ഓല ഇലക്ട്രിക് ബൈക്ക് കൈയിൽ കിട്ടാൻ വൈകും; കാരണം ഇതാണ്

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണി കീഴടക്കിയതു പോലെ പെട്രോൾ മോട്ടോർസൈക്കിളുകളുടെ അന്തകനാവാൻ ഒരുങ്ങുകയാണ് ഓല. കഴിഞ്ഞ മാസം തങ്ങളുടെ നിരയിലെ ആദ്യത്തെ റോഡ്സ്റ്റർ X ഇലക്ട്രിക് ബൈക്ക് ശ്രേണി പുറത്തിറക്കിയ കമ്പനി ഈ വിഭാഗത്തിലും കൊടുങ്കാറ്റ് സൃഷ്‌ടിക്കുമെന്നാണ് അനുമാനം. രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുമുള്ള എൻട്രി ലെവൽ മോഡലിന് വെറും 74,999 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ ഏറ്റവും വിറ്റഴിക്കുന്ന ഹീറോ സ്പ്ലെൻഡറിന്റെ വിലയുണ്ടെങ്കിൽ ഇവി വാങ്ങി വീട്ടിലെത്തിക്കാമെന്ന് സാരം.

അള്‍ട്രാവയലറ്റ് ടെസറാക്റ്റിന് 20000 ബുക്കിംഗ്

അള്‍ട്രാവയലറ്റ് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. ഒരു ഇലക്ട്രിക് സ്‌കൂട്ടറും ഒരു എന്‍ഡ്യൂറോ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായിരുന്നു ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. മലയാളികളുടെ സ്വന്തം ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റിന്റെ ഓരോ നീക്കങ്ങളും മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ രണ്ട് കിടിലന്‍ മോഡലുകളാണ് കുറഞ്ഞ വിലയില്‍ ബ്രാന്‍ഡ് പുറത്തിറക്കിയത്. അതില്‍ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ചത് ടെസറാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ്. ഉച്ചരിക്കാന്‍ കുറച്ച് പ്രയാസമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്ഡ് സ്‌കൂട്ടര്‍ എന്ന് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്ന ടെസറാക്റ്റ് ബുക്ക് ചെയ്യാന്‍ ഇന്ത്യക്കാര്‍ 'ഇടികൂടുകയാണ്'.

സെക്യൂരിറ്റി ജീവനക്കാർക്കായി കോടികൾ വില വരുന്ന എസ്‌യുവി

ശതകോടീശ്വരന്‍ എന്നുകേൾക്കുമ്പോഴേ ഇന്ത്യക്കാർക്ക് മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് മുകേഷ് അംബാനിയുടേതോ അല്ലെങ്കിൽ ഗൗതം അദാനിയുടേതോ ആവും അല്ലേ. എന്നാൽ പൂനാവാല കുടുംബവും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലുള്ള പ്രമുഖരാണ്. ഇതിൽ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന യോഹാൻ പൂനവാലയെ വണ്ടിഭ്രാന്തൻമാർക്കെല്ലാം സുപരിചിതമാണ്. ഇദ്ദേഹത്തിന്റെ സഹോദരനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയുമായ അദാർ പൂനാവാലയും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ഒരു മിടുക്കനാണേ. 'വാക്സിന്‍ രാജകുമാരന്‍' എന്ന് വിളിക്കപ്പെടുന്ന അഡാര്‍ തന്റെ യാത്രകൾക്ക് അകമ്പടിയേകുന്ന സെക്യൂരിറ്റി വാഹന നിരയിലേക്ക് പുത്തനൊരു ആഡംബര എസ്‌യുവി വാങ്ങിയിരിക്കുകയാണ്.

ദേ ഇക്കാര്യങ്ങൾ മനസിൽ വിചാരിച്ച് വണ്ടിയെടുത്തോ

പൊരുതാൻ പ്രചോദനമാകുന്ന ഒരോ സ്ത്രീകൾക്കും വേണ്ടിയുള്ള ദിവസമാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം (International Women's Day). വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലിനായാണ് ഇങ്ങനൊരു ദിവസം എല്ലാ വർഷവും ആചരിക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കും പരിണാമത്തിനും സ്ത്രീകളുടെ സംഭാവന ചരിത്രത്തിലുടനീളം പ്രധാനമാണ്. ഇന്നത്തെ ആധുനിക ലോകത്ത് മിക്ക കാര്യത്തിലും സ്ത്രീകൾ പുരുഷൻമാരേക്കാൾ മിടുക്കരാണെങ്കിലും ഡ്രൈവിംഗിന്റെ (Car Driving) കാര്യത്തിലേക്ക് വരുമ്പോൾ പല സ്ത്രീകൾക്കും ഇപ്പോഴും കാറോടിക്കാൻ അറിയില്ലെന്നതാണ് യാഥാർഥ്യം.
Advertisement

ഒറ്റ ഇടിയില്‍ സ്വിഫ്റ്റായി 'മാറി' ഡിസയര്‍! മാരുതി എയറില്‍

വാഹന പ്രേമികള്‍ ആരും തന്നെ ഇഷ്ടപ്പെടാത്ത സംഗതിയാണ് അപകടങ്ങള്‍ (Car Accident). സ്വന്തം വണ്ടി ആയാലും മറ്റുള്ളവരുടെ വണ്ടിയായാലും അപകടത്തില്‍ പെട്ട് കിടക്കുന്ന കാഴ്ച വാഹനപ്രേമികള്‍ക്ക് കണ്ട് നില്‍ക്കാനാവില്ല. എന്നാല്‍ ഇന്ത്യയില്‍ അടുത്തിയുണ്ടാകുന്ന അപകടങ്ങളും അതിന്റെ പരിണിത ഫലങ്ങളും ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ചില അപകടങ്ങള്‍ കാരണം കാറുകള്‍ ആയിത്തീരുന്ന കോലം കണ്ടാല്‍ ഞെട്ടും. അവ പിന്നീട് ബില്‍ഡ് ക്വാളിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. അത്തരത്തിലുള്ള ഒരു അപകടത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പുതിയ മോഡലുമായി ജർമൻ കമ്പനി; വില നോക്കിക്കേ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി ഇന്ത്യമാറിയതോടെ ലോകത്തോര ബ്രാൻഡുകളെല്ലാം നമ്മുടെ രാജ്യത്ത് കാലുകുത്തിക്കഴിഞ്ഞു. നേരത്തെ ബജറ്റ് മോഡലുകളിലേക്ക് ആളുകൾ കൂടുതലായി എത്തിയപ്പോൾ പ്രീമിയം വിഭാഗത്തിലുള്ള വാഹനങ്ങൾ അത്ര ജനപ്രിയമായിരുന്നില്ല. എന്നാൽ ഈ ട്രെൻഡ് ഒക്കെ മാറി ഇന്ന് ഏതുതരം മോഡലുകളും വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് വിദേശ കമ്പനികളെ പോലും ആകർഷിക്കുന്ന കാര്യം. സൂപ്പർബൈക്കുകളും പ്രീമിയം സ്‌കൂട്ടറുകളുമെല്ലാം ഇവിടെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇത് കൃത്യമായി മനസിലാക്കിയവരാണ് ബവേറിയൻ കമ്പനിയായ ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad).

ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ എത്തി, വില അറിയാം

ഇന്ത്യയില്‍ ഇപ്പോള്‍ ടൊയോട്ടക്ക് നല്ല കാലമാണ്. ടൊയോട്ട ഷോറൂമില്‍ കയറിയാല്‍ ഇപ്പോള്‍ പ്രീമിയം കാറുകള്‍ മുതല്‍ ബജറ്റ് വിലയിലുള്ള ഹാച്ച്ബാക്ക് കാറുകള്‍ വാങ്ങാന്‍ പറ്റുമെന്നതിനാല്‍ തന്നെ നല്ല തിരക്കാണ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ബ്ലാക്ക് എഡിഷന്‍ വിപണിയിലി റക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഫുള്ളി-ലോഡഡ് ഹൈ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രം വരുന്നതുമാണ് ഇത്. പരമ്പരാഗത ഹൈലക്‌സ് മോഡലിന്റെ ശക്തമായ മെക്കാനിക്കല്‍ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് ഈ പതിപ്പ് അതിന്റെ എക്‌സ്റ്റീരിയിറിലും ഇന്റീരിയറിലും നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു.

അഭിനയം നിര്‍ത്തി കാര്‍ ഡീറ്റെയിലിംഗ് ബിസിനസിലേക്ക് കടന്ന നടി

ഒരാള്‍ കാര്‍ വാങ്ങിയാല്‍ അത് ഏറ്റവും മനോഹരമായി കാണപ്പെടാനാണ് ആഗ്രഹിക്കുന്നത്. വിലകൂടിയ കാറുകള്‍ അവയുടെ ഉടമകളുടെ ആഗ്രഹത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നല്‍കുന്ന സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. എന്നാല്‍ താരതമ്യേന ഇന്ത്യയില്‍ അത്തരം സ്ഥാപനങ്ങള്‍ കുറവാണ്. ഇത്തരം ബിസിനസില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് വിദശത്ത് നിന്നുള്ളവര്‍ വരുമാനം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വലിയ സാധ്യതകളുമുണ്ട്. ഇന്ന് സിനിമാ താരങ്ങള്‍ കൈവെക്കാത്ത ബിസിനസ് മേഖലകള്‍ കുറവാണ്. ഇന്ത്യയിലെ പ്രമുഖയായ ഒരു നടി ഇപ്പോള്‍ കാര്‍ ഡീറ്റെയിലിംഗ് രംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ആഡംബര കാറിൽ സന്തോഷവാനായി വന്നിറങ്ങി അക്കി

ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള നായകൻമാരിൽ ഒരാളാണ് അക്ഷയ് കുമാർ. പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിലെ സ്ഥിരം നായകനായി എത്തുന്ന താരത്തിനെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് അക്കി. ബോളിവുഡ് ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച കോമഡി ടൈമിംഗിലൂടെ ആരാധകരെ അമ്പരിപ്പിച്ച താരത്തിന് ലോകത്തെമ്പാടുമായുള്ളത് വലിയ ആരാധകവൃന്ദമാണ്. അടുത്തകാലത്തായി അത്ര നല്ല വിജയങ്ങളൊന്നും എത്തിപ്പിടിക്കാനാവാതെ കഷ്‌ടപ്പെടുന്ന നടൻ തന്റെ കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നിലൂടെയാണ് കടന്നുപോവുന്നതും. റീമേക്കുകൾ മാത്രം ചെയ്‌ത് ഫീൽഡ് ഔട്ടായെന്ന് വരെ വിമർശകർ കളിയാക്കാറുണ്ട്.

ചാര്‍ജറില്ല; കര്‍ണാടകയില്‍ നിന്ന് ഗോവ വരെ സ്‌കൂട്ടര്‍ തള്ളി

പണ്ട് കാലത്ത് നമ്മുടെ നാട്ടിലെല്ലാം പെട്രോള്‍ തീര്‍ന്ന് ബൈക്കും സ്‌കൂട്ടറും തള്ളിക്കൊണ്ട് പോകുന്നത് സാധാരണ കാഴ്ചയായിരുന്നു. അതിനുള്ള കാരണങ്ങളില്‍ ഒന്ന് പെട്രോള്‍ പമ്പുകള്‍ കുറവായിരുന്നു എന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാന പട്ടണങ്ങളില്‍ മാത്രമായിരുന്നു ഫ്യൂവല്‍ സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഗ്രാമങ്ങളില്‍ പോലും വിവിധ എണ്ണക്കമ്പനികളുടേതായി ഒന്നില്‍ കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ കാണാം. ഇതിനിടെയാണ് ഒരാള്‍ കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് സ്‌കൂട്ടര്‍ തള്ളിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ വൈറലായത്. ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ ഇയാള്‍ തള്ളിക്കൊണ്ട് പോകുന്നത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരുന്നു.

ഈ ഇലക്‌ട്രിക് ബൈക്ക് വാങ്ങാനെത്തിയത് ആയിരം പേർ

ഇലക്‌ട്രിക് സ്കൂട്ടറുകളോടുള്ള പ്രണയം ഇന്ത്യക്കാർക്ക് മോട്ടോർസൈക്കിളുകളോടും പതിയെ മൊട്ടിട്ട് തുടങ്ങിയിട്ടുണ്ട്. റിവോൾട്ടും മാറ്ററും ടോർക്കും പോലുള്ള ബ്രാൻഡുകൾ ഇതിന്റെ നേട്ടങ്ങൾ കൊയ്യുന്നുമുണ്ട്. എന്നാൽ പരമ്പരാഗത ശൈലിയിൽ നിന്നും വേറിട്ടു ചിന്തിക്കുന്നവർക്ക് പ്രിയം അൾട്രാവയലറ്റിനോടാണ്. ഇ-സ്പോർട്‌സ് ബൈക്കുകളാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി ബ്രാൻഡിന്റെ ആവനാഴിയിലുള്ളത്. F77 സീരീസിലൂടെ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവന്ന ബ്രാൻഡ് ഇക്കഴിഞ്ഞ ദിവസം 2 പുതിയ മോഡലുകളെ കൂടി ഇന്ത്യൻ വിപണിക്കായി സമ്മാനിക്കുകയുണ്ടായി. ടെസറാക്റ്റ് സ്‌കൂട്ടറും ഷോക്ക്‌വേവ് മോട്ടോർസൈക്കിളുമാണ് അൾട്രാവയലറ്റ് അവതരിപ്പിച്ചത്.

രാജ്യത്തെ നമ്പര്‍ 1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ ദേ ഇതാണ്

ഓട്ടോമോട്ടീവ് ലാന്‍ഡ്‌സ്‌കേപ്പ് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ അഭിരുചി അനുദിനം മാറ്റത്തിന് വിധേയമാകുന്നു. ഇലക്ട്രിക് വാഹന വിഭാഗം (Electric Vehicles) പിച്ചവെച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്തെങ്കിലും നെഗറ്റീവ് അഭിപ്രായം വന്നാലുള്ള അനുഭവം നാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ആധിപത്യം പുലര്‍ത്തിയ കമ്പനികളില്‍ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കള്‍ അകന്നുപോകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഓല ഇലക്ട്രിക്കിന് (Ola Electric) ഇപ്പോള്‍ കിരീടം നഷ്ടപ്പെട്ടിരിക്കുകയാണ്.
Advertisement

ഇപ്പോൾ വാങ്ങിയാൽ 3 ലക്ഷം വരെ പോക്കറ്റിൽ ഇരിക്കും

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ അപ്പൻതമ്പുരാനാണ് അമേരിക്കൻ ബ്രാൻഡായ ജീപ്പ് (SUV). വിപണിയിൽ കാര്യമായ വിൽപ്പന കണക്കുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇവരുടെ മോഡലുകളെ കുറിച്ച് ആർക്കും പരാതിയൊന്നും പറയാനുണ്ടാവില്ല. പ്രീമിയം എസ്‌യുവികളായതിനാൽ തന്നെ വാങ്ങാൻ ആളുകൾ എത്തുന്നത് കുറവാണെങ്കിലും ജീപ്പിന്റെ ഇമേജ് അന്നും ഇന്നും ഒരുപോലെയാണ്. കോമ്പസ് (Compass), മെറിഡിയൻ (Meridian), ഗ്രാൻഡ് ചെറോക്കി (Grand Cherokee), റാങ്‌ലർ തുടങ്ങിയ വമ്പൻ മോഡലുകളാണ് ഇന്ത്യൻ വിപണിക്കായി ജീപ്പ് എത്തിച്ചിരിക്കുന്നത്. തുടക്കകാലത്ത് കോമ്പസിന് നല്ലതുപോലെ കച്ചോടം പിടിക്കാനായിരുന്നുവെങ്കിലും പിന്നീട് പതിയെ ഇടിയുന്നതാണ് കാണാനായത്.

സ്ത്രീകള്‍ക്ക് പറ്റിയ ഏറ്റവും മികച്ച കാറുകള്‍ ഇതാണ്

എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ പുരോഗതി ഉണ്ടായിരുന്നിട്ടും ഡ്രൈവിംഗ് പോലുള്ള പരമ്പരാഗതമായി പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലകളില്‍ സ്ത്രീകള്‍ ഇപ്പോഴും വെല്ലുവിളികള്‍ നേരിടുന്നു. ഈ അവസരത്തില്‍ സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് അനുയോജ്യമായ ചില കാറുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പം, സ്‌റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവ സംയോജിക്കുന്ന ഈ വാഹനങ്ങള്‍ സ്ത്രീകള്‍ക്കുള്ള മികച്ച ചോയ്‌സുകളാണ്. മാരുതി സുസുക്കിയടക്കമുള്ള വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള താങ്ങാവുന്ന വിലയിലടക്കം ലഭിക്കുന്ന ആ കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

4 കോടിയുടെ ആഡംബര കാറിൽ ഭാര്യയോടൊപ്പം രൺദീപ്

ബോളിവുഡിലെ ബയോപിക് സിനിമകളിലെ സ്ഥിരം നായകനായി അറിയപ്പെടുന്നയാളാണ് രൺദീപ് ഹൂഡ. രാജാരവി വർമയുടെ ജീവചരിത്രം സിനിമയായപ്പോഴും വെള്ളിത്തിരയിൽ നായകനായി എത്തിയത് രൺദീപായിരുന്നു. ഹിന്ദിയിൽ അഭിനയിക്കാൻ അറിയാവുന്ന നല്ല ഒന്നാന്തരം നടൻ കൂടിയായ ഇദ്ദേഹം പലപ്പോഴും സിനിമയ്ക്ക് വേണ്ടി രൂപമാറ്റം വരെ നടത്തി ഞെട്ടിക്കാറുണ്ട്. ബോളിവുഡ് ക്രിസ്റ്റ്യൻ ബെയ്ലോ എന്നു വരെ ആരാധകർ വിളിക്കുന്ന രൺദീപിനെ മലയാളികൾക്ക് അറിയാവുന്നത് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രത്തിലൂടെയാവും. സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായി താരം വലിയ ശാരീരികമാറ്റത്തിന് വിധേയമായതെല്ലാം വലിയ ചർച്ചയായിരുന്നു.

28.5 കി.മീ മൈലേജുള്ള ടൊയോട്ട എസ്‌യുവിക്ക് വില കൂടി

മാരുതി സുസുക്കിയുമായി കൂട്ടുകൂടിയ ശേഷം ടൊയോട്ടക്ക് ഇന്ത്യയില്‍ വെച്ചടി വെച്ചടി കയറ്റമാണ്. നിലവില്‍ ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ പകുതിയും റീബാഡ്ജ്ഡ് കാറുകളാണെന്നാണ് പറയപ്പെടുന്നത്. വില കൂടിയ കാറുകള്‍ വിറ്റിരുന്ന കമ്പനി ബജറ്റ് വിലയില്‍ മാസ് മാര്‍ക്കറ്റ് കാറുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെ ഷോറൂമുകളില്‍ ഉത്സവമേളം ആരംഭിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ടൊയോട്ടയുടെ പുത്തന്‍ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ കുറച്ച് പൈസ അധികം കൈയ്യില്‍ കരുതണം. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) 2025 മാര്‍ച്ചില്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില പരിഷ്‌കരിച്ചു. അര്‍ബന്‍ ക്രൂയിസര്‍ ടൈസറും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്‍ഡിക്ക വാങ്ങാന്‍ പൈസയില്ലാതിരുന്നവന്‍ ഇന്ന് ഫെറാറി ഉടമ

ഒറ്റക്ക് വഴിവെട്ടി വന്ന് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന ആളുകളോട് ജനങ്ങള്‍ക്ക് എന്നും ബഹുമാനവും സ്‌നേഹവുമായിരിക്കും. അത് കല, ബിസിനസ്, രാഷ്ട്രീയം എന്നിങ്ങനെ ഏത് മേഖലയിലായാലും ശരി. അത്തരക്കാര്‍ ആയിരങ്ങള്‍ക്ക് പ്രചോദനമായിരിക്കും. ഇന്നും ഒരു കാര്‍ സ്വപ്‌നമായി കരുതുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉണ്ട്. പലരും സമയമെടുത്തിട്ടാണെങ്കിലും തങ്ങളുടെ ഇഷ്ട വാഹനം സ്വന്തമാക്കുന്നു. ഒരു കാലത്ത് ടാറ്റ ഇന്‍ഡിക്ക വാങ്ങാന്‍ 15000 രൂപ തികയ്ക്കാന്‍ കഷ്ടപ്പെട്ടിരുന്ന ഒരു ഇന്ത്യന്‍ യുവാവ് ഇപ്പോള്‍ കോടികള്‍ വില മതിക്കുന്ന ഫെറാറി കാര്‍ വാങ്ങിയ കഥ അത്തരത്തില്‍ പ്രചോദനമുളവാക്കുന്ന ഒന്നാണ്. അത് ആരാണെന്നും അദ്ദേഹത്തിന്റെ പരിപാടികള്‍ എന്തൊക്കെയാണെന്നും നോക്കാം.

ക്ലാസിക് ബൈക്കിനെ കൂടുതൽ സ്റ്റൈലാക്കി ഹോണ്ട

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്പനികൾ ഒരുമിച്ച് മത്സരിക്കുന്ന സെഗ്മെന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളുടേത്. ഒരിടയ്‌ക്ക് റോയൽ എൻഫീൽഡ് (Royal Enfield) മാത്രം അരങ്ങുവാണിരുന്ന വിഭാഗത്തിൽ ഇന്ന് ഹോണ്ട (Honda), ജാവ (Jawa), യെസ്‌ഡി (Yezdi), ബിഎസ്എ (BSA), ട്രയംഫ് (Triumph), ഹാർലി ഡേവിഡ്‌സൺ (Harley Davidson), ഹീറോ മോട്ടോകോർപ് (Hero Motocorp) തുടങ്ങിയ വമ്പൻമാരെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ എൻഫീൽഡിന് കാര്യമായ പ്രഹരം ഏൽപ്പിക്കാനായത് ഹോണ്ടയ്ക്കും ട്രയംഫിനുമാണെന്ന് വേണം പറയാൻ. പണ്ടേ സാധാരണക്കാരുടേയും പണക്കാരുടേയും പ്രിയം പിടിച്ചുപറ്റിയിട്ടുള്ള കമ്പനിക്ക് ഇതും വളരെ നിസാരമായിരുന്നു.

3 കോടി വിലയുള്ള ടൊയോട്ടയുടെ വലിയ ഡീസൽ എസ്‌യുവി ഇന്ത്യയിൽ

ലാൻഡ് ക്രൂയിസർ എസ്‌യുവി ഇഷ്‌ടമല്ലാത്ത ഏതെങ്കിലും വണ്ടിഭ്രാന്തൻ ഉണ്ടാവുമോ അല്ലേ? ഇന്ത്യയിൽ അങ്ങനെ ഇങ്ങനെ വിചാരിച്ചാലൊന്നും വാങ്ങാൻ പറ്റാത്ത ആഡംബര എസ്‌യുവിക്ക് ഇവിടെ മറ്റൊരു അത്യാഡംബര പതിപ്പുണ്ട് കേട്ടോ. ടൊയോട്ടയുടെ തന്നെ ലക്ഷ്വറി ബ്രാൻഡായ ലെക്‌സ‌സ് പുറത്തിറക്കുന്ന LX 500d എന്ന തട്ടുപൊളിപ്പൻ മോഡലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. അടുത്തിടെ ഈ വാഹനത്തിനായുള്ള ബുക്കിംഗ് നിർത്തിവെച്ച വിവരമെല്ലാം പലരും അറിഞ്ഞ് കാണുമല്ലോ അല്ലേ. പക്ഷേ അതെന്തിനായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. എസ്‌യുവിയുടെ ഏറ്റവും പുതിയ 2025 മോഡലിനെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ലെക്‌സസ്.

ടാറ്റ ഇലക്ട്രിക് കാറുകള്‍ 1 ലക്ഷം രൂപ വരെ കിഴിവില്‍ വാങ്ങാം

ഇന്ത്യയുടെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന രംഗത്തെ അതികായന്‍മാരായ ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ഏറെ നാളായി എതിരാളികളില്ലാതെ ഈ വിഭാഗത്തില്‍ വിലസിയ ടാറ്റക്ക് എംജി മോട്ടോര്‍സ് ഇപ്പോള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ടാറ്റ ഉടനെ ഹാരിയര്‍ ഇവി വിപണിയില്‍ എത്തിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനൊപ്പം നിലവിലെ ഇവികള്‍ക്ക് കമ്പനി ആകര്‍ഷകമായ ഓഫറുകളും നല്‍കുന്നുണ്ട്. 2024 മോഡല്‍ ഇയര്‍ സ്‌റ്റോക്കുകള്‍ക്കാണ് പരമാവധി കിഴിവുകള്‍ ലഭിക്കുക. അതേസമയം ടാറ്റ ടിഗോര്‍ ഇവി സെഡാന് ഓഫറുകളില്ല.
Advertisement

1.20 ലക്ഷത്തിന് വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയണം

ഇന്ത്യയിൽ പലവിധത്തിലുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഒടുവിൽ സാക്ഷാൽ ഹോണ്ട ആക്‌ടിവയെ വൈദ്യുതീകരിച്ച് വിപണിയിലെത്തിക്കുകയാണ്ടായി. അങ്ങനെ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇ-സ്‌കൂട്ടർ വിപണിയിലേക്ക് പുതുതായി എത്തിയ മിടുക്കനാണ് അൾട്രാവയലറ്റ് ടെസറാക്റ്റ്. ലോകത്തിലെ ഏറ്റവും നല്ല ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. താരതമ്യേന ചെറിയ വിലയിലെത്തിയിരിക്കുന്ന വണ്ടി ഹിറ്റാവുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. മാത്രമല്ല അമ്പരപ്പിക്കുന്ന റേഞ്ചും കാര്യങ്ങളുമുണ്ട് താനും. പക്ഷേ ടെസറാക്റ്റ് ഇവി കൈയിൽ കിട്ടാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും കേട്ടോ.

വിവാഹമോചന കിംവദന്തിക്കിടെ ചര്‍ച്ചയായി നടിയുടെ കാര്‍ ശേഖരം

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ഷോയിബ് ഇബ്രാഹീമും (Shoaib Ibrahim) ദീപിക കക്കറും (Dipika Kakar). പരസ്പര ബഹുമാനത്തിലും സത്യസന്ധതയിലും അധിഷ്ഠിതമായ അവരുടെ പ്രണയകഥ ദശലക്ഷക്കണക്കിന് ആരാധകരെ പ്രചോദിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്നതിനായി ആരാധകര്‍ക്കായി താരദമ്പതികള്‍ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഈ യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. ജനപ്രീതി ഉയരുന്നതിന് അനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിക്കുക സാധാരണമാണ്.

3.29 കോടിയുടെ ആഡംബര കാർ വാങ്ങി ഇന്ത്യൻ താത്ത

ഇന്ത്യൻ സിനിമയുടെ ഉലക നായകനാണ് നമ്മുടെ സ്വന്തം കമൽ ഹാസൻ. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത പ്രതിഭ തമിഴിലെ സൂപ്പർസ്റ്റാറാണെങ്കിലും ഒരു മലയാളിയായി മാത്രമേ നമുക്ക് അദ്ദേഹത്തെ കാണാനാവൂ എന്നതാണ് സത്യം. കമൽ ചെയ്യാത്ത സിനിമകളോ കഥാപാത്രങ്ങളോ ഇല്ലെന്ന് പറയുന്നതാവും ശരി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് താരം ഒരിക്കലും നടൻ എന്ന നിലയിൽ ഒതുങ്ങിക്കൂടാൻ തയാറാല്ലായിരുന്നു. അങ്ങനെ പലപ്പോഴായി സംവിധായകൻ, പാട്ടുകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ റോളുകളിലെല്ലാം പ്രത്യക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്.

കാല് പോലും എത്താത്ത സൂപ്പര്‍ ബൈക്കുമായി കറങ്ങാനിറങ്ങി!

പണ്ട് കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ സ്ത്രീകളെ അധികവും സ്‌കൂട്ടറുകളിലായിരുന്നു കണ്ടുവന്നിരുന്നത്. ചുരുക്കം ചില സ്ത്രീകള്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളും മറ്റും ഉപയോഗിച്ചിരുന്നു. ഇന്നാണെങ്കില്‍ സൂപ്പര്‍ ബൈക്കുകളടക്കം ഓടിക്കുന്ന പെണ്‍കുട്ടികള്‍ നിരത്തുകളിലെ സാധാരണ കാഴ്ചയാണ്. സ്ത്രീകള്‍ സമസ്ത മേഖലകളിലും പുരുഷന്‍മാര്‍ക്ക് തുല്യമായി മുന്നേറുന്നത് സന്തോഷകരമായ കാര്യമാണ്. എന്നിരുന്നാലും സൂപ്പര്‍ ബൈക്കുകള്‍ ഓടിക്കുമ്പോള്‍ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉയരം കുറഞ്ഞ സ്ത്രീകള്‍ സൂപ്പര്‍ബൈക്കുമായി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഹൈബ്രിഡ് കാർ 90,000 രൂപ വിലക്കുറവിൽ വാങ്ങാം

മാരുതി, ടൊയോട്ട പോലെ തന്നെ ആളുകൾക്ക് ഏറെ പ്രിയമുള്ള വാഹന നിർമാതാക്കളാണ് ഹോണ്ട (Honda). ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടാൻ ശേഷിയുള്ള കിടിലൻ എഞ്ചിനും അതിനൊപ്പം നല്ല കാറുകളും രാജ്യത്തിന് സമ്മാനിച്ച കമ്പനി ഒരു സ്റ്റാറ്റസ് സിമ്പൽ കൂടിയാണ്. സിവിക്, CR-V, ബ്രിയോ, ജാസ് തുടങ്ങിയ തട്ടുപൊളിപ്പൻ മോഡലുകളുടെ വലിയ നിരയുണ്ടായിരുന്ന കമ്പനിക്ക് ഇപ്പോൾ വെറും 3 കാറുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്. അമേസ് (Amaze), സിറ്റി (City), എലിവേറ്റ് (Elevate) എന്നിവ മോശമാക്കതെ വിൽപ്പന പിടിക്കുന്നുമുണ്ട് എന്നതിനാൽ നിലവിൽ ഹോണ്ട സേഫാണ്.