ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആള്‍ട്ടോ അല്ല!

ഇന്ന് (സെപ്റ്റംബര്‍ 22) മുതല്‍ പുതിയ ജിഎസ്ടി ഘടന പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ചെറുകാറുകളുടെ നികുതി കുറച്ചത് മൂലം ഇനി കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ വാങ്ങാം. 28 ശതമാനത്തിന് പകരം, ചെറിയ കാറുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്കും 18 ശതമാനവും വലിയ കാറുകള്‍ക്കും ബൈക്കുകള്‍ക്കും 40 ശതമാനവും നികുതി ചുമത്തും. ഇതുവരെ ചുമത്തിയിരുന്ന സെസ് നിര്‍ത്തലാക്കുകയും കൂടി ചെയ്തതോടെ വാഹന വില ഗണ്യമായി കുറയും. ഉത്സവ കാലത്ത് ജിഎസ്ടി വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതിനാല്‍ കാര്‍ ബ്രാന്‍ഡുകള്‍ക്ക് ഇനി ചാകരക്കാലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലുലുവിൽ സാധനങ്ങൾ വൻ വിലക്കുറവിൽ; ഗൃഹോപകരണങ്ങൾ, ഫാഷൻ തുണിത്തരങ്ങൾ എല്ലാം വാങ്ങാം


എംജി എസ്‌യുവികളുടെ പുതിയ വിലകള്‍ അറിയാം

ചരക്കുസേവന നികുതിയിലെ പരിഷ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ഐസിഇ എസ്‌യുവികളുടെ വിലകള്‍ കുറച്ചിരിക്കുകയാണ്. ഹെക്ടര്‍, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ ഇനി മുതല്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകും. ഇലക്ട്രിക് കാറുകളുടെ 5 ശതമാനം ജിഎസ്ടി നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതിനാല്‍ വിന്‍ഡ്സര്‍ ഇവി, ZS ഇവി, കോമെറ്റ് ഇവി, സൈബര്‍സ്റ്റര്‍, എംജി M9 തുടങ്ങിയ ഇവികള്‍ പഴയ വിലയില്‍ തന്നെ ലഭിക്കും. എംജി എസ്‌യുവികളുടെ വിലക്കുറവും പുതിയ വിലകളും ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

കാറുകൾക്ക് 2 ലക്ഷം രൂപയുടെ ഓഫറുകളുമായി ടാറ്റ

സേഫ്റ്റിയിലൂടെ ആളുകളുടെ മനസിലേക്ക് കുടിയേറിപ്പാർത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ, ടിയാഗോ തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന ശക്തിയായി മാറിയ കമ്പനി പിന്നീട് ഹാരിയർ, പഞ്ച് തുടങ്ങിയ വാഹനങ്ങളും പുറത്തിറക്കി കത്തിക്കയറി. ഇതിനിടയിൽ ഇവികളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ കമ്പനി അവിടെയും വെന്നിക്കൊടി പാറിക്കുകയുണ്ടായി. ഇടയ്ക്ക് വിൽപ്പനയുടെ കാര്യത്തിൽ മഹീന്ദ്രയുടെയും ഹ്യുണ്ടായിയുടെയും പിന്നിലേക്ക് പോവാനായിരുന്നു വിധിയെങ്കിലും പോയ മാസങ്ങളിൽ പൂർവാധികം ശക്തിയോടെ മുന്നോട്ട് വരാൻ ബ്രാൻഡിനായിരുന്നു. ഉത്സവ സീസൺ കൂടിയെത്തിയതോടെ വിൽപ്പന ഇരട്ടിയാവുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.
Advertisement

റോണിന് ഒറ്റയടിക്ക് 14,330 രൂപ വെട്ടിക്കുറച്ച് ടിവിഎസ്

സാധാരണക്കാർക്കായി നിലകൊള്ളുന്നൊരു ഇരുചക്ര വാഹന നിർമാതാക്കളാണ് തിരുക്കുറുങ്കുടി ഉള്ളി സുന്ദരം എന്ന ടിവിഎസ്. ഇന്ത്യയിൽ ഹീറോ മോട്ടോകോർപ്പിനോടും ബജാജിനോടുമെല്ലാം പടവെട്ടി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്ന ബ്രാൻഡ് അപ്പാച്ചെ, വിക്‌ടർ, സ്റ്റാർ സിറ്റി, എൻടോർഖ് എന്നിങ്ങനെ പലതരത്തിലുള്ള ഹിറ്റ് വാഹനങ്ങളാണ് ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചിരിക്കുന്നത്. കമ്മ്യൂട്ടർ ബൈക്കുകൾ പോലെ തന്നെ സ്പോർട്‌സ് സെഗ്മെന്റിലും തകർക്കാൻ ടിവിഎസിനായിട്ടുണ്ടെങ്കിലും റോയൽ എൻഫീൽഡ് 350 സിസി വിഭാഗത്തിലുള്ള റെട്രോ മോഡലുകളോട് കൊമ്പുകോർക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഹണ്ടർ 350 ക്ലിക്കായതോടെ സമാന ശൈലിയുള്ളൊരു പടക്കുതിരയ്ക്ക് ടിവിഎസ് രൂപംകൊടുക്കുകയുണ്ടായി.

കളി കാര്യമായെന്ന് റെനോ! ഡസ്റ്ററിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ന് വരും നാളെ വരുമെന്ന് പറഞ്ഞ് നാളുകൾ കുറെ ആയി റെനോയുടെ ഡസ്റ്ററിനെ കുറിച്ച് പറയുന്നു. എന്നാൽ ഇനി അധികനാൾ എടുക്കില്ലെന്ന് സിഗ്നൽ ലഭിച്ചു കഴിഞ്ഞു. റെനോ ഡസ്റ്ററിൻ്റെ 5 സീറ്റർ മോഡൽ ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ റഷ്‌ലെയിനിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ബിഗ്സ്റ്റർ,ബോറിയൽ എന്നിങ്ങനെ രണ്ട് പേരുകളിലായി 5 സീറ്ററും 7 സീറ്ററും പലപ്പോഴു ക്യാമറക്കണ്ണിൽ കൂടുങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സ്പൈ ചിത്രങ്ങൾ 5 സീറ്റർ മോഡലിൻ്റേതാണ് എന്നാണ് റഷ്‌ലെയിൻ റിപ്പോർട്ട് ചെയ്യുന്നത്. ഇൻ്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ച അതേ മോഡലിൻ്റേതിന് സമാനമാണ് ഇപ്പോൾ ടെസ്റ്റ് റൺ നടത്തുന്ന വാഹനവും

ജിഎസ്ടി കുറച്ചതിനാൽ വണ്ടികളുടെ വില കുറയുക നാളെ മുതൽ

കേന്ദ്ര ധനമന്ത്രി ഈ മാസം ആദ്യം നടത്തിയ ജിഎസ്ടി ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം എങ്ങനെയെങ്കിലും സെപ്റ്റംബർ 22 ആയാൽ മതിയെന്നേയുളളു. കാരണം മനസിൽ പോലും വിചാരിക്കാത്ത അത്രയും വിലകുറവാണ് വാഹനങ്ങൾക്ക് വന്നിരിക്കുന്നത്. വാഹനം വാങ്ങാൻ സാമ്പത്തികമായി പലരേയും പിന്നോട്ട് വലിക്കുന്ന അധിക ജിഎസ്ടി 18 ശതമാനമായി കുറച്ചതോടെ വാഹന വിപണിക്ക് എനർജി ഡ്രിങ്ക് കുടിച്ച അവസ്ഥയാണ്.വാഹനം വാങ്ങുന്നവരും വിൽക്കുന്നവരും ഒരു പോലെ ഹാപ്പി. ഇളവുകൾ പഖ്യാപിച്ചത് മുതൽ രാജ്യത്തെ വാഹന ബ്രാൻഡുകളുടെ മോഡലുകളിലെ വിലകുറവിനെ കുറിച്ച് വളരെ വിശദമായി തന്നെ വായനക്കാരിലേക്ക് ഞങ്ങൾ എത്തിച്ചിരുന്നു.

വാഹനത്തിൽ കയറുന്നതിന് മുൻപ് സച്ചിൻ ചോദിച്ചത് കേട്ടോ

സെലിബ്രിറ്റികളും സ്പോർട്സ് താരങ്ങളുടെ ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് വളരെ സാധാരണമായ കാര്യം തന്നെയാണ്. എന്നാൽ ക്രിക്കറ്റ് ദൈവം ഒരു വാഹനം തെരഞ്ഞെടുക്കുമ്പോൾ അതിൽ അൽപ്പം പ്രത്യേകതകൾ കാണാതിരിക്കുമോ. പത്രം പിന്നിൽ നിന്ന് വായിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട സച്ചിനെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. അദ്ദേഹം എപ്പോഴൊക്കെ പുറത്തേക്ക് ഇറങ്ങിയാലും അദ്ദേഹത്തെ കാണാനും ഒന്ന് കൈവീശി കാണിക്കാനും ഒരുപാട് പേർ കാണും. പാപ്പരാസികളെ കാണുമ്പോൾ പല സെലിബ്രിറ്റികളും ഓടിയൊളിക്കുകയാണ്, എന്നാൽ സച്ചിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിൻ്റെ മറ്റുളളവരോടുളള പെരുമാറ്റമാണ്. അദ്ദേഹത്തെ കാണാൻ കാത്തുനിന്നവരോട് അദ്ദേഹം ചോദിച്ചത് എന്താണെന്ന് അറിയണ്ടേ.

കാർ സ്വന്തമായിട്ടുളളവരും വാങ്ങാൻ പോകുന്നവരും അറിയണം

വാഹനം വൃത്തിയായി സൂക്ഷിക്കുക എന്നത് വാഹനപ്രേമികളെ സംബന്ധിച്ച് വളരെ നിർബന്ധമുളള കാര്യമാണ്, എന്നാൽ ചിലർ തങ്ങളുടെ വാഹനത്തിന് വേണ്ട പരിഗണന കൊടുക്കാറില്ല എന്നതാണ് സത്യം. വാഹന വിപണിയിലും ആഫ്റ്റർ മാർക്കറ്റിലും കാർ കെയർ ഉൽപ്പനങ്ങൾ നിരവധിയുണ്ട്. മഴക്കാലത്തും വേനൽക്കാലത്തും വാഹനങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള പരിചരണം ആവശ്യമാണ്. വാഹനം വൃത്തിയായി സൂക്ഷിച്ചാൽ അത് വാഹനത്തിൻ്റെ ഭംഗിക്ക് വേണ്ടി മാത്രമല്ല റീസെയിൽ വാല്യു വർധിപ്പിക്കാൻ കൂടിയാണ്. നന്നായി മെയിൻ്റെയിൻ ചെയ്ത വാഹനങ്ങൾക്ക് എപ്പോഴും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ നല്ല വില കിട്ടും.

ഈ കാറുകൾ വാങ്ങിയാൽ നിങ്ങൾ സേഫാണ്

പുതിയ വാഹനങ്ങളിൽ നിർമാതാക്കൾ സേഫ്റ്റിക്ക് മുൻഗണന നൽകി കൊണ്ട് വാഹനം കൂടുതൽ സുരക്ഷിതമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പല വാഹനങ്ങളും ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ കരസ്ഥമാക്കുന്നുണ്ട്. സേഫ്റ്റിയുടെ പേരിൽ വലിയ കല്ലേറുകളും ട്രോളുകളും നേരിട്ടിരുന്ന മാരുതി സുസുക്കി വരെ ഇപ്പോൾ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ വാരുകയാണ്. അത് കൊണ്ട് തന്നെ സേഫ്റ്റിയാണ് നിങ്ങളുടെ മുൻഗണന എങ്കിൽ വാങ്ങാൻ പറ്റിയ കുറച്ച് മോഡലുകൾ നിങ്ങളെ പരിചയപ്പെടുത്താം. നാളെ മുതൽ എല്ലാ വാഹനങ്ങൾക്കും ജിഎസ്ടി ഇളവുകൾ പ്രാബല്യത്തിൽ വരികയാണ്. അത് കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട മോഡലുകൾക്ക് നിങ്ങൾ വിചാരിക്കുന്നതിലും വില കുറയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

സെയില്‍സ്മാനായിരുന്ന ഷോറൂമില്‍ നിന്ന് സൂപ്പര്‍ബൈക്കെടുത്തു

സ്വപ്നങ്ങളെ പിന്തുടരണമെന്നാണ് എല്ലാവരെയും നമ്മള്‍ ഉപദേശിക്കാറുള്ളത്. ചിലര്‍ സ്വപ്‌നം വിദൂരമായി തോന്നുമ്പോള്‍ പിന്‍മാറുന്നു. എന്നാല്‍ കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഏത് സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുമെന്ന് തെളിയിക്കുന്ന ഒരു കഥയാണ് ഇപ്പോള്‍ ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഹോണ്ട (Honda) ഷോറൂമിലെ ജീവനക്കാരനായിരുന്ന അവന്‍ തന്റെ സ്വപ്ന ബൈക്കായ ഹോണ്ട CBR 650R (Honda CBR 650R) സ്വന്തമാക്കാന്‍ അതേ സ്ഥലത്ത് ഒരു ഉപഭോക്താവായി മടങ്ങിയെത്തിയ സന്തോഷവും അഭിമാനവും നല്‍കുന്ന വാര്‍ത്തയാണ് അവര്‍ പങ്കുവെച്ചത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ഹ്യുണ്ടായിയുടെ ഏറ്റവും കുറവ് വിൽപ്പനയുള്ള മോഡൽ, വിലയോ കാരണം?

ഇന്ത്യയിൽ ആദ്യത്തെ മാസ്മാർക്കറ്റ് ഇലക്ട്രിക് കാർ പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഏതാണന്നല്ലേ, പലരും ഇതിനോടകം തന്നെ മറന്നുപോയ കോന ഇവിയായിരുന്നു ഇത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ ആദ്യമെത്തിയ വൈദ്യുത വാഹനം. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ കോനയ്ക്ക് ഇവിടെ തിളങ്ങാനായില്ല. ഹിറ്റായില്ലെങ്കിലും വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ബ്രാൻഡിന് സാധിച്ചുവെന്നതാണ് സത്യം. പിന്നീട് വന്ന ടാറ്റ നെക്സോൺ ഇവിയുടെ പിന്നാലെ ജനങ്ങൾ പാഞ്ഞപ്പോൾ ക്ഷമയോടെ കാത്തിരിക്കാനും ഹ്യുണ്ടായി തയാറായിരുന്നു. അങ്ങനെയാണ് ലോക കാർ കിരീടം സ്വന്തമാക്കിയ അയോണിക് 5 നമ്മുടെ നിരത്തുകളിലേക്ക് എത്തിക്കാൻ കമ്പനി തീരുമാനിച്ചത്.
Advertisement

കാർ ലോൺ ഞങ്ങൾക്ക് വേണ്ടെന്ന് അപേക്ഷകർ

ഒരു പുത്തൻ കാർ അല്ലെങ്കിൽ ബൈക്ക് വാങ്ങാൻ പോകുമ്പോൾ സാമ്പത്തികമായി കുറവ് നേരിട്ടാൽ ഏക പോംവഴി എന്നത് ലോൺ എടുക്കുക എന്നതാണ്. പുതിയ ലോൺ എടുക്കാൻ വേണ്ടി ബാങ്കുകാർ നിങ്ങൾക്ക് എല്ലാ സംവിധാനവും ഒരുക്കി തരും. മാസാമാസം ഇഎംഐ അടയ്ക്കാനുള്ള വഴിമാത്രം നിങ്ങൾ കണ്ടാൽ മതിയെന്നേയുളളു. എന്നാൽ ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചതോടെ വ്യാപകമായി കാർ,ബൈക്ക് ലോൺ പിൻവലിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. പല അപേക്ഷകരുടേയും ലോണുകളെല്ലാം തന്നെ അനുമതി ലഭിച്ചതാണ്. ജിഎസ്ടി ഇളവിലൂടെ വാഹനങ്ങളുടെ വില കുറഞ്ഞത് കൊണ്ടാണ് പിൻവലിക്കുന്നതിൻ്റെ കാരണം. എന്നാൽ ഇത് ബാങ്കുകാർക്കൊരു തലവേദനയായി മാറിയിരിക്കുകയാണ്.

ബുളളറ്റ് വാങ്ങാൻ ഷോറൂമിൽ പോകണ്ട; വണ്ടിയിനി വീട്ടിൽ കിട്ടും

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഒരു വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുന്ന സംവിധാനം നിലവിൽ സാധ്യമല്ല എന്ന സങ്കടം ഇനി മാറും. പ്രായഭേദമന്യെ ഏതൊരാളുടേയും പ്രിയപ്പെട്ട ബ്രാൻഡായ റോയൽ എൻഫീൽഡ് മോഡലുകൾ നിങ്ങൾക്ക് ഇനി ഫ്ലിപ്കാട്ടിലൂടെ വാങ്ങാം. അതും എല്ലാ ജിഎസ്ടി ഇളവും ലഭ്യമാകുന്ന രീതിയിൽ. 350 സിസി സെഗ്മെൻ്റിലെ എല്ലാ മോഡലുകളും ലഭ്യമാകും എന്നാണ് അറിയിച്ചിരക്കുന്നത്. സെപ്റ്റംബർ 22 മുതലാണ് ഈ സംവിധാനം പ്രാബല്യത്തിൽ വരിക എന്നാണ് കമ്പനി ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.

മിനിമോൾ അടുത്ത മാസം ഇങ്ങെത്തും കേട്ടോ

രാജ്യത്ത് മിനി ബ്രാൻഡിൻ്റെ കാറുകൾക്ക് പ്രത്യേക ഫാൻബേസ് ഉണ്ടെന്ന് പറയാതെ വയ്യ. അതിൽ പ്രധാനിയാണ് കൺട്രിമാൻ എന്ന മോഡൽ. ജോൺ കൂപ്പർ വർക്ക്സ് വേരിയൻ്റ് കൺട്രിമാൻ മോഡലിൻ്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. അടുത്ത മാസം അതായത് ഒക്ടോബർ 14ന് വാഹനം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് മിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബ്രാൻഡിന്റെ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന 11 ഡീലർഷിപ്പുകളിൽ നിന്നോ പെർഫോമൻസിന് പ്രാധാന്യം നൽകുന്ന എസ്‌യുവി ബുക്ക് ചെയ്യാൻ സാധിക്കുമെന്നാണ് ജർമൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

18% അല്ല 1 രൂപ പോലും നികുതിയില്ലാതെ കിയ കാറുകള്‍ വാങ്ങാം!

ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ മോട്ടോര്‍സ്. മാസ് മാര്‍ക്കറ്റ് പ്രീമിയം എസ്‌യുവി കളും എംപിവികളും വില്‍പ്പനക്കെത്തിച്ചാണ് കൊറിയന്‍ കമ്പനി ഇന്ത്യക്കാര്‍ക്കിടയില്‍ മേല്‍വിലാസമുണ്ടാക്കിയത്. കുറഞ്ഞ വിലയില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ തന്നെ സഹോദര ബ്രാന്‍ഡ് ആയ ഹ്യുണ്ടായിയെ പോലെ തന്നെ കിയയും കുറഞ്ഞ കാലം കൊണ്ട് ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയാമായി. ഇപ്പോള്‍ കിയ തങ്ങളുടെ രണ്ട് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കായി ക്യാന്റീനിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ കാറുകള്‍ ഏതാണെന്നതടക്കമുള്ള വിശദമായ വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

പോയമാസം ആകെ വാങ്ങിയത് എട്ട് പേര്; നിരാശരായി മഹീന്ദ്ര

ടൊയോട്ട ഇന്നോവ ചൂടപ്പം പോലെ വിറ്റഴിയുന്നത് കണ്ട് അതേപോലെ തന്നെയൊരു മൾട്ടി പർപ്പസ് വാഹനത്തിന് രൂപം കൊടുത്തവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പക്ഷേ ഇന്നോവയുടെ അപ്രമാദിത്വത്തിൽ മറാസോ എന്ന മിടുക്കന് പൊരുതിവീഴാനായിരുന്നു വിധി. ഒപ്പം താരതമ്യേന വില കുറഞ്ഞ മാരുതി എർട്ടിഗയുടെ സ്വീകാര്യതയും മറാസോയ്ക്ക് തിരിച്ചടിയായി. ഇന്നോവയ്ക്കും എർട്ടിഗയ്ക്കും ഇടയിലായിരുന്നു ആശാന്റെ സ്ഥാനം. നല്ല ഡീസൽ എഞ്ചിനും സ്പേസും യാത്രാസുഖവും എല്ലാമുണ്ടായിരുന്നെങ്കിലും മറാസോയ്ക്ക് ആളുകളെ പ്രീതിപ്പെടുത്താനായില്ല. ടാക്‌സിയോടാൻ പലരും വാങ്ങിയെങ്കിലും ഒരു ഫാമിലി എംപിവിയാവാൻ മറോസായ്ക്ക് കഴിഞ്ഞില്ല.

കിയയുടെ കുഞ്ഞൻ എസ്‌യുവിയുടെ പുതിയ വില അറിഞ്ഞോ

ഇന്ത്യയിലെ ചെറു എസ്‌യുവി സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ച മോഡലാണ് കിയ സോനെറ്റ്. ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും സ്റ്റൈലിംഗിൽ തന്റേതായ അഡ്രസുണ്ടാക്കിയെടുക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സബ്-4 മീറ്റർ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് എളുപ്പത്തിൽ സാധിച്ചിട്ടുണ്ട്. ഡിസൈനും ഫീച്ചറുകളും തന്നെയാണ് കിയ കാറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നെ സാധാരണക്കാർക്കും താങ്ങാനാവുന്ന വില നിർണയവും മികച്ച സർവീസും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഇപ്പോഴിതാ ജിഎസ്‌ടി പരിഷ്ക്കരണത്തിന്റെ ഭാഗമായി മോഡൽ നിരയിൽ വില കുറച്ചിരിക്കുകയാണ് കമ്പനി.

ഇനി കറുപ്പണിഞ്ഞ ഹാച്ച്ബാക്കിൽ കറങ്ങാം

ഏതൊരു കാറും കറുപ്പ് നിറത്തിൽ കൂടുതൽ അഴകായി തോന്നും, പ്രത്യേകിച്ച് ഒരു നൈറ്റ് എഡീഷനാണെങ്കിൽ പറയുകയേ വേണ്ട. ടാറ്റ മോട്ടോർസ് ബ്ലാക്ക് എഡീഷൻ അവതരിപ്പിക്കുന്നതിൽ വിരുതൻമാരാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇതിൻ്റെ ചുവടുപിടിച്ച് പല ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾക്ക് ഒരു നൈറ്റ് എഡീഷൻ അല്ലെങ്കിൽ ബ്ലാക്ക് എഡീഷൻ സമ്മാനിക്കാറുണ്ട്. അത്തരത്തിൽ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മോഡലുകളെ കറുപ്പണിയിച്ചിരുന്നു. അതിൽ യുവാക്കളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ i20-യും ഉണ്ടായിരുന്നു. ഇപ്പോഴിതാ കറുപ്പണിഞ്ഞ ഹാച്ച്ബാക്ക് പുറത്തിറക്കിയിരിക്കുകയാണ്. ലുക്കിൻ്റെ കാര്യത്തിൽ ഒട്ടും കുറവ് വരാതെ തന്നെയാണ് തങ്ങളുടെ നൈറ്റ് എഡീഷൻ വിപണിയിലെത്തിച്ചിരിക്കുന്നത്.

27Km മൈലേജുള്ള മാരുതി എസ്‌യുവി ഷോറൂമിലെത്തി!

മാരുതി സുസുക്കി അടുത്തിടെ തങ്ങളുടെ പുതിയ എസ്‌യുവിയായ വിക്ടോറിസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. അരീന ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന വിക്‌ടോറിസിന് ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ കുറഞ്ഞ വില മാത്രമാണുള്ളത്. ആറ് എയര്‍ബാഗുകള്‍ അടക്കം വിപുലമായ സുരക്ഷാ ഫീച്ചറുകളുമായി വരുന്ന എസ്‌യുവി ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. വിക്‌ടോറിസിന്റെ ആദ്യ ബാച്ച് ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ 5 സീറ്റര്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും.
Advertisement

ഡ്രൈവർക്ക് 4 സ്റ്റാർ റേറ്റിങ്ങുളള ഹാച്ച്ബാക്ക് സമ്മാനം

ഡ്രൈവർ ജോലി എന്നാൽ ഏറ്റവും മികച്ചൊരു ജോലി തന്നെയാണ്. തൻ്റെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ഡ്രൈവർമാരെ നിസാരരായി കാണുകയും ചെയ്യരുത്. പല ബിസിനസുകാരുടേയും മനസാക്ഷി സൂക്ഷിപ്പുകാർ തങ്ങളുടെ ഡ്രൈവർമാരായിരിക്കും. അത്തരത്തിൽ തൻ്റെ പ്രിയപ്പെട്ട ഡ്രൈവർക്ക് പുതിയ കാർ സമ്മാനിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ബിസിനസുകാരനും ആർക്കിടെക്ടുമായ അമീർ ശർമ്മ. അമീറിൻ്റെ ഗാരേജിൽ കോടികളുടെ ആഡംബര വാഹനങ്ങളാണുളളത്. തൻ്റെ ഒപ്പം 18 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറിന് പുത്തൻ കാർ നൽകിയത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഡിഫെന്‍ഡറിന് പിന്നാലെ പോര്‍ഷ വാങ്ങി ആക്ഷന്‍ ഹീറോ

ബോളിവുഡ് മികച്ച ആക്ഷന്‍ ഹീറോസില്‍ ഒരാളാണ് സണ്ണി ഡിയോള്‍. ഇതിഹാസ താരം ധര്‍മേന്ദ്രയുടെ മൂത്ത പുത്രനായ സണ്ണി നാല് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന തന്റെ കരിയറില്‍ 100-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1990-കളില്‍ ബി ടൗണിലെ ഏറ്റവും വിലപിടിപ്പുള്ള നായകന്‍മാരില്‍ ഒരാളായ സണ്ണി ഡിയോള്‍ പിന്‍കാലത്ത് അല്‍പ്പം പിറകോട്ട് പോയി. ഒരു പതിറ്റാണ്ട് കാലം ചിത്രത്തിലേ ഇല്ലായിരുന്ന സണ്ണി 2023-ല്‍ ഗദര്‍ 2 എന്ന സിനിമയിലൂടെ അത്യുഗ്രന്‍ തിരിച്ചുവരവ് നടത്തി. ആഗോള ബോക്‌സ്ഓഫീസില്‍ 691 കോടിയോളമാണ് ഈ സിനിമ വാരിയത്.

അണ്ണൻമാരുടെ വണ്ടിക്ക് സ്റ്റൈലൻ ഫീച്ചറുകളുമായി ടിവിഎസ്

ഒരുകാലത്ത് ഇന്ത്യൻ ടൂവീലർ വിപണിയുടെ ഹൃദയമായിരുന്നു മോപ്പഡുകൾ. കൈനറ്റിക് ലൂണ പോലുള്ള ഇതിഹാസങ്ങൾ ജനിച്ച നാട് പിന്നീട് ഇത്തരം വാഹനങ്ങളെ പൂർണമായും മറന്നിരുന്നു. എന്നാൽ ടിവിഎസ് എന്ന അതികായകൻമാർ മോപ്പഡുകൾ വേണ്ടവരുടെ സ്വപ്‌നം പൂർത്തിയാക്കാൻ 2016-ൽ XL100 എന്ന മിടുക്കന് രൂപം കൊടുത്തു. പിന്നീട് കമ്പനി ഏറ്റവും കൂടുതൽ പണംവാരുന്ന മോഡലുകളിൽ ഒന്നായി ഇത് മാറുകയും ചെയ്‌തു. കേരളത്തിൽ അധികം ഫാൻസില്ലെങ്കിലും തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ XL100 വലിയ വിജയമാണ് കൈവരിച്ചത്. അവിടുത്തെ ഗ്രാമക്കാഴ്ച്ചകൾ ടിവിഎസിന്റെ XL ഇല്ലാതെ പൂർത്തിയാവില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

5 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ബജാജ് ചേതക്

ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഇപ്പോള്‍ കേവലം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മാത്രം കുത്തകയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഓല ഇലക്ട്രിക് എന്ന ഭീമന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ വലിയ തിരിച്ചടികള്‍ നേരിട്ടപ്പോള്‍ പരമ്പരാഗത ബ്രാന്‍ഡുകള്‍ ആ സ്ഥാനം കൈയ്യടക്കി. ടിവിഎസ് മോട്ടോറും ബജാജ് ഓട്ടോയും തമ്മിലാണ് ഇപ്പോള്‍ പ്രധാനമായും ഒന്നാം സ്ഥാനത്തിനായി കടിപിടി കൂടുന്നത്. ഇതിനിടെ ചേതക് സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 5 ലക്ഷത്തിലധികം പേര്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതായി ബജാജ് പ്രഖ്യാപിച്ചു. വെറും 5 വര്‍ഷത്തിനുള്ളിലാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത്. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നോക്കാം.

10.82 ലക്ഷത്തിന് കിട്ടുന്ന ടൊയോട്ട എംപിവി വാങ്ങിയത് 68 പേർ

ഇന്ത്യയിലെ വാഹന പ്രേമികളുടെ മനസിൽ പ്രത്യേക പദവിയും ഇമേജുമുള്ളവരാണ് ടൊയോട്ട. അതിന്റെ കാരണം ക്വാളിസും ഇന്നോവയും ഫോർച്യൂണറും പോലുള്ള മോഡലുകൾ തന്നെയായിരുന്നു. ഇവർക്കൊന്നും പകരംവെക്കാൻ ഇതുവരെ ഇവിടെ മറ്റൊരു വണ്ടിയും എത്തിയിട്ടുമില്ല. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായുള്ള സഹകരണം ഏവരേയും ഞെട്ടിച്ചിരുന്നു. വാഹനങ്ങൾ ബാഡ്‌ജ് മാറ്റി പുറത്തിറക്കാനുള്ള കരാർ പക്ഷേ ടൊയോട്ട നല്ലതുപോലെ മുതലാക്കി. മാരുതി കാറുകളുടെ പിൻബലത്തിൽ കച്ചോടം പൊടിപൊടിക്കാൻ ബ്രാൻഡിനായി. ബലേനോ ഗ്ലാൻസയായും എർട്ടിഗ റൂമിയോണായും മാറിയപ്പോൾ ടൊയോട്ട ആരാധകർക്കും ആവേശമായി.