ഫാമിലി എസ്‌യുവിയുടെ പുത്തൻ മോഡലുമായി കമ്പനി; വിലയും അടിപൊളി

ടാറ്റ മോട്ടോർസിനേയും ഹ്യുണ്ടായിയേയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കിയാണ് 2025 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകളിൽ ഈ നേട്ടം കൈവരിക്കാനായത്. മാർച്ചിലും രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുന്ന കമ്പനി ഇക്കഴിഞ്ഞ ദിവസം സ്കോർപിയോ N എസ്‌യുവിയുടെ കാർബൺ എഡിഷൻ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ജനപ്രിയ 7-സീറ്റർ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായ XUV700 മോഡലിന്റെ ബ്ലാക്ക് എഡിഷനും പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര.

അമല പോൾ പുതിയ ബിഎംഡബ്ല്യു 5-സീരീസ് വാങ്ങി

സിനിമാ താരങ്ങള്‍ എന്തുചെയ്താലും അത് വാര്‍ത്തയാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ ഒരു പുതിയ ഫ്‌ലാറ്റ് വാങ്ങിയാലും കാര്‍ വാങ്ങിയാലുമെല്ലാം അത് വാര്‍ത്തയാണ്. സെലിബ്രിറ്റികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ എന്തെങ്കിലും സമ്മാനം നല്‍കുമ്പോള്‍ അത് അത്യാവശ്യം 'കനമുള്ളത്' ആയിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. ഇപ്പോള്‍ മലയാളാത്തില്‍ നിന്ന് തുടങ്ങി തെന്നിന്ത്യ മൊത്തം കീഴടക്കിയ ഒരു നായികക്ക് പ്രിയതമന്‍ ഒരു ആഡംബര കാര്‍ സമ്മാനിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് (BMW 5-Series) കാര്‍ സമ്മാനമായി ലഭിച്ച ആ നടി ആരാണെന്ന് ചുവടെ വിശദമായി വായിക്കാം.

ഒറിജിനലിനെ വെല്ലുന്ന ചൈനീസ് റോൾസ് റോയ്സ്

ആഡംബരത്തിൻ്റെ അവസാനവാക്കായി പറയുന്ന ബ്രാൻഡാണ് റോൾസ് റോയ്സ്. അത് വെറുതെ പറയുന്നതല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ലോകത്തിലെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലെയും ഉന്നത സെലിബ്രിറ്റികളുടെ ഗരാജുകളിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഇടംപിടിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.50 കോടി രൂപ മുതൽ 12.25 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി കാറിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്.

നെക്സോണിന്റെ വിലയിൽ സ്റ്റൈലൻ കൂപ്പെ എസ്‌യുവി വാങ്ങാം

ഇന്ത്യൻ വിപണിയിൽ ഒരു ബ്രേക്ക്ത്രൂ കിട്ടാൻ വേണ്ടി ആഞ്ഞ് പരിശ്രമിക്കുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. പുറത്തിറക്കിയ മോഡലുകൾക്കൊന്നും കാര്യമായ ശ്രദ്ധ ലഭിക്കാതെ പോയിട്ടും തളരാതെ പോരാടുകയാണ് കമ്പനി. ടാറ്റ കർവിന്റെ എതിരാളായായി അടുത്തിടെ പുറത്തിറക്കിയ ബസാൾട്ട് എന്ന കൂപ്പെ എസ്‌യുവിയായിരുന്നു അവസാന പ്രതീക്ഷയെങ്കിലും അതും ക്ലച്ചുപിടിക്കാതെ പോയതോടെ ബ്രാൻഡ് ആകെ നിരാശരായെന്ന് വേണം പറയാൻ. ഇന്ത്യക്കാർ ആഗ്രഹിക്കുന്ന എല്ലാത്തരം ഫീച്ചറുകൾക്കും പുറമെ ചില അധിക കാര്യങ്ങളും കോർത്തിണക്കിയാണ് സിട്രൺ ബസാൾട്ടിന് രൂപം കൊടുത്തത്.
Advertisement

ഇന്ത്യയിലെ ഭക്ഷണക്രമങ്ങളും ഗർഭകാല ആരോഗ്യവും

ഇന്ത്യയിലെ മോശം ഭക്ഷണശീലങ്ങൾ ഗർഭം അലസാനുള്ള സാധ്യത എങ്ങനെ വർദ്ധിപ്പിക്കുമെന്ന് പര്യവേക്ഷണം ചെയ്യുക. ആരോഗ്യകരമായ ഗർഭധാരണത്തിന് ആവശ്യമായ പോഷകങ്ങളെക്കുറിച്ച് അറിയുക.

ശരീരദുര്‍ഗന്ധം കുറയ്ക്കാന്‍ ഭക്ഷണം

ഗ്രീൻ ടീ, സിട്രസ് പഴങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങൾ ശരീര ദുർഗന്ധം സ്വാഭാവികമായി എങ്ങനെ നിയന്ത്രിക്കുമെന്ന് കണ്ടെത്തുക. പുതിയ സുഗന്ധത്തിനായി നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുക.

പുരുഷ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നു

ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളും പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുകയും ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും മികച്ച ഗർഭധാരണ സാധ്യതകൾക്കായി എങ്ങനെ സഹായിക്കുമെന്ന് കണ്ടെത്തുക.

പ്രത്യുത്പാദനശേഷിക്ക് സൂപ്പര്‍ഫുഡുകള്‍

മെച്ചപ്പെട്ട പോഷകാഹാരത്തിലൂടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുന്ന അവശ്യ സൂപ്പർഫുഡുകൾ കണ്ടെത്തൂ. ഇലക്കറികൾ, നട്സ്, ബെറികൾ എന്നിവ പ്രത്യുൽപാദന ആരോഗ്യത്തെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കുക.

ഏതെങ്കിലും ഡീലര്‍ഷിപ്പില്‍ ചാടിക്കയറി കാര്‍ വാങ്ങല്ലേ!

ഇന്ത്യയില്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഏത് ഡീലറുടെ അടുത്ത് നിന്ന് വണ്ടിയെടുക്കണമെന്ന തീരുമാനവും നിര്‍ണായകമാണ്. വിശ്വാസ്യതയുള്ള ഒരു ഡീലറില്‍ നിന്നാണ് വാഹനം വാങ്ങുന്നതെങ്കില്‍ ആ പ്രക്രിയ സുഗമമാകുന്നുവെന്ന് മാത്രമല്ല മത്സരാധിഷ്ഠിത വിലയും മികച്ച വില്‍പ്പനാനന്തര സേവനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. നിങ്ങള്‍ ഉടന്‍ തന്നെ ഒരു പുതിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അനുയോജ്യരായ കാര്‍ ഡീലറെ എങ്ങനെ തെരഞ്ഞെടുക്കാം എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഇക്കാര്യങ്ങള്‍ നോക്കി ഡീലറുടെയടുത്ത് എത്തിയാല്‍ സുഖമവും തൃപ്തികരവുമായ ഒരു പര്‍ച്ചേസ് ഉറപ്പാക്കാം.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഥാറുടമ

പലതരം നെയിം പ്ലേറ്റുകൾ വാഹനങ്ങളുടെ മുന്നിൽ വച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. വൈസ് ചാൻസലർ, വിഐപി എന്നിങ്ങനെ പലതരം നെയിം പ്ലേറ്റുകൾ വാഹനങ്ങളുടെ മുന്നിൽ വയ്ക്കാറുണ്ട്. എന്നാൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ക്ലാസ് ലീഡർ അല്ലെങ്കിൽ മോണിറ്റർ ആയിരുന്നെന്ന് കരുതി അത് വാഹനത്തിൻ്റെ മുന്നിൽ നെയിം പ്ലെയിറ്റായി വയ്ക്കുമോ. എന്നാൽ ദില്ലിയിലെ ഒരു ഥാറുടമ തൻ്റെ ഥാറിൻ്റെ മുന്നിൽ പ്രദർശിപ്പിക്കാൻ വേറെ സ്ഥാനമാനങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് താൻ മുൻ ക്ലാസ് മോണിറ്റർ ആയിരുന്നു എന്ന ബോർഡാണ് വച്ചിരിക്കുന്നത്. അതും സ്വർണലിപികൾ കൊണ്ട്. പെട്ടെന്ന് നോക്കിയാൽ വലിയ സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ വാഹനമാണ് എന്നേ തോന്നു.

കഴിഞ്ഞ രണ്ട് മാസത്തെ കച്ചോടം എത്രയാണെന്ന് അറിയണോ

നിസാൻ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ഇപ്പോൾ ഓടിയെത്തുന്ന പേര് മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവിയുടേതാവും. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് ഇന്ത്യക്കാരെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ആവാഹിച്ച ജാപ്പനീസ് ബ്രാൻഡ് കൂട്ടിനായി മറ്റൊരു തട്ടുപൊളിപ്പൻ മോഡലിനേയും രാജ്യത്തിനായി സമർപ്പിച്ചിരുന്നു. മറ്റേതുമല്ല നിസാൻ X-ട്രെയിൽ എന്ന ഭീമനെയാണ് കമ്പനി കൊണ്ടുവന്നത്. മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് പാളിപ്പോയിരുന്നുവെങ്കിലും ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് രാജകീയമായാണ് രണ്ടാംവരവ് നടത്തിയത്. എന്നാൽ വണ്ടി സ്വന്തമാക്കാൻ കൊടുക്കേണ്ട വില കേട്ട് പലരും ഞെട്ടിത്തരിക്കുകയും ചെയ്‌തിരുന്നു.

ഹൈബ്രിഡ് ബൈക്ക് വാങ്ങുന്നുണ്ടേൽ ഇക്കാര്യങ്ങൾ കൂടി അറിയണം

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ യമഹയ്ക്കുള്ള സ്ഥാനം ചെറുതല്ല. RX100 മുതൽ ഇങ്ങോട്ട് പല ഇതിഹാസ മോഡലുകളും രാജ്യത്തിന് സമ്മാനിച്ച ബ്രാൻഡിന്റെ എക്കാലത്തേയും ഹിറ്റ് ബൈക്കുകളിൽ ഒന്നാണ് FZ. നിലവിൽ R15, MT15 തുടങ്ങിയ ഭീമൻമാരുടെ ജനപ്രീതിക്ക് മുന്നിൽ മാറിനിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പണ്ട് ഷോറൂമിലെത്തുന്ന എല്ലാവരും വാങ്ങിക്കൊണ്ട് പോയത് ഫാറ്റ് ടയറുമായി എത്തിയ മസ്ക്കുലർ 150 സിസി മോട്ടോർസൈക്കിളായിരുന്നു. തലമുറ മാറ്റത്തിലൂടെ ലുക്ക് പോയെങ്കിലും വർക്കിൽ ആളൊരു പുലി തന്നെയാണിപ്പോൾ. താങ്ങാനാവുന്ന വിലയും യമഹയുടെ വിശ്വാസവും എല്ലാം അതേപടി നിലനിക്കുന്നതിനാൽ തരക്കേടില്ലാതെ വണ്ടി വിറ്റഴിയുന്നുമുണ്ട്.
Advertisement

പുത്തന്‍ BMW വാങ്ങിയ താരത്തെ മനസ്സിലായോ?

1990-കളില്‍ ഇന്ന് ബോളിവുഡ് അടക്കി ഭരിക്കുന്ന ഖാന്‍ ത്രയം സൂപ്പര്‍ താരങ്ങളായി വരുന്ന സമയത്ത് ഇന്‍ഡസ്ട്രിയിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായിരുന്നു ഗോവിന്ദ (Govinda). നടന്റെ സ്വത്വസിദ്ധമായ നര്‍മവും ഡാന്‍സ് നമ്പരുകളും ഉള്‍പ്പെട്ട പടങ്ങള്‍ അക്കാലത്ത് ബാക്‌സ് ഓഫീസില്‍ പണംവാരി. 165-ലധികം ഹിന്ദി സിനിമകളില്‍ വേഷമിട്ട 61-കാരന്‍ മുന്‍ എംപി കൂടിയായിരുന്നു. 2000-ങ്ങളില്‍ എത്തിയതോടെ തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കാതിരുന്ന നടന്‍ പതുക്കെ മുന്‍നിരയില്‍ നിന്ന് പിന്തള്ളപ്പെട്ടു. 2019-ല്‍ പുറത്തിറങ്ങിയ രംഗീല രാജയായിരുന്നു ഗോവിന്ദയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രവും തീയറ്ററില്‍ മൂക്കുംകുത്തി വീണു.

വൈറലായി പാൽക്കാരന്റെ ആൾട്ടോ പിക്കപ്പ്

വാഹന മോഡിഫിക്കേഷന്റെ (Modification) കാര്യത്തിൽ കേരളത്തിനെ ടോക്കിയോ എന്നാണ് പലരും വിശേഷിപ്പിക്കുന്നത് തന്നെ. അത്ര കിടിലമാക്കി വണ്ടികളെ സുന്ദരക്കുട്ടപ്പനാക്കാൻ മലയാളികൾക്ക് അറിയാമെന്നതാണ് സത്യം. പക്ഷേ കാർ മോഡിഫിക്കേഷന്റെ കാര്യത്തിൽ എക്‌സ്ട്രീം എന്നുവിളിക്കാവുന്ന സംസ്ഥാനമാണ് പഞ്ചാബ്. അവിടെ വാഹനങ്ങൾ സ്റ്റോക്ക് രൂപത്തിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. മഹീന്ദ്ര ബൊലേറോയും (Mahindra Bolero) സ്കോർപിയോയുമെല്ലാം (Mahindra Scorpio) വലിയ അലോയ് വീലുകളൊക്കെയിട്ട് വൃത്തികേടാക്കുന്നത് ഇവരുടെ പ്രധാന വിനോദമാണ്. പക്ഷേ എല്ലാവരും അങ്ങനെയാണെന്നല്ല കേട്ടോ പറയുന്നത്. നല്ല കിടുക്കാച്ചി ഐഡിയയുള്ള പിള്ളേരും പഞ്ചാബിലുണ്ട്.

ഫോറിന്‍ കാര്‍ വേണ്ടവരെ മാടിവിളിച്ച് സിട്രണ്‍

ഇന്ത്യന്‍ കാറുകള്‍ ഒന്നും വേണ്ട പുതിയ ഒരു ഫോറിന്‍ കാര്‍ വാങ്ങാം എന്ന് പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ ഫ്രഞ്ച് ബ്രാന്‍ഡ് ആണ് സിട്രണ്‍. കമ്പനി നിലവില്‍ അഞ്ച് കാറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇതില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി 2025 മാര്‍ച്ചില്‍ ബമ്പര്‍ കിഴിവ് ഓഫര്‍ ചെയ്യുന്നുവെന്നാണ് വിവരം എച്ച്ടി ഓട്ടോയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ സിട്രണ്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 1.75 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാണ് അവസരം. ആനുകൂല്യങ്ങള്‍ 2025 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകൂ.

എഞ്ചിനൊക്കെ ഒന്ന് തന്നെ! പക്ഷേ ലുക്കിൽ സയാമീസ് ഇരട്ടകൾ അല്ല

ടാറ്റ തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകിയ മികച്ച ഒരു മോഡൽ തന്നെയായിരുന്നു ടിയാഗോ എന്നത്. 2016 ഏപ്രില്‍ ആറിന് പുറത്തിറങ്ങിയ ടിയാഗോ ഹാച്ച്ബാക്ക് എട്ടര വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. ടിയാഗോ NRG എന്ന മോഡലിൻ്റെ പുതിയ 2025 പതിപ്പ് വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി. ടിയാഗോയും ടിയാഗോ NRG മോഡലുമായി എന്തൊക്കെ വൃത്യാസങ്ങളുണ്ട് എന്ന് പരിശോധിച്ചാലോ. ടാറ്റ ടിയാഗോ NRG കുറച്ചുകൂടി റഗ്ഗഡ് ശൈലിയിൽ സൂക്ഷ്മമായി അപ്‌ഡേറ്റുകൾ നേടിയിട്ടുണ്ട്. മുൻവശത്ത് വിപുലമായ മാറ്റ് ബ്ലാക്ക് ക്ലാഡിംഗും പുതിയ കട്ടിയുള്ള സിൽവർ സ്‌കിഡ് പ്ലേറ്റുമുള്ള റീഡിസൈൻ ചെയ്ത ബമ്പറും മനോഹരമാണ്.

10,000 രൂപയുടെ ഓഫറുമായി ഹോണ്ടയുടെ ആദായ വിൽപ്പന

എല്ലാത്തരം ഇരുചക്ര വാഹനങ്ങളും നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട (Honda). സ്‌കൂട്ടറുകളായാലും കമ്മ്യൂട്ടർ, അഡ്വഞ്ചർ, സ്പോർട്‌സ്, ആഡംബര ബൈക്കുകളായാലും ഇവികളായാലും എല്ലാത്തിനും ഉത്തരം ഹോണ്ട നൽകും. ആക്‌ടിവയാണ് കമ്പനിയുടെ ബെസ്റ്റ് സെല്ലർ എങ്കിലും മറ്റ് വിഭാഗങ്ങളിൽ നിന്നും പണംവാരൻ പറ്റുന്നുണ്ട്. ഓഫറിട്ട് കച്ചോടം പിടിക്കുന്നത് പൊതുവേ ബ്രാൻഡിന്റെ വഴിയല്ലെങ്കിലും സാമ്പത്തിക വർഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് കമ്പനിയുടെ ചില മോട്ടോർസൈക്കിളുകളിൽ പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. ബിഗ്‌വിംഗ് (BigWing) ഡീലർഷിപ്പിലൂടെ വിപണനം ചെയ്യുന്ന ബൈക്കുകൾക്കാണ് കമ്പനി ഈ മാസം ചില ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

'മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല'; ജുനൈദിന്റ മരണം ദുരൂഹതയുള്ളതെന്ന് സംവിധായകൻ


ശാരുവിന്റെ വിടപറയൽ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല; ഓർമ്മകളിൽ വിങ്ങി സീമ ജി നായർ


നിരത്തിലൂടെ കറങ്ങാന്‍ ഈ നടിക്ക് ഇഷ്ടം ജാഗ്വാർ

പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സിനിമാതാരങ്ങള്‍ക്ക് അവരുടെ ഔട്ട്‌ലുക്ക് പോലെ തന്നെ പ്രധാനമാണ് അവരുടെ കാറുകളും. സിനിമാ സെലിബ്രിറ്റികളുടെ സ്വാധീനവും അവരുടെ സമ്പത്തുമെല്ലാം ആളുകള്‍ വിലയിരുത്തുന്നത് അവര്‍ ഉപയോഗിക്കുന്ന കാറുകളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടാണ് സിനിമാ മേഖലയിലേക്ക് കടന്നുവര്‍ അധികവും വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടുന്നത്. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവറും ഡിഫെന്‍ഡറും പോലെ തന്നെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാറിന്റെ കാറുകളും സിനിമാ താരങ്ങള്‍ക്കിടയില്‍ ജനപ്രിയമാണ്. ഇപ്പോള്‍ ഒരു പ്രശസ്ത നടി ജാഗ്വാറില്‍ ചണ്ഡിഗഡ് നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാണ്. വിവാദ നായികയായ ആ നടിയുടെ കാറിനെ കുറിച്ച് വായിക്കാം.
Advertisement

ഇതിഹാസ കാറിന്റെ ആരും കേൾക്കാത്തൊരു വേരിയന്റ്

എന്ത് വിശേഷണം കൊടുത്താലും മതിയാവാത്തൊരു മാരുതി കാറുണ്ടായിരുന്നു നമുക്ക്. ഹിന്ദുസ്ഥാൻ അംബാസിഡറിന്റേയും പ്രീമിയർ പത്മിനിയുടേയും കാലത്തിറങ്ങി വിപ്ലവം തീർത്ത മാരുതി 800 എന്ന ഹാച്ച്ബാക്കിനെ കുറിച്ചാണീ പറഞ്ഞുവരുന്നത്. കാര്‍ എന്ന ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയിച്ച ഈ കൊച്ചുസുന്ദരൻ ഇന്നും നിരത്തുകളിലൂടെ ചീറിപ്പായുന്നത് കാണാൻ വല്ലാത്തൊരു ചേലാണ്. ആധുനിക വാഹനങ്ങൾക്കിടയിലൂടെ ക്ലാസിക് പരിവേഷത്തിൽ ഇവനെ കൊണ്ടുനടക്കാൻ പലർക്കും മനസിൽ കൊതിയുമുണ്ടാവും. പവർ സ്റ്റിയറിംഗും എസിയുമെല്ലാം ആഡംബരമായി കണ്ടിരുന്ന കാലത്ത് പോലും 800 വാങ്ങാൻ ആളുണ്ടായിരുന്നു. പിന്നീട് എസി വെച്ചെങ്കിലും ജീവിതാവസാനം വരെ ഇതിഹാസത്തിൽ പവർ സിറ്റിയറിംഗ് ഒന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല.

യുവാക്കളുടെ ഉറക്കം കെടുത്താൻ CBR250RR എത്തി

ഹോണ്ടയുടെ ഏതൊരു മോഡലിനും രാജ്യത്ത് ഒരുപാട് ആരാധകരുണ്ട്. പ്രത്യേകിച്ച് CBR250 വേരിയൻ്റുകൾക്ക്. ഇപ്പോഴിതാ ഹോണ്ട CBR250RR വിപണിയിൽ എത്തിച്ചിരിക്കുകയാണ്. എന്നാൽ ഇത് ഇന്ത്യയിൽ അല്ല കേട്ടോ. ഹോണ്ട തങ്ങളുടെ പുതിയ മോഡൽ ജാപ്പനീസ് മാർക്കറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കൾ ക്ഷോഭിക്കേണ്ട, പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുളള പദ്ധതികൾ ഹോണ്ട ആവിഷ്കരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒറ്റ വേരിയൻ്റിൽ ലഭ്യമാകുന്ന ബൈക്കിന് മൂന്ന് നിറങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്. പുതിയ മാറ്റ് ബുള്ളറ്റ് സിൽവർ, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാൻഡ് പ്രിക്സ് റെഡ് എന്നിവയാണ് അതൊക്കെ.

മൈല്‍ക്കുറ്റികള്‍ക്ക് നിറം നല്‍കിയത് ചുമ്മാ കളറാക്കാനല്ല!

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യത്യസ്ത നിറങ്ങളിലുള്ള നാഴികക്കല്ലുകള്‍ (Milestone) നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. റോഡുകളുടെയോ ഹൈവേകളുടെയോ വശങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന കല്ലുകളാണ് നാഴികക്കല്ലുകള്‍. റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ മൈല്‍ക്കുറ്റിയില്‍ കിലോമീറ്ററുകളില്‍ ദൂരം എഴുതിയിട്ടുണ്ടാകും. ഇക്കാലത്ത് ജിപിഎസ്-സജ്ജീകരിച്ച സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായതിനാല്‍ പലപ്പോഴും നാഴികക്കല്ലുകള്‍ അവഗണിക്കപ്പെടുന്നു. എന്നാല്‍ പണ്ടുകാലത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ എത്ര കിലോമീറ്ററുകള്‍ സഞ്ചരിക്കാനുണ്ടെന്ന് മനസ്സിലാക്കിയിരുന്നത് ഈ മൈല്‍ക്കുറ്റികള്‍ നോക്കിയായിരുന്നു. പക്ഷേ, ഈ 'നാഴികക്കല്ലുകള്‍' വ്യത്യസ്ത നിറങ്ങളിലുള്ളതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. ദൂരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക മാത്രമല്ല നമ്മള്‍ ഏതുതരം റോഡിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കൂടി പറയാനാണ് അത്തരം നിറങ്ങള്‍ നല്‍കുന്നത്.

ലക്ഷ്വറി കാറിൽ നിക്കറിട്ട് വന്നിറങ്ങി ചാക്കോച്ചൻ

അവസാനം പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഹിറ്റടിച്ച സന്തോഷത്തിലാണ് നമ്മുടെ സ്വന്തം കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ ഇമേജിൽ നിന്നും പരുക്കൻ വേഷങ്ങളിലേക്ക് ഗിയർ മാറ്റിയതോടെ ചാക്കോച്ചനെ തേടി പുതുമയാർന്ന കഥാപാത്രങ്ങളാണ് ഇപ്പോൾ വന്നെത്തുന്നതും. അനിയത്തിപ്രാവിൽ കണ്ട കുഞ്ചാക്കോ ബോബനേയല്ല ഓഫീസർ ഓൺ ഡ്യൂട്ടിയിലേത്. പൊലീസ് വേഷത്തിലൊന്നും പണ്ട് ചിന്തിക്കാൻ പോലും കഴിയാതിരുന്ന മുഖം ഇപ്പോൾ ഏത് റോളിനും പാകമാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളും നേടി മുന്നേറുന്ന അവസാന ആഗോള കളക്ഷൻ കഴിഞ്ഞ വാരത്തിൽ 50 കോടി രൂപയും വാരി മുന്നേറുകയാണ്.

കുറഞ്ഞ വിലയുള്ള അടുത്ത സ്‌കൂട്ടറുമായി ബജാജ്

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ അതായത് 2025 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ഏഥര്‍ എനര്‍ജി എന്നിവയെ പിന്തള്ളി ബജജ് വീണ്ടും ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം ബജാജ് മൊത്തം 21,389 ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. 2024 ഫെബ്രുവരിയെ അപേക്ഷിച്ച് ചേതക് 81.82 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 12 മാസം മുമ്പ് ചേതക്കിന്റെ വില്‍പ്പന 11,764 യൂണിറ്റായിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ നേതൃസ്ഥാനം നേടിയ ശേഷം വിപണി വിഹിതം ഉയര്‍ത്താനാണ് ബജാജിന്റെ ശ്രമം.