പെർഫോമൻസ് കാർ പുറത്തിറക്കാൻ തീയതി കുറിച്ച് സ്കോഡ
ഓട്ടോമൊബൈൽസ്
- 1 year, 7 days ago
ഒക്‌ടാവിയ മുതൽ കൈലാക് വരെ നീണ്ടുകിടക്കുന്ന എണ്ണം പറഞ്ഞ കിടിലൻ കാറുകൾ നമ്മുടെ നിരത്തുകൾക്ക് സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. നിലവിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിലാണുള്ളതെങ്കിലും തങ്ങളുടേതായ ശൈലി ഇന്നും കമ്പനി തുടർന്നുപോവുന്നുണ്ട്. സ്കോഡ ഇന്ത്യയിൽ പുറത്തിറക്കിയ കാറുകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ തന്നെ പല വണ്ടിഭ്രാന്തൻമാരുടേയും കണ്ണ്തണ്ണിപ്പോയേക്കാം. ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ്, യെതി അങ്ങനെ നീളുന്ന അഡാറ് വണ്ടികളാണ് യൂറോപ്യൻ ബ്രാൻഡ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇതിൽ ഒക്‌ടാവിയ എന്ന എക്‌സിക്യൂട്ടീവ് സെഡാന് പ്രത്യേക ആരാധകവൃന്ദമാണ് ഇവിടുള്ളതും.