പുത്തൻ 440 സിസി സ്ക്രാംബ്ലർ ബൈക്കും എത്തിച്ച് ഹീറോ
ഓട്ടോമൊബൈൽസ്
- 10 month, 24 days ago
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന മാമാങ്കങ്ങളിൽ ഒന്നായ ECIMA മോട്ടോർഷോയുടെ 2025 പതിപ്പിലും തിളങ്ങി ഇന്ത്യയുടെ സ്വന്തം ടൂവീലർ ബ്രാൻഡായ ഹീറോ മോട്ടോർപ്. ഹീറോ സ്വന്തം ബാനറിലും ഇലക്ട്രിക് സബ്സിഡിയറി കമ്പനിയായ വിഡയുടെ ബാനറിലും ഒന്നിലധികം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചാണ് കമ്പനി ശ്രദ്ധനേടിയിരിക്കുന്നത്. കൂട്ടത്തിൽ ഏവരുടേയും കണ്ണുടക്കിയത് എക്‌സ്‌പൾസ് 210 ഡക്കാർ എഡിഷനിലും പുതിയ ഹങ്ക് 440 SX എന്ന മോഡലിലുമാണ്. ഇതിൽ അഡ്വഞ്ചർ ബൈക്കായ എക്‌സ്‌പൾസിന്റെ റാലി എഡിഷൻ ഏവരും കാത്തിരുന്ന മോഡലുകളിൽ ഒന്നായിരുന്നു.