് വാഹനപ്രേമികൾ മാത്രമല്ല വാഹന നിർമാതാക്കളും കാത്തിരിക്കുന്ന എൻട്രിയാണ് ഇവി ഭീമനായ ടെസ്‌ലയുടേത്. ഇലക്ട്രിക് വാഹനങ്ങളുളള എല്ലാ ബ്രാൻഡുകളുടേയും ചങ്കിടിപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ബിഎംഡബ്ല്യുവിന് മാത്രം ഒരു ടെൻഷനും ഇല്ല. എതിരാളികളുടെ എണ്ണം കൂടുന്നത് കൊണ്ട് തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന നിലപാടിലാണ് ബ്രാൻഡ്. തങ്ങളുടെ ഇവി മോഡലുകളിലേക്ക് കൂടുതൽ ശ്രദ്ധ പുലർത്തി മികച്ച വിൽപ്പന നേടാനാണ് കമ്പനി ശ്രമിക്കുന്നത്. ബിഎംഡബ്ല്യു ആദ്യമായി iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് പുറത്തിറക്കി ഇന്ത്യൻ പ്രീമിയം ഓട്ടോമോട്ടീവ് വിഭാഗത്തിൽ ഒരു വിപ്ലവത്തിന് തുടക്കമിട്ടിരുന്നു.

മുടി വളരാൻ നല്ലത് ഉള്ളിനീരാണോ, ഉള്ളി എണ്ണയാണോ? വേ​ഗം വളരാൻ ഏതാണ് നല്ലത്?


27 കി.മീ മൈലേജുള്ള കാറിന്റെ 'ചീപ്പ്' വേരിയന്റ് പുറത്തിറങ്ങി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റര്‍. ചുരുങ്ങിയ കാറുകള്‍ കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നായി മാറിയ എക്‌സ്റ്റര്‍ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ എന്നീ ഓപ്ഷനുകളില്‍ വാങ്ങാം. ഇപ്പോള്‍ കമ്പനി ഒരു പുത്തന്‍ എന്‍ട്രി ലെവല്‍ ട്രിം അവതരിപ്പിച്ച് എക്‌സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ നിര വിപുലീകരിച്ചിരിക്കുകയാണ്. സിഎന്‍ജി വാഹന ശ്രേണിയിലെ പ്രധാന നവീകരണത്തിന്റെ ഭാഗമായി 7.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് എക്‌സ്റ്റര്‍ സിഎന്‍ജി EX വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്.

ജീവനക്കാർക്ക് പ്രീമിയം കാറുകൾ സമ്മാനിച്ച് സ്വർണക്കട മുതലാളി

ജോലി ഭാരം താങ്ങാനാവാതെ യുവാക്കൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നാം ഇപ്പോൾ നിരന്തരം കേൾക്കാറുള്ളതാണ്. മനുഷ്യൻമാരെ റോബോട്ടുകളാക്കി പണിയെടുപ്പിച്ച് ലാഭം കൊയ്യുന്ന കോർപ്പറേറ്റ് കമ്പനികളുടെ (Corporate Companies) സ്വഭാവം ഇവിടെ പണിയെടുക്കുന്നവർക്ക് നന്നായി അറിയാം. അമിത ജോലി ഭാരം, വേതനമില്ലാ​ത്ത ഓവർടൈം തുടങ്ങിയവയെല്ലാം ഇവിടങ്ങളിലെ സ്ഥിരം പണികൊടുക്കലാണ്. ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കോർപ്പറേറ്റിൽ പണിയെടുക്കുന്നവർക്കാർക്കും ലഭിക്കില്ലെന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല. തൊഴില്‍ സമ്മര്‍ദ്ദം എന്നത് പുതിയൊരു കാര്യമല്ലെങ്കിലും ആ കയത്തിൽ വീണവർക്ക് അത്രവേഗമൊന്നും തിരിച്ചുകയറാൻ സാധിക്കാറില്ലെന്നതാണ് സത്യം.

വണ്ടിപ്രാന്തനായ ടാക്സി ഡ്രൈവർ

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ നിയമവിരുദ്ധമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചിലർ നിയമപരമായി നടത്താന സാധിക്കുന്ന മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ നടത്തുന്നവരുമുണ്ട്. എന്നാൽ ഒരു ടാക്സിയിൽ നിങ്ങൾ മോഡിഫിക്കേഷൻ ചെയ്തിരിക്കുന്നത് കണ്ടിട്ടുണ്ടോ. എങ്കിൽ ഇതാ എർട്ടിഗ ടാക്സി ഡ്രൈവർ തൻ്റെ കാറിൽ വരുത്തിയിരിക്കുന്ന മോഡിഫിക്കേഷൻ കണ്ടാൽ മാരുതി സുസുക്കി പോലും ഞെട്ടിപോകും. ഇത്തരത്തിലൊരു ടാക്സി കാർ ആർക്കും കാണാൻ സാധ്യതയില്ല. ഈ കാറിൻ്റെ ഉടമസ്ഥനെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന് എർട്ടിഗയ്ക്ക് മുൻപ് മോഡിഫൈ ചെയ്ത ഒരു മാരുതി സുസുക്കി ഡിസയറായിരുന്നു.വാഹനത്തിൽ എത്ര രൂപയുടെ മോഡിഫിക്കഷനുകൾ വരുത്തിയിട്ടുണ്ട് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

ലക്ഷങ്ങള്‍ പൊടിച്ച് മഹീന്ദ്ര ഇവി വാങ്ങി ബ്ലെസ്‌ലി

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജനപ്രിയമായ ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഇന്ത്യയില്‍ എത്തിയപ്പോഴും വമ്പന്‍ വിജയമായിരുന്നു. ഹിന്ദിയില്‍ തുടങ്ങി മലയാളമക്കം വിവിധ ഭാഷകളില്‍ ഈ റിയാലിറ്റി ടിവി ഷോ വന്‍ വിജയമായി. സെലിബ്രിറ്റികളും സാധാരണക്കാരുമടക്കം നിരവധി പേര്‍ ബിഗ് ബോസില്‍ മാറ്റുരയ്ക്കാന്‍ എത്താറുണ്ട്. സെലിബ്രിറ്റികള്‍ക്കും വിവിധ തുറകളില്‍ പ്രശസ്തരായവര്‍ക്കും അവരുടെ പ്രശസ്തി ഉയര്‍ത്താനും കരിയറില്‍ ഉയര്‍ച്ചകള്‍ താണ്ടാനും വേണ്ടിതാണ് ബിഗ് ബോസ് ഹൗസില്‍ കയറുന്നത്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണുകളില്‍ ഒന്നായിരുന്നു സീസണ്‍ 4. ആ സീസണില്‍ റണ്ണറപ്പായിരുന്നു ബ്ലെസ്‌ലി എന്നറിയപ്പെടുന്ന മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി.

പുതുതായി വാങ്ങിയത് 650 കോടി രൂപ വിലയുള്ള ആഡംബര വിമാനം

കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് മലയാളി വ്യവസായികളിലെ ഏറ്റവും സമ്പന്നരായവരിൽ ഒരാളായി വളർന്നുവന്ന വ്യക്തിയാണ് ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. ദിവസ ചിട്ടിയിൽ നിന്നും തുടങ്ങിയ ബിസിനസ് ഐഡിയ വളർന്ന് ഇന്ന് ഇദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിന് 250 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, സിമന്റ് തുടങ്ങിയ വ്യവസായിക മേഖലകളിലാണ് ഇന്ന് ആർപി ഗ്രൂപ്പിന് സാന്നിധ്യമുള്ളത്. ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന എയര്‍ബസ് H 145 വരെ സ്വന്തമാക്കിയ ആദ്യ മലയാളിയും രവി പിള്ളയാണ്.

ബോളിവുഡിലെ ഭാവി സൂപ്പർസ്റ്റാറിൻ്റെ യാത്ര ജി വാഗണിൽ

ബോളിവുഡിലെ വളർന്നുവരുന്ന സൂപ്പർസ്റ്റാറുകളിൽ ഏറ്റവും മുന്നിൽ തന്നെയുളളത് ബോണി കപൂറിൻ്റേയും ശ്രീദേവിയുടേയും മക്കൾ. അതിൽ തന്നെ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് ഇളയ മകൾ ഖുഷി കപൂർ. ചേച്ചി ജാൻവി കപൂർ തൻ്റെ മികച്ച അഭിനയപാടവം കൊണ്ട് തൻ്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഖുഷി കപൂർ വിമാനത്താവളത്തിൽ വന്നിറങ്ങി മെർസിഡീസ് ബെൻസ് ജി വാഗണിലേക്ക് കയറുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ജാൻവി കപൂറിനും സ്വന്തമായി ജി വാഗൺ ഉണ്ട്.ഡീസൽ വേരിയൻ്റിൽ പുതിയ മെഴ്‌സിഡസ് ബെൻസ് G 400d-യിൽ താരം യാത്ര ചെയ്യുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളും എപ്പോഴും വൈറലാണ്.വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുളളു എങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരു കുറവും ഇല്ല.

ഈ മാരുതി കാറുകള്‍ നാളെ മുതല്‍ പഴയ വിലയില്‍ കിട്ടില്ല

ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഏപ്രില്‍ എട്ടാം തീയതി മുതല്‍ ചില ജനപ്രിയ മോഡലുകളുടെ വില കൂട്ടാന്‍ പോകുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാരുതി നെക്‌സ, അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന നിരവധി കാറുകളെ വില വര്‍ധനവ് ബാധിക്കും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കമ്പനി വില പരിഷ്‌കരിക്കുന്നത്. നേരത്തെ 2025 ജനുവരിയിലും ഫെബ്രുവരിയിലും കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനവ് പ്രാബല്യത്തില്‍ വരാന്‍ ഇനി ഏതാനംും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കമ്പനിയുടെ ഈ തുരുമാനം ബാധിച്ച കാറുകള്‍ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.

സ്കോഡയുടെ പുതിയ 7-സീറ്റർ എസ്‌യുവി റെഡി!

ഇന്ത്യക്കാരുടെ സ്വന്തം വാഹന കമ്പനിയായി മാറിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ. താരതമ്യേന കുറഞ്ഞ വിലയക്ക് ഒന്നാന്തരം സേഫ്റ്റിയും യൂറോപ്യൻ നിലവാരവുമുള്ള മോഡലുകൾ പുറത്തിറക്കിയാണ് ഈ സ്ഥാനം സ്കോഡ നേടിയെടുത്തിരിക്കുന്നത്. വലിയ മോഡൽ നിരയൊന്നും പറയാൻ ഇല്ലെങ്കിലും കൈയിലുള്ള കൈലാക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ മൂവർ സംഘം ആവശ്യത്തിന് പണംവാരി ബ്രാൻഡിന് കൊടുക്കുന്നുമുണ്ട്. അവസാനം പുറത്തിറക്കിയ മലയാളി പേരിട്ട കോംപാക്‌ട് എസ്‌യുവിയും വൻഹിറ്റാവുകയാണുണ്ടായത്. ഇനി അടുത്തതായി നിരയിലേക്ക് എത്തുന്നത് 7-സീറ്റർ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കേട്ടോ.