എതിരാളികൾ പൂട്ടിക്കെട്ടേണ്ടി വരുമോ ആവോ
ഓട്ടോമൊബൈൽസ്
- 1 year, 5 month, 7 days ago
ഇലക്ട്രിക് വാഹനങ്ങൾ വാഹന വിപണി കൈയ്യടക്കി വാഴുന്ന സമയത്ത് എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടാനായി ജനപ്രിയ ബ്രാൻഡായ ടൊയോട്ട മാർച്ചിൽ തങ്ങളുടെ പുതിയ ഇവി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ടൊയോട്ടയുടെ മൂന്നാമത്തെ കംപ്ലീറ്റ് ഇലക്ട്രിക് മോഡലായിരിക്കും ഈ ഇവി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 എത്തുമ്പോഴേക്കും, കുറഞ്ഞത് വിദേശ വിപണികളിലെങ്കിലും, ടൊയോട്ട ആകെ ആറ് പുതിയ ഇവികൾ പുറത്തിറക്കാൻ ആണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇവിയില്‍ 60 kWh ബാറ്ററി പായ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ചാര്‍ജില്‍ ഇലക്ട്രിക് എസ്‌യുവി 550 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പതിപ്പ് 4WD സംവിധാനവുമായി എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.