അശോക് ലെയ്‌ലാൻഡ് സാത്തി വാങ്ങിയാലുളള ഗുണമിതാണ്
ഓട്ടോമൊബൈൽസ്
- 1 year, 16 days ago
എപ്പോഴാണെങ്കിലും എവിടെയാണെങ്കിലും വാണിജ്യവാഹനങ്ങൾക്ക് എന്നും ഡിമാൻ്റുണ്ട്. അതിൽ തന്നെ വർഷങ്ങളായി വാണിജ്യവിപണി കൈയ്യടക്കി വച്ചിരിക്കുന്നത് മറ്റാരുമല്ല അശോക് ലെയ്‌ലാൻഡ് ആണ്. ഇന്ത്യയിലെ വാണിജ്യ വാഹന മേഖലയിലെ മുൻനിരക്കാരനും പ്രശസ്തമായ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമായ അശോക് ലെയ്‌ലാൻഡ് സാത്തി എന്നൊരു മോഡൽ അവതരിപ്പിച്ചിരുന്നു. പ്രീമിയം എൻട്രി ലെവൽ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്മെൻ്റിൽ പുറത്തിറക്കിയ മോഡൽ വിപണിയിൽ വലിയ ഡിമാൻ്റ് നേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സാത്തിയെ കൂടുതലായി അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടാകുമല്ലോ. എന്തുകൊണ്ടാണ് അശോക് ലെയ്‌ലാൻഡ് സാത്തി മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാകുന്നതെന്ന് നോക്കിയാലോ.