മഹീന്ദ്ര BE6 ബാറ്റ്മാന് എഡിഷന് സ്വന്തമാക്കിയ ആദ്യ നടി
ഓട്ടോമൊബൈൽസ്
- 10 month, 23 days ago
ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഫ്രീഡം NU ഇവന്റില്‍ വെച്ചാണ് മഹീന്ദ്ര BE6 ബാറ്റ്മാന് എഡിഷന് പുറത്തിറക്കിയത്. വാര്‍ണര്‍ ബ്രദേഴ്സുമായി സഹകരിച്ചാണ് മഹീന്ദ്ര ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇവിയുടെ ബാറ്റ്മാന് എഡിഷന് സൃഷ്ടിച്ചത്. സിനിമാറ്റിക് സവിശേഷതകളും ഓട്ടോമോട്ടീവ് സ്റ്റൈലിംഗും സംയോജിപ്പിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ ഇലക്ട്രിക് എസ്യുവിയുടെ എക്സ്-ഷോറൂം വില 27.79 ലക്ഷം രൂപയായിരുന്നു. തുടക്കത്തില്‍ 300 കാറുകള്‍ മാത്രമേ നിര്മിക്കൂവെന്നായിരുന്നു കമ്പനി പ്രഖ്യാപിച്ചതെങ്കിലും വമ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് 999 കാറുകള്‍ വില്‍പ്പനക്കെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.