മികച്ച ഫീച്ചര്‍ പാക്ക്ഡ് സിഎന്‍ജി കാറുകള്‍ പരിചയപ്പെടാം...

ഇന്ത്യന്‍ വാഹന ഉപഭോക്താക്കള്‍ അടുത്ത കാലത്തായി പരിസ്ഥിതിക്ക് അധികം ദേശം വരുത്താത്തതും ഒപ്പം ലാഭകരവുമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. അത്തരക്കാരുടെ പ്രിയപ്പെട്ട ചോയ്‌സായി സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) മാറിയിട്ടുണ്ട്. കുറഞ്ഞ വില, പ്രവര്‍ത്തന ചെലവുകള്‍, മികച്ച ഇന്ധനക്ഷമത, പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കാര്‍ബണ്‍ പുറംതള്ളല്‍ കുറവാണ് എന്നീ കാരണങ്ങളാണ് സിഎന്‍ജി വാഹനങ്ങളെ ജനപ്രിയമാക്കുന്നത്. കൂടാതെ, രാജ്യത്തുടനീളമുള്ള സിഎന്‍ജി ഫ്യുവല്‍ സ്‌റ്റേഷനുകളുടെ വികാസവും പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യൂവല്‍ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതും ഇതിന്റെ സ്വീകാര്യത കൂട്ടുന്നു.

3 മാറ്റങ്ങളുമായി പുതിയ ഥാർ റോക്‌സ് വിപണിയിൽ

പോയ വർഷം വിപണിയിലെത്തി കൊടുങ്കാറ്റായ മോഡലായിരുന്നു ഥാർ റോക്‌സ് (Mahindra Thar Roxx). ഒരു വണ്ടിയിൽ കിട്ടാവുന്ന എല്ലാത്തരം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തിയ 5-ഡോർ എസ്‌യുവി ഹിറ്റാവാൻ ഇതിൽ കൂടുതൽ കാരണങ്ങളും വേണ്ടായിരുന്നു എന്നതാണ് സത്യം. ശരിക്കും പ്രാക്‌ടിക്കലായി കൊണ്ടുനടക്കാൻ പറ്റുന്ന ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറാൻ ഇത്രവേഗം ഥാറാനാവുമെന്ന് ആരും കരുതിയതുമില്ല. അങ്ങനെ കുറ്റങ്ങളും കുറവുകളുമൊന്നുമില്ലാതെ ചീറിപാഞ്ഞെത്തിയ മോഡലിനെ ആളുകളെല്ലാം നെഞ്ചിലേറ്റുകയും ചെയ്‌തിട്ടുണ്ട്. ഒരു 20-25 ലക്ഷം രൂപയൊക്കെ ബജറ്റുള്ളവരുടെ ആദ്യ ചോയ്‌സായിരിക്കും മഹീന്ദ്ര ഥാർ റോക്‌സ്.

ഡിഫൻഡറിനോട് മുട്ടാൻ ടാറ്റ കർവ്വ് ഇവി

ഡ്രാഗ് റേസുകൾ നടത്തുന്നത് രാജ്യത്ത് പതിവാണ്. വാഹനങ്ങളുടെ പെർഫോമൻസ് എങ്ങനെയുണ്ട് എന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് യുട്യൂബർമാർ ഇത്തരം റേസിങ്ങുകൾ നടത്തുന്നത്. അത്തരത്തിലൊരു റേസിങ്ങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യൂട്യൂബിൽ ആദിത്യ ഭാട്ടിയ എന്ന വ്യക്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഹന പ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ഒരു എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ഈ ഭൂഗോളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഓഫ്‌റോഡര്‍ എസ്‌യുവികളുടെ പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതില്‍ ഡിഫെന്‍ഡര്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും ഗരാജിലെ സ്ഥിരം സാന്നിധ്യമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍.

ട്രയൽ റണ്ണിന് റെഡിയായി ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ

ഹൈഡ്രജന്‍ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിന്‍ യാഥാർഥ്യമാവാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകൾ കൂടി മതിയാവും. തമിഴ്‌നാട്ടിലെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) 80 ശതമാനം ജോലികളും പൂർത്തിയായ ഹൈഡ്രജൻ ട്രെയിൻ ഉടൻ തന്നെ ട്രാക്കിലേക്ക് ഇറങ്ങും. പെയിന്റിംഗ്, ഹൈഡ്രജൻ സിലിണ്ടറുകൾ ബന്ധിപ്പിക്കൽ, സാങ്കേതിക ജോലികൾ എന്നിവ മാത്രമേ ബാക്കിയുള്ളൂ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ട്രെയിൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അടുത്ത മാസം ഹരിയാനയിലെ 89 കിലോമീറ്റർ ജിന്ദ്-സോണെപത് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുമെന്നുമാണ് റെയിൽവേയുടെ അറിയിപ്പ്.
Advertisement

കൂളായി മെയ്ബാക്കില്‍ കറങ്ങുന്ന ബോംബ് പടത്തിലെ നായിക!

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് തങ്ങളുടെ അള്‍ട്രാ ലക്ഷ്വറി കാറുകള്‍ മെയ്ബാക്ക് എന്ന ബ്രാന്‍ഡിന് കീഴിലാണ് പുറത്തിറക്കുന്നത്. ലക്ഷ്വറിയുടെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന മെയ്ബാക്ക് കാറുകള്‍ക്ക് ഇന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയാണ്. അത്യാഡംബരങ്ങള്‍ നിറഞ്ഞ ഒരു മോഡലാണ് മെര്‍സിഡീസ്-ബെന്‍സ് മെയ്ബാക്ക് GLS. കമ്പനിയുടെ എസ്‌യുവി നിരയിലെ അത്യാഡംബര മോഡലാണിത്. മെയ്ബാക്കിന്റെ സിഗ്‌നേച്ചര്‍ അലങ്കാരമുള്ള എക്സ്റ്റീരിയറും അത്യാഡംബര തുളുമ്പുന്ന ഇന്റീരിയറുമാണ് ഈ മോഡലിന്റെ ആകര്‍ഷണം. ഇപ്പോള്‍ ഒരു ബോളിവുഡ് സുന്ദരി ഈ കാറില്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത് ആരാണെന്ന് നോക്കാം.

ജോലി തെറിപ്പിക്കാനൊരുങ്ങി ഔഡി

ആഡംബര വാഹനങ്ങളുടെ ലോകത്ത് കനത്ത മത്സരമില്ല എന്ന് പറയാൻ സാധിക്കില്ല. തോറ്റ് മടങ്ങുക എന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല, പോരാടുക എന്നും എപ്പോഴും. കനത്ത മത്സരങ്ങൾ നേരിടുമ്പോൾ കമ്പനികൾ ചില വെട്ടിചുരുക്കലുകൾ നടത്തുന്നത് സ്വഭാവികമാണ്. ചിലപ്പോൾ ജോലിക്കാരെ പിരിച്ചു വിട്ടേക്കാം, ജോലി ഭാരം കൂട്ടിയേക്കാം അങ്ങനെ പല പല വഴികളുണ്ട്. എന്നാൽ ആഡംബര വാഹന നിർമാതാക്കളായ ഔഡി 7500 ജോലികൾ വെട്ടിചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് ബ്രാൻഡിൽ നിന്നുളള മത്സരവും ഇവികളുടെ ഡിമാൻ്റ് കുറവുമാണ് കമ്പനിയെ ഇത്തരം തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മലയാളി പേരിട്ട 7.89 ലക്ഷത്തിന്റെ എസ്‌യുവി ഹിറ്റ്

ഒക്‌ടാവിയ, റാപ്പിഡ് തുടങ്ങിയ ഒരുകൂട്ടം സെഡാൻ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിൽ കയറിക്കൂടിയ വാഹന നിർമാതാക്കളാണ് സ്കോഡ. എന്നാൽ ഇപ്പോൾ എസ്‌യുവികളിലൂടെ അറിയപ്പെടുന്ന ബ്രാൻഡ് സാധാരണക്കാരിലേക്ക് കൂടുതൽ അടുത്തിട്ടുമുണ്ട്. പണ്ട് ഉയർന്ന മെയിന്റനെൻസ് ആണെന്ന് പറഞ്ഞ് മുഖംതിരിച്ചിരുന്ന പലരും ഇന്ന് സ്കോഡ ഫാൻസാണ്. സേഫ്റ്റിയിലായാലും ഫീച്ചറുകളിലായാലും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ കുഷാഖും സ്ലാവിയയുമാണ് ബ്രാൻഡിന് പുതുമുഖം സമ്മാനിച്ചത്. പക്ഷേ വിൽപ്പന പതിയെ കുറയാൻ തുടങ്ങിയതോടെ കുറഞ്ഞ വിലയുള്ള കോംപാക്‌ട് എസ്‌യുവിക്ക് സ്കോഡ രൂപംകൊടുക്കുകയുണ്ടായി.

ഈ മാരുതി കാര്‍ കുട്ടപ്പനാക്കി ഇറക്കുന്നു...

മാരുതി സുസുക്കിയുടെ കാറുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടാക്‌സിക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. ഫ്‌ലീറ്റ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കമ്പനി തങ്ങളുടെ മോഡലുകള്‍ പേരുമാറ്റി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ നമ്പര്‍ 1 കോംപാക്ട് സെഡാന്‍ കാറാണ് മാരുതി സുസുക്കി ഡിസയര്‍. ഇത് ടൂര്‍ S എന്ന പേരില്‍ വാണിജ്യ വാഹനമായും വില്‍പ്പനക്കെത്തിക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടാക്‌സി കാറുകളില്‍ ഒന്ന് കൂടിയാണ് ടൂര്‍ S. മാരുതി സുസുക്കി ഉടന്‍ തന്നെ വാണിജ്യ ഉപഭോക്താക്കള്‍ക്കായി പുതിയ 2025 ടൂര്‍ S ടാക്‌സി പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി നോക്കാം.

രണ്ട് പുത്തൻ ബൈക്കുകളുമായി ഹീറോ

ഇന്ത്യൻ വിപണിയിൽ ഹോണ്ടയോടും ടിവിഎസിനോടും പടപൊരുതി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളെന്ന പദവി നെഞ്ചോട് ചേർത്തുപിടിച്ച് മുന്നേറുകയാണ് ഹോണ്ട മോട്ടോകോർപ് (Hero Motocorp). 2025 ഫെബ്രുവരി മാസത്തിൽ ഹോണ്ടയും ടിവിഎസും ഹീറോയെ മറികടന്നുവെന്ന കിംവദന്തികൾ ഉയർന്നിരുന്നെങ്കിലും സത്യമെന്താണെന്ന് വ്യക്തമാക്കി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് ഇന്ത്യ (FADA) രംഗത്ത് വന്നതോടെ ഊഹാപോഹങ്ങളെല്ലാം അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം 3,85,988 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചാണ് പോയ മാസവും ശത്രുക്കളെ പിന്നിലാക്കി ഹീറോ ഒന്നാം സ്ഥാനം മുറുകെ പിടിച്ചത്.

ടാറ്റയുടെ ലോറി വാങ്ങാൻ പ്ലാനുണ്ടേൽ ഉടനെ വാങ്ങിക്കോ

വാണിജ്യവാഹനങ്ങളുടെ കാര്യത്തിലും പാസഞ്ചർ വാഹനങ്ങളിലേത് പോലെ ഒരു മേൽകൈ ടാറ്റയ്ക്ക് ഉണ്ട് എന്ന കാര്യം പറയാതിരിക്കാൻ കഴിയില്ല. വിപണിയിൽ അടുത്ത മാസം മുതൽ 2 ശതമാനത്തിൻ്റെ വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണ ചിലവ് വർധിച്ചതിൻ്റെ ഭാഗമായിട്ടാണ് വില കൂട്ടുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ട്രക്കുകൾ, ബസുകൾ, വാനുകൾ എന്നിവയുടെ ലൈനപ്പിൽ വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനി വലിയ രീതിയിൽ തന്നെ ആധിപത്യം പുലർത്തുന്നുണ്ട്. ഏതൊക്കെ മോഡലുകൾക്കാണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്തായാലും ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഏറ്റവും സ്‌പോര്‍ട്ടിയറായ മെയ്ബാക്ക് പുറത്തിറങ്ങി

മെര്‍സിഡീസ് മെയ്ബാക്ക് മോഡലുകള്‍ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. അള്‍ട്രാ-ലക്ഷ്വറി വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി മെര്‍സിഡീസ്-ബെന്‍സ് തിങ്കളാഴ്ച ഇന്ത്യയിലെ മെയ്ബാക്ക് ശ്രേണി വിപുലീകരിച്ചു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസ് 4.2 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് രാജ്യത്ത് അവതരിപ്പിച്ചത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത വര്‍ഷം ആദ്യം കാറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ്ബാക്കിന്റെ രണ്ടാമത്തെ കണ്‍വെര്‍ട്ടിബിള്‍ മോഡലാണ് SL 680, എന്നാല്‍ ഇന്ത്യയിലെ ആദ്യത്തേതാണ്.

6 ലക്ഷത്തിന് പുത്തൻ 7-സീറ്റർ എംപിവി വരുന്നു

സാധാരണക്കാരെ മനസിൽ കണ്ടുകൊണ്ട് വാഹനങ്ങൾ നിർമിക്കുന്നവരാണ് മാരുതി സുസുക്കി (Maruti Suzuki). ബ്രാൻഡിന്റെ ഏത് മോഡൽ വാങ്ങിയാലും പോക്കറ്റ് കീറികില്ലെന്ന് ഉറപ്പുമാണ്. കുറഞ്ഞ മെയിന്റനെൻസും നല്ല മൈലേജുമെല്ലാം പണ്ട് മുതലേ മാരുതി കാറുകളുടെ ഹൈലൈറ്റുകളാണ്. ഇന്നും അതിനൊന്നും യാതൊരു കുറവും വരുത്താതെ മുമ്പോട്ട് പോവുന്നതിനാലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി തുടരാൻ കമ്പനിക്കാവുന്നത്. ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള ചെറുകാറുകൾ, പ്രീമിയം എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകളും മാരുതി സുസുക്കി അണിയറയിൽ ഒരുക്കുന്നുണ്ട് കേട്ടോ.
Advertisement

തനിയെ ഓടും കാർഗോ വാനുമായി ടാറ്റ; പേറ്റൻ്റ് എടുത്തു മക്കളേ

ടാറ്റ മോട്ടോർസ് വിൽപ്പനയിൽ അൽപ്പം പിന്നോട്ട് പോയി എന്നുളള വാർത്തകളും റിപ്പോർട്ടുകളും പുറത്ത് വരുന്ന സാഹചര്യത്തിൽ രണ്ടടി പിന്നോട്ട് വച്ചത് 10 അടി മുന്നിലേക്ക് ചാടാനാണ് എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമുളള ഒരു വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അത് മറ്റൊന്നുമല്ല സെൽഫ് ഡ്രൈവ് കാർഗോ വാനിന് വേണ്ടിയുളള പേറ്റൻ്റ് ടാറ്റ സ്വന്തമാക്കിയിരിക്കുകയാണ് എന്നതാണ് സന്തോഷ വാർത്ത. ടാറ്റ യു എന്ന് പേര് നൽകിയിരിക്കുന്ന ആശയത്തിന് പിന്നിൽ അൻസുമാൻ മല്ലിക്കും ആത്മജ് വർമ്മയുമാണ്. ചരക്ക് വസ്തുക്കളും അത് പോലെ തന്നെ ആളുകൾക്കും യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു മോഡലാണ് ടാറ്റ യു എന്നത്.

ഇനി നിയമം തെറ്റിച്ചാൽ പോക്കറ്റ് മാത്രമല്ല ലൈസൻസും കീറും

റോഡിലൂടെ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴത്തുകയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. 2025 മാർച്ച് ഒന്ന് മുതൽ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി വളരെ വിശദമായി തന്നെ പിഴത്തുകയുടെ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്. ഇനി മുതൽ നിസാര തുക അല്ലേ ഉളളു എന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കാനാണ് ഉദ്ദേശമെങ്കിൽ ലൈസൻസ് പോലും നഷ്ടമാകും കേട്ടോ. അതേ സത്യമാണ്. ആദ്യം നമ്മൾക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതൽ 1500 വരെ ആയിരുന്നു.

ഈ മാരുതി കാറിന്റെ കച്ചോടം ഇരട്ടിയായി; വില 5.64 ലക്ഷം മുതൽ

ഇന്ത്യയിൽ സിഎൻജി കാറുകൾ ജനകീയമാവുന്നതിന് മുമ്പ് പെട്രോളിൽ മൈലേജ് വിപ്ലവം തീർത്ത കാറാണ് സെലേറിയോ. വാഗൺആറിന്റെ അതേ സെഗ്മെന്റിൽ പുത്തനൊരു കോംപാക്‌ട് ഹാച്ച്ബാക്ക് കൊണ്ടുവരുമ്പോൾ പലർക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും എല്ലാം സംശയങ്ങളേയും കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു സെലേറിയോ ഹിറ്റടിച്ചത്. ആദ്യതലമുറ മോഡലിന്റെ രൂപവും ഭാവവുമെല്ലാം ഇന്ത്യക്കാർക്ക് നന്നേ ബോധിച്ചിരുന്നു. എന്നാൽ രണ്ടാംതലമുറയിലേക്ക് സെലേറിയോ കാലെടുത്ത് വെച്ചപ്പോൾ ഫാൻസായിരുന്നവർ പോലും നെറ്റിചുളുക്കിയിരുന്നു. രൂപം പാടെ മാറിയതും ഉരുണ്ട് തടിച്ച ഡിസൈൻ പലർക്കും ഇഷ്‌ടപ്പെടാതെയും വന്നപ്പോൾ കാറിന്റെ വിൽപ്പന പതിയെ കുറഞ്ഞുവരുന്നതായിരുന്നു ട്രെൻഡ്.

മഹീന്ദ്ര കസ്റ്റം ഥാര്‍ റോക്‌സ് സമ്മാനിച്ച മലയാളി നടന്‍

കേരളവുമായി അടുത്ത ബന്ധമുള്ള ബോളിവുഡ് താരങ്ങള്‍ ഏറെയൊന്നുമില്ല. വിദ്യാ ബാലന്‍, മലൈക അറോറ തുടങ്ങിയ നടിമാര്‍ക്ക് മലയാളി ബന്ധമുണ്ട്. എന്നാല്‍ പാതി മലയാളിയായ ഒരു നടന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പറഞ്ഞ് വരുന്നത് ബോളിവുഡിലെ ഫിറ്റനസ് ഫ്രീക്കായ ജോണ്‍ എബ്രഹാമിനെ (John Abraham) കുറിച്ചാണ്. ധൂം ഫ്രാഞ്ചൈസിലെ ആദ്യ ചിത്രത്തിലെ ആ നീളന്‍ മുടിക്കാരന്‍ വില്ലന്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കാണ് ഹയാബൂസ ഓടിച്ച് കയറ്റിയത്.ജോണ്‍ എബ്രഹാമിന്റെ പിതാവ് ഒരു മലയാളിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല.

32-ാം വയസിൽ ബന്ധം പിരിഞ്ഞു; മുൻ ഭർത്താവ് പ്രശസ്ത ക്രിക്കറ്റർ

സിനിമ താരങ്ങളെ പോലെ തന്നെ ക്രിക്കറ്റ് താരങ്ങൾക്കും വാഹനങ്ങളോട് പ്രത്യേക കമ്പമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ പ്രധാനിയാണ് ഹർദിക് പാണ്ഡ്യ. ഗാരേജിൽ കോടികൾ വിലയുളള നിരവധി കാറുകളുണ്ട്. 2024 -ൽ ആയിരുന്നു ഹർദിക് പാണ്ഡ്യ തൻ്റെ ഭാര്യയായ നടാഷ സ്റ്റാൻകോവിക്കുമായി ബന്ധം പിരിഞ്ഞത്. 2020-ൽ മതങ്ങളോടുളള ബഹുമാനാർത്ഥം ഭാര്യയെ മൂന്ന് മതാചാര പ്രകാരം കല്ല്യാണം കഴിച്ചത് വലിയ വാർത്തയായിരുന്നു. നടാഷ സ്റ്റാൻകോവിക്ക് ബാന്ദ്രയിലെ ഒരു ജിമ്മിൽ നിന്ന് ഇറങ്ങി വരുകയും BMW 6 സീരിസിൽ കയറി പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ജിമ്മിലെ ട്രെയിനറുമായി സംസാരിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം.

19.49 ലക്ഷത്തിന് കോമ്പസിന്റെ അഡാറ് മോഡലുമായി ജീപ്പ്

ഇന്ത്യയിൽ നല്ല ഒന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പണിതിറക്കുന്ന പ്രീമിയം ബ്രാൻഡാണ് ജീപ്പ് (Jeep). കോമ്പസ് (Compass), മെറിഡിയൻ (Meridian), റാങ്ലർ (Wrangler), ഗ്രാൻഡ് ചെറോക്കി (Grand Cherokee) തുടങ്ങിയ ചെറിയ മോഡൽ നിരയാണ് ഇന്ത്യയിൽ പുറത്തിറക്കുന്നതെങ്കിലും തരക്കേടില്ലാത്ത രീതിയിൽ എല്ലാം വിറ്റഴിയുന്നുമുണ്ട്. വന്നകാലത്ത് കോമ്പസ് ഉണ്ടാക്കിയെടുത്ത ഓളമൊന്നും വേറെ മിടുക്കൻമാർക്ക് ആവർത്തിക്കാനായില്ലെന്നത് അമേരിക്കൻ വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. എങ്കിലും ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം വാരിക്കോരി കൊടുത്ത് ആളുകളെ ചാക്കിലാക്കാനുള്ള നീക്കങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുമുണ്ട്.

കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന 5 ബ്ലാക്ക് എഡിഷന്‍ കാറുകള്‍

നമ്മള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് നാലാള്‍ നോക്കാന്‍ ആരായാലും ആഗ്രഹിക്കും. അതിന് നമ്മുടെ കാര്‍ ഏതാണെന്നതിനൊപ്പം തന്നെ അതിന്റെ നിറത്തിനും പ്രാധാന്യമുണ്ട്. ഇന്ന് വിപണിയില്‍ ഫ്‌ലാഷി കളര്‍ ഓപ്ഷനുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലെങ്കിലും കറുപ്പ് കാറുകള്‍ക്ക് പ്രത്യേക ഫാന്‍സുണ്ട്. ബ്ലാക്ക് എക്‌സ്റ്റീരിയറിന് സമാനമായ ഡാര്‍ക്ക് തീമിലുള്ള ഇന്റീരിയര്‍ കൂടിയായാല്‍ സംഗതി പ്രീമിയം സെറ്റപ്പായി. ഇതേ കാരണം കൊണ്ട് തന്നെ ന്ിരവധി ബ്രാന്‍ഡുകള്‍ അവരുടെ ജനപ്രിയ മോഡലുകളുടെ ബ്ലാക്ക് എഡിഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മിക്കപ്പോഴും ബ്ലാക്ക് എഡിഷനുകള്‍ കാറിന്റെ ടോപ് സ്‌പെക്ക് ട്രിമ്മിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും.

പുതിയ ബൈക്കുമായി ഹോണ്ട, കൂട്ടിന് 65 കിലോമീറ്റർ മൈലേജും

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഹീറോ സ്പ്ലെൻഡറിനോട് ഏറ്റുമുട്ടാൻ ഹോണ്ട പണികഴിപ്പിച്ച എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കാണ് ഷൈൻ 100. പേര് സൂചിപ്പിക്കുന്നത് പോലെ 100 സിസി എഞ്ചിനുമായി എത്തിയ കുഞ്ഞൻ മോഡലിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എൻട്രി ലെവൽ സെഗ്മെന്റിൽ ഹീറോയെ വെല്ലാൻ ഹോണ്ടയ്ക്ക് ഇല്ലാതിരുന്ന ആയുധനം അങ്ങനെ കണ്ടെത്താനുമായി. ദിവസേനയുള്ള ചെറിയ യാത്രകൾക്ക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നൽകുന്ന സുഖസൗകര്യങ്ങളൊന്നും മറ്റ് വാഹനങ്ങൾക്ക് അവകാശപ്പെടാനാവില്ല. പ്രത്യേകിച്ച് മൈലേജ്. ഇവികൾ അരങ്ങുവാഴുന്നുണ്ടെങ്കിലും ഇത്തരം മോഡലുൾക്ക് രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Advertisement

10 കോടിയുടെ കാറോടിക്കുന്ന കുബേരപുത്രനെ അറിയുമോ?

ഇന്ത്യ ഇന്നും ഒരു വികസിത രാജ്യമാണെങ്കിലും രാജ്യത്ത് അതിസമ്പന്നരുടെ എണ്ണത്തിന് കുറവൊന്നുമില്ല. സമ്പന്നരുടെ പക്കല്‍ സ്വത്ത് കുമിഞ്ഞ് കൂടുമ്പോള്‍ സാധാരണക്കാരന്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ്. രാജ്യത്ത് ഒരു വില കൂടിയ കാര്‍ പുറത്തിറങ്ങുമ്പോള്‍ ആരാദ്യം വാങ്ങുമെന്നതിനായി കുബേരന്‍മാര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ ഗരാജുകളില്‍ ഒന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍േറത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെ കാര്‍ ശേഖരത്തെ കുറിച്ചാണ് പറഞ്ഞത്്. അംബാനി കുടുംബത്തിന്റെ അംഗരക്ഷകര്‍ വരെ സഞ്ചരിക്കുന്നത് റേഞ്ച് റോവര്‍ ആടക്കമുള്ള ആഡംബര എസ്‌യുവിയിലാണ്.

5 ലക്ഷം എഞ്ചിനുകളെന്ന നേട്ടവുമായി സ്കോഡ

രാജ്യത്ത് എത്തിയപ്പോൾ മുതൽ എല്ലാവരുടേയും മനസിൽ കയറികൂടിയ ബ്രാൻഡാണ് സ്കോഡ. സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഒരു നേട്ടം കൈവരിച്ചതിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ. അതായത് പ്രാദേശികമായി അഞ്ച് ലക്ഷം എഞ്ചിനുകൾ നിർമിക്കാന കമ്പനിക്ക് സാധിച്ചുവെന്നതാണ് നേട്ടം. പൂനെ പ്ലാന്റിൽ 500,000 എഞ്ചിനുകൾ നിർമ്മിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും, ഇത് തങ്ങളുടെ ആഗോള ഉൽ‌പാദന ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് എന്നാണ് സ്കോഡ ഓട്ടോ എ.എസിലെ ആൻഡ്രിയാസ് ഡിക്ക് അഭിപ്രായപ്പെട്ടത്.

അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് 1.69 കോടിയുടെ ആഡംബര എസ്‌യുവി

പണം സമ്പാദിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരാണുള്ളത് അല്ലേ. ഇന്നത്തെ തലമുറയ്ക്ക് നിക്ഷേപത്തിനും സ്റ്റോക്ക് മാർക്കറ്റിംഗിലുമെല്ലാം വലിയ താത്പര്യമാണുള്ളത്. ഇത്തരക്കാരെ സഹായിക്കാനായി നിരവധി ഇൻഫ്ല്യുവൻസർമാരും സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളും നിരവധിയുണ്ട്. ഇതിലൊക്കെ താത്പര്യമുള്ളവർക്കിടയിൽ ജനപ്രിയമായ പേരായിരിക്കും സെറോദ. നിതിൻ കാമത്ത്, നിഖിൽ കാമത്ത് എന്നീ സഹോദരങ്ങൾ പടുത്തയർത്തിയ ഈ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിൽ ഒന്നുകൂടിയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്രോക്കറേജ്, ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ സെറോദയ്ക്ക് 64,800 കോടിയുടെ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്രെറ്റയുടെ മരണമാസ് മോഡിഫിക്കേഷൻ

വാഹനം വാങ്ങുക അതൊന്നു നന്നായിട്ട് മോഡിഫൈ ചെയ്യാതെ ചിലർക്ക് ഒരു സമാധാനവുമില്ല. ചില മോഡിഫിക്കേഷനൊക്കെ ലോക പരാജയങ്ങളായി പോകാറുണ്ട്. എന്നാൽ ചില വാഹനങ്ങളിലെ മോഡിഫിക്കേഷൻ കണ്ടാൽ കമ്പനിക്ക് ഇങ്ങനെ ഇറക്കാൻ വയ്യായിരുന്നോ എന്ന് പോലും തോന്നിപോകാറുണ്ട്. ഹ്യുണ്ടായി ക്രെറ്റയുടെ ഒരു അടിപൊളി മോഡിഫിക്കേഷൻ വീഡിയോ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ്. അടിമുടി മോഡിഫൈ ചെയ്തിരിക്കുകയാണ് ഇ ഹ്യുണ്ടായി ക്രെറ്റ. വീഡിയോയിൽ വാഹത്തിൻ്റെ പിന്നിൽ നിന്നാണ് ആരംഭിക്കുന്നത്. പിന്നിൽ ഒരു വലിയ ഡിഫ്യൂസറും ഒരു പുതിയ പിൻ ബമ്പറും നൽകിയിരിക്കുകയാണ്.

3 മാസത്തിനിടെ 3-ാമതും വിലകൂട്ടി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ മാരുതി സുസുക്കിയാണെന്ന് ഈ രാജ്യത്തെ ചെറിയ കുട്ടികള്‍ക്ക് വരെ അറിയാം. ഓരോ മാസവും പതിനായിരക്കണക്കിന് കാറുകളാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിക്കുന്നത്. 2025 ഫെബ്രുവരിയില്‍ മൊത്തം 1,99,400 യൂണിറ്റുകളാണ് വിറ്റത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ (1,97,471 യൂണിറ്റുകള്‍) 0.97 ശതമാനത്തിന്റെ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ കമ്പനി 1,63,501 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ടൊയോട്ടക്ക് 10,878 കാറുകള്‍ നല്‍കുകയും 25,021 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. സ്ഥിരമായി മികച്ച വില്‍പ്പന നിലനിര്‍ത്താന്‍ സാധിച്ചിട്ടും അതൊന്നും പോരെന്ന നിലപാടിലാണ് കമ്പനി ഇപ്പോള്‍.