27.1KM മൈലേജുളള എസ്യുവിക്ക് കച്ചോടം കുറവ്
ഓട്ടോമൊബൈൽസ്
- 11 month, 17 days ago
ഇന്ത്യയില്‍ സമീപകാലത്ത് വിറ്റഴിക്കപ്പെട്ട കാറുകളില്‍ പകുതിയും സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. കോടികള്‍ വില വരുന്ന ആഡംബര എസ്യുവികള് മുതല്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭ്യമാകുന്ന മൈക്രോ എസ്യുവികള് വരെ വിപണിയിലുണ്ട്. നിലവില്‍ ഇന്ത്യയില്‍ നമുക്ക് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്യുവികളില് ഒന്നാണ് ഹ്യുണ്ടായി എക്സ്റ്റര്‍ (Hyundai Exter). താങ്ങാനാകുന്ന വിലയും 6 എയര്‍ബാഗുകള്‍ അടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും മികച്ച മൈലേജുമുള്ള ഈ കാറിനും ജിഎസ്ടി കട്ടിന്റെ ഫലമായി വില കുറഞ്ഞു. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്ന സെപ്റ്റംബര്‍ മാസം ഹ്യുണ്ടായി എക്സ്റ്ററിന്റെ വില്‍പ്പന എങ്ങിനെ ഉണ്ടെന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.