ഇവി വാങ്ങിയാൽ വാറണ്ടി, ബൈബാക്ക് ഓഫറുമായി ഹീറോ
ഓട്ടോമൊബൈൽസ്
- 1 year, 8 days ago
ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെ മത്സരം ഓരോ ദിവസം ചെല്ലുമ്പോഴും കനക്കുകയാണ്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ തിരികൊളുത്തിയ നിശബ്‌ദ വിപ്ലവം ഏറ്റുപിടിച്ച് പ്രമുഖ ടൂവീലർ നിർമാതാക്കൾ കൂടി സജീവമായതോടെ വിപണിയിൽ നിരവധി മോഡലുകളാണ് അണിനിരന്നത്. ഓലയേയും ഏഥറിനേയുമെല്ലൊം ഒതുക്കി നിലവിൽ മത്സരം ഹീറോ മോട്ടോകോർപ്പും ബജാജും ടിവിഎസും തമ്മിലാണ്. ഇടയ്ക്ക് ആക്ടിവ മുതലാളിയായ ഹോണ്ട കൂടി കളത്തിലെത്തിയെങ്കിലും ശോഭിക്കാനാവാതെ പോയി. വിഡ ശ്രേണിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മറുവശത്ത് തകർക്കുകയാണ്. കമ്പനിയിതാ ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കുന്ന പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്.