മഹീന്ദ്രയുടെ പുത്തന്‍ 7-സീറ്റര്‍ എസ്യുവി നിരത്തില്‍
ഓട്ടോമൊബൈൽസ്
- 1 year, 14 days ago
ഇന്ത്യയിലെ ഏറ്റവും വലിയ സ്പോര്‍ട് യൂടിലിറ്റി വാഹന (എസ്യുവി ) നിര്‍മാതാക്കളാണ് മഹീന്ദ്ര. കമ്പനി ഇപ്പോള്‍ തങ്ങളുടെ ജനപ്രിയ എസ്യുവി നിരയായ ബൊലേറോ നിയോ (Mahindra Bolero Neo) മുഖംമിനുക്കി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനിടെ അപ്ഡേറ്റ് ചെയ്ത നിയോ കോംപാക്റ്റ് ലാഡര്‍ ഫ്രെയിം എസ്യുവി ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. മോഡലിന്റെ ലോഞ്ച് ആസന്നമായതായുള്ള സൂചനകളാണ് ഇത് നല്‍കുന്നത്. ഈ മാസം തന്നെ മഹീന്ദ്ര ബൊലേറോ നിയോയുടെ അപ്ഡേറ്റഡ് പതിപ്പ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന. അതിന്റെ വിശദാംശങ്ങള്‍ വിശദമായി പരിശോധിക്കാം.