'ജയ് ഭീമിലെ സഖാക്കള്‍': 93 ല്‍ കമ്മാപുരത്ത് നടന്നതെന്ത്? ഗോവിന്ദനും രാജ്മോഹനും സംസാരിക്കുന്നു
ഇന്ത്യ
- 11 month, 1 day ago
മുഥിനൈ, കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും നാട്. വടലൂരില്‍ നിന്നും മുഥിനൈ എന്ന ഗ്രമത്തിലേക്ക് എത്തുമ്പോള്‍ മനസ്സ് നിറയെ രാജാക്കണ്ണും പാര്‍വതിയും ഗോവിന്ദനുമൊക്കെയായിരുന്നു. . ഗ്രാമത്തില്‍ ഞാന്‍ തിരഞ്ഞത് രാജാക്കണ്ണിന്റെ വീടായിരുന്നു. പക്ഷെ അവര്‍ താമസിച്ച വീട് ഇന്ന് അവിടെയില്ല, പകരം അതിനടുത്തായി പാര്‍വതിക്ക് കോടതി അനുവദിച്ച് നല്‍കിയ മൂന്ന് സെന്റ് സ്ഥലമുണ്ട്.