ഹീറോയുടെ 250 സിസി പയ്യൻ ബൈക്ക് സൂപ്പറാണേ
ഓട്ടോമൊബൈൽസ്
- 1 year, 4 month, 14 days ago
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പയറ്റി തെളിഞ്ഞവരാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). ഏതുതരം ബൈക്കുകളും പുറത്തിറക്കാൻ മിടുക്കുള്ള ബ്രാൻഡ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലൂടെയാണ് ഇന്ത്യക്കാരുടെ പ്രിങ്കരരായി മാറിയത്. എന്നാൽ യൂത്തൻമാരുടെ പ്രീതി പിടിച്ചുപറ്റാനായി പുറത്തിറക്കിയ CBZ, കരിസ്‌മ തുടങ്ങിയ മോഡലുകളെല്ലാം ഇതിഹാസ ബൈക്കുകളായി പേരെടുക്കുകയും ചെയ്‌തു. പിന്നീട് എക്സ്ട്രീം നിരയിലൂടെയാണ് ചോരത്തിളപ്പുള്ള യൂത്തൻമാരുടെ ഇടയിൽ ഹീറോ ശ്രദ്ധനേടിയത്. ഇപ്പോഴിതാ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലേക്ക് പുത്തനൊരു പടയാളിയുമായി എത്തുകയാണ് ബ്രാൻഡ്. എക്‌സ്ട്രീം 250R എന്ന പടക്കുതിരെയാണ് കമ്പനി കളത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.