കര്ഷകന് കാര്‍ വാങ്ങാന്‍ വന്നത് കാളവണ്ടിയില്‍
ഓട്ടോമൊബൈൽസ്
- 11 month, 22 days ago
സോഷ്യല്‍ മീഡിയ വളരെ സജീവമായ ഇന്നത്തെ കാലത്ത് കാര്‍ വാങ്ങിയാല്‍ മാത്രം പോര അത് നാലാള് അറിയുകയും വേണം എന്ന ചിന്താഗതിയാണ് ഒട്ടുമിക്ക പേര്‍ക്കും. അതിനാല്‍ പുതിയ കാറുകളുടെ ഡെലിവറി പരമാവധി കളറാക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം സ്വദേശിയായ പോളണ്ട് മൂസ തന്റെ ബെന്റ്ലി ബെന്റെയ്ഗ ഡെലിവറിയെടുക്കാന്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ വീഡിയോ പാന്‍ ഇന്ത്യ ലെവലില്‍ വൈറലായിരുന്നു. വില കൂടിയ വാഹനങ്ങള്‍ വാങ്ങാന്‍ വലിയ വാഹനങ്ങളില്‍ വരുന്നത് പോലെ തന്നെ എളിമ പ്രകടമാക്കാന്‍ ചെറിയ വണ്ടികളില്‍ വരുന്നവരുമുണ്ട്. മുമ്പ് ഓട്ടോറിക്ഷയിലും ബൈക്കുകളിലും ട്രാക്ടറുകളിലും വരെ ആളുകള്‍ എത്തിയിരുന്നു.