അണ്ണൻമാരുടെ വണ്ടിക്ക് സ്റ്റൈലൻ ഫീച്ചറുകളുമായി ടിവിഎസ്
ഓട്ടോമൊബൈൽസ്
- 1 year, 12 days ago
ഒരുകാലത്ത് ഇന്ത്യൻ ടൂവീലർ വിപണിയുടെ ഹൃദയമായിരുന്നു മോപ്പഡുകൾ. കൈനറ്റിക് ലൂണ പോലുള്ള ഇതിഹാസങ്ങൾ ജനിച്ച നാട് പിന്നീട് ഇത്തരം വാഹനങ്ങളെ പൂർണമായും മറന്നിരുന്നു. എന്നാൽ ടിവിഎസ് എന്ന അതികായകൻമാർ മോപ്പഡുകൾ വേണ്ടവരുടെ സ്വപ്‌നം പൂർത്തിയാക്കാൻ 2016-ൽ XL100 എന്ന മിടുക്കന് രൂപം കൊടുത്തു. പിന്നീട് കമ്പനി ഏറ്റവും കൂടുതൽ പണംവാരുന്ന മോഡലുകളിൽ ഒന്നായി ഇത് മാറുകയും ചെയ്‌തു. കേരളത്തിൽ അധികം ഫാൻസില്ലെങ്കിലും തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ XL100 വലിയ വിജയമാണ് കൈവരിച്ചത്. അവിടുത്തെ ഗ്രാമക്കാഴ്ച്ചകൾ ടിവിഎസിന്റെ XL ഇല്ലാതെ പൂർത്തിയാവില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.