2025 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്പോര്‍ട്സ് കാറായി എംജി സൈബര്‍സ്റ്റര്‍ (MG Cyberster). ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India) തന്നെ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. വെറും 6 മാസത്തിനുള്ളില്‍ 500 യൂണിറ്റിലധികം സൈബര്‍സ്റ്റര്‍ വിറ്റഴിച്ചതോടെ കമ്പനിയുടെ ലക്ഷ്വറി ബ്രാന്‍ഡ് ചാനലായ എംജി സെലക്ട് (MG SELECT) രാജ്യത്ത് ലക്ഷ്വറി ഇവി വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഫെബ്രുവരി 3-ന് ഗുരുഗ്രാമില്‍ വെച്ച് നടന്ന ചടങ്ങിലാണ് കമ്പനി ഈ ശ്രദ്ധേയമായ നേട്ടങ്ങള്‍ പ്രഖ്യാപിച്ചത്.
കോംപാക്ട് എസ്യുവി സെഗ്മെൻ്റിൽ കൈലാക് (Skoda Kylaq Compact SUV) എന്ന മിടുമിടുക്കനുമായി മത്സരത്തിനിറങ്ങിയ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ജയിച്ച് കയറിയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗത്തിൽ അത്രവേഗമൊന്നും വെന്നിക്കൊടി പാറിക്കാൻ സാധിക്കില്ലെന്ന് സ്കോഡയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു. അതിനാൽ രൂപംകൊടുത്ത വാഹനം നിസാരക്കാരനല്ലെന്ന് ഉറപ്പുവരുത്തിയാണ് കമ്പനി ഇങ്ങെത്തിച്ചത്. താങ്ങാനാവുന്ന വില, അന്യായ സേഫ്റ്റി, നല്ല ടിഎസ്ഐ പെട്രോൾ എഞ്ചിൻ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന കൈലാക് ഹിറ്റടിക്കാൻ വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ.
മുഖത്തെ രോമവളർച്ച കൊണ്ട് വിഷമിച്ചിരിക്കുകയാണോ? എളുപ്പത്തിൽ വീട്ടിൽ തന്നെ പരിഹാരമുണ്ട്
സ്ത്രീകളിൽ മുഖത്തെ രോമം കുറയ്ക്കുന്നതിനുള്ള സുരക്ഷിതവും പ്രകൃതിദത്തവുമായ വീട്ടുവൈദ്യങ്ങൾ കണ്ടെത്തുക, മഞ്ഞൾ പാൽ പേസ്റ്റ്, മുട്ടയുടെ വെള്ള മാസ്ക്, പഞ്ചസാര നാരങ്ങ എക്സ്ഫോളിയേഷൻ, തേൻ നാരങ്ങ മിശ്രിതം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Advertisement
മൈക്രോവേവ് ഓവനില്‍ ഭക്ഷണം ചൂടാക്കിയാല്‍ കാന്‍സര്‍ വരും? ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ
പഞ്ചസാരയും മൈക്രോവേവ് ഓവനുകളും കാൻസറിന് കാരണമാകുമെന്ന പൊതുവെയുള്ള മിഥ്യാധാരണകളെ വിദഗ്ദ്ധർ പൊളിച്ചെഴുതുന്നു. അമിതവണ്ണം, പ്രമേഹം തുടങ്ങിയ അറിയപ്പെടുന്ന അപകടസാധ്യതകൾക്ക് ഊന്നൽ നൽകുകയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ തന്ത്രങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു.
ഈ പ്രായോഗിക ഡ്രസ്സിംഗ് നുറുങ്ങുകൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ ആഹ്ലാദിപ്പിക്കുന്ന വസ്ത്രങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് മനസിലാക്കുക. നിറങ്ങൾ, വരകൾ, ശരിയായ ഫിറ്റ് എന്നിവയുടെ ശക്തി കണ്ടെത്തുക.
മെയ്ബാക്ക് SL 680 ഇന്ത്യക്ക് 3 എണ്ണം, രണ്ടും വാങ്ങി അംബാനി
ഏഷ്യയിലെ ഏറ്റവും കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ (Mukesh Ambani) പ്രശസ്തമായ 'ജിയോ' ഗരാജിലേക്ക് രണ്ട് മെര്‍സിഡീസ് മെയ്ബാക്ക് SL 680 (Mercedes Maybach SL 680) റോഡ്സ്റ്ററുകള്‍ കൂടി എത്തിയതായി റിപ്പോര്‍ട്ട്. ജിയോ ഗരാജിലെ 150-ലധികം വരുന്ന കാറുകളുടെ കൂട്ടത്തിലേക്കാണ് ഏകദേശം 8 കോടി രൂപയിലധികം വിലമതിക്കുന്ന ഈ ലിമിറ്റഡ് എഡിഷന് പതിപ്പുകള്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ വെള്ള നിറത്തിലുള്ള മെയ്ബാക്ക് ചുറ്റിയടിക്കുന്ന വീഡിയോസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സുസുക്കിയുടെ ഫാമിലി സ്കൂട്ടർ ഇനി കൂടുതൽ സുരക്ഷിതം
ഇന്ത്യയിലെ സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്ടിവയോടും ടിവിഎസ് ജുപ്പിറ്ററിനോടും മത്സരിച്ച് സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്ത സ്ഥാനം നേടിയെടുത്ത മിടുക്കനാണ് സുസുക്കി ആക്സസ്. ശരിക്കും രാജ്യത്തെ ആദ്യത്തെ 125 സിസി സ്കൂട്ടർ എന്ന ബഹുമതിയും ഈ ജാപ്പനീസ് മോഡലിന് അവകാശപ്പെട്ടതാണ്. ഒന്നാംതലമുറയേക്കാൾ സ്വീകാര്യത നേടിയ രണ്ടാംതലമുറ മോഡൽ എത്തിയതോടെയാണ് തലവര മാറിയത്. സ്ത്രീകളും യൂത്തൻമാരുമെല്ലാം ഒരുപോലെ സ്നേഹിക്കുന്ന ഗിയർലെസ് സ്കൂട്ടറായി ആക്സസ് അങ്ങനെ മാറി. ശരിക്കും വീട്ടിലുള്ള ഏത് പ്രായക്കാർക്കും ഇതുപോലെ ഇണങ്ങുന്ന മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടോയെന്ന് വരെ സംശയമാണ്.
ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍ ഇന്ത്യയിലെത്തിക്കുന്ന 7 സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റിന്റെ പുതിയ ലോഞ്ച് ടൈംലൈന്‍ പുറത്ത്. നേരത്തെ ജനുവരിയില്‍ നിശ്ചയിച്ചിരുന്ന ഗ്രാവൈറ്റിന്റെ അവതരണം ചില അജ്ഞാത കാരണങ്ങളാല്‍ മാറ്റുകയായിരുന്നു. ഇപ്പോള്‍ 2026 ഫെബ്രുവരി 17-ന് പുത്തന്‍ മോഡല്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാറിന്റെ വിലയും ഫെബ്രുവരി 17-ന് നടക്കുന്ന ചടങ്ങില്‍ നിസാന്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ശേഷം മാര്‍ച്ച് മുതല്‍ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.
കുറഞ്ഞ വിലയിൽ ഒരു എൻട്രി ലെവൽ ബൈക്ക് അന്വേഷിക്കുന്നവരിൽ പവരും ഓടിയെത്തുന്ന സെഗ്മെൻ്റാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടേത്. ഹീറോയും ഹോണ്ടയും ടിവിഎസും ബജാജുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിൽ മിടുമിടുക്കരായ നിരവധി മോഡലുകളാണ് അണിനിരക്കുന്നത്. ഹീറോയ്ക്ക് സ്പ്ലെൻഡറും പാഷനും HF ഡീലക്സും തുടങ്ങിയവരാണുള്ളതെങ്കിൽ ഹോണ്ടയ്ക്ക് ഷൈൻ സീരീസ്, ഡ്രീം എന്നീ മിടുക്കൻമാരാണുള്ളത്. ബജാജിന് CT, പ്ലാറ്റിന എന്ന മൈലേജ് കിങുകളും ടിവിഎസ് നിരയിൽ സ്റ്റാർ സിറ്റി പ്ലസും റേഡിയോൺ എന്നീ സുന്ദരക്കുട്ടപ്പൻമാരുമുണ്ട്. അടുത്തിടെ ഹീറോ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരുന്നു.
Kerala Jobs : ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍; നിയമനം കാസര്‍കോട്
National Rural Health Mission DHFWS Kerala announces 35 contract posts for Pharmacist, MLSP and Ayurveda Therapist in Kasaragod. Apply online between January 21 and February 10.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) 2026 ജനുവരിയില്‍ വില്‍പ്പന റെക്കോഡ് തിരുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.64 ശതമാനം വളര്‍ച്ചയോടെ മൊത്തം 2,36,963 യൂണിറ്റ് വിറ്റഴിച്ചാണ് മാരുതി സര്‍വകാല റെക്കോഡ് നേട്ടത്തിലെത്തിയത്. 2025 ജനുവരിയിലെ 2,12,251 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 24,712 യൂണിറ്റുകളുടെ വര്‍ധനവാണ് ഉണ്ടായത്. കയറ്റുമതിയിലും സ്പോര്‍ട് യൂടിലിറ്റി വാഹന (SUV) വിഭാഗത്തിലുമുണ്ടായ വന്‍ കുതിപ്പാണ് പുതിയ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ ചരിത്രനേട്ടം കൈവരിക്കാന്‍ മാരുതിയെ സഹായിച്ചത്.
Advertisement
5.59 ലക്ഷത്തിൻ്റെ പുത്തൻ എസ്യുവിയുടെ ഡെലിവറി തുടങ്ങി
ബജറ്റ് ഹാച്ച്ബാക്കുകൾ വാങ്ങാനിരുന്നവരെ പോലും ചാക്കിലാക്കിക്കൊണ്ട് ടാറ്റയുടെ പുതിയ കുഞ്ഞൻ എസ്യുവി കളംനിറഞ്ഞാടാൻ തുടങ്ങിയിട്ട് കുറച്ചുവർഷമായി. വന്നകാലം മുതൽ ഇന്നു വരെ ടോപ്പ് സെല്ലിംഗ് മോഡലായി വിലസുന്ന പഞ്ച് അടുത്തിടെ മുഖംമിനുക്കി വിപണിയിലെത്തിയിരുന്നു. വീണ്ടും ഗ്ലാമറസായി എത്തിയതോടെ ഇനിയും ആളുകൾ വാങ്ങുവാനായി വരി നിൽക്കുമെന്ന കാര്യം ഉറപ്പാണ്. അതും അടിപൊളി വിലയിൽ നല്ല സേഫ്റ്റിയിൽ ഇത്തരമൊരു കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനം കിട്ടിയാൽ ആർക്കെങ്കിലും മുഖംതിരിക്കാനാവുമോ. പോരാത്തതിന് ഫെയ്സ്ലിഫ്റ്റ് മോഡലിൽ ടർബോ പെട്രോൾ എഞ്ചിനും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഡൽഹിയിലും ഉത്തർപ്രദേശിലും കനത്ത മൂടൽമഞ്ഞ് കാരണം ലഖ്നൗ, വാരണാസി വന്ദേ ഭാരത് ട്രെയിനുകൾ വൈകുന്നു. തത്സമയ വിവരങ്ങൾക്ക് NTES, റെയിൽമദദ് എന്നിവ പരിശോധിക്കുക.
വോക്സ്വാഗൺ ടൈറോൺ R-ലൈൻ റിവ്യൂ വായിക്കൂ. ഇതിന്റെ 2.0 ലിറ്റർ TSI എഞ്ചിൻ പ്രകടനം, പ്രീമിയം 7-സീറ്റർ ഇന്റീരിയർ, ADAS സുരക്ഷ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം.
ഏറെ വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla) ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ വർഷം ജൂലൈ മാസത്തിലായിരുന്നു. ഇവി ഭീമൻ്റെ വരവ് വലിയ വാർത്തയായി എങ്കിലും ഇന്ത്യക്കാരുടെ മനസിളക്കാൻ ഇലോൺ മസ്ക്കിൻ്റെ വാഹന കമ്പനിക്കായില്ലെന്നതാണ് സത്യം. മോഡൽ Y ഇവിയുമായി ഇന്ത്യയിലെത്തിയ ടെസ്ലയ്ക്ക് ഇവിടെ കൊണ്ടുവന്ന മുഴുവൻ കാറുകളും ഇതുവരെ വിറ്റഴിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പൂർണമായും വിദേശത്ത് നിർമിച്ചാണ് വാഹനം നമ്മുടെ രാജ്യത്തേക്ക് എത്തുന്നത്. ചൈനയിലെ ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ നിർമിച്ചാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
പുതിയ 'മിനി ഡസ്റ്റർ' വരുന്നു! 6 ലക്ഷത്തിൽ താഴെ വില?
ഐതിഹാസിക എസ്യുവിയായ ഡസ്റ്റര്‍ (Renault Duster) ഇന്ത്യന്‍ വിപണിയിലേക്ക് മടക്കിക്കൊണ്ട് വന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ (Renault) കഴിഞ്ഞ മാസം വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി റെനോ പുത്തന്‍ സബ് 4 മീറ്റര്‍ കോംപാക്ട് എസ്യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ മോഡലുകളിലൂടെ നിലവിലെ വിപണി സമ്മര്‍ദങ്ങളെ അതിജീവിക്കാനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഈ നീക്കം വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ കോമ്പറ്റീഷൻ നടക്കുന്ന സെഗ്മൻ്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്യുവികളുടേത്. രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ച വിഭാഗത്തിൽ പക്ഷേ ടാറ്റയ്ക്ക് മാത്രം ഇതുവരെ ക്ലച്ചുപിടിക്കാനായില്ല. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര അങ്ങനെ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് കർവിനെയാണ് ടാറ്റ മോട്ടോർസ് കൊണ്ടുവന്നത്. ക്ലച്ചുപിടിക്കാനാവാതെ പോയ എന്ന കൂപ്പെ എസ്യുവിയുടെ ഗ്യാപ്പിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ രണ്ടാമത്തെ മോഡലിനേയും പുറത്തിറക്കി. വിക്ടോറിസ് എന്ന മിടുക്കൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്.
പ്രായം കൂടുമ്പോള്‍ ചര്‍മം അയഞ്ഞുതൂങ്ങുന്നത് ഒഴിവാക്കണോ? ഈ ഭക്ഷണരീതി ഇപ്പോഴേ ആരംഭിച്ചോളൂ
ഒരു ഇന്ത്യൻ ഡയറ്റിലെ നെല്ലിക്ക, എള്ള്, മുരിങ്ങ, മഞ്ഞൾ, ഇലക്കറികൾ എന്നിവ കൊളാജൻ പിന്തുണ, ചർമ്മത്തിന്റെ ദൃഢത, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് എങ്ങനെ സഹായിക്കുന്നു എന്ന് കണ്ടെത്തുക.
റാണി മുഖര്‍ജിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന് പിന്നിലെന്ത്? ഈ ഒരൊറ്റ രഹസ്യം മാത്രം
റാണി മുഖർജി പങ്കുവെച്ചതുപോലെ, തെക്കേ ഇന്ത്യയിലെ ചർമ്മത്തെയും മുടിയെയും എങ്ങനെ വെളിച്ചെണ്ണ സംരക്ഷിക്കുന്നു, ഇത് ഒരു സംസ്കാരത്തിന്റെ പാരമ്പര്യവും വ്യക്തിഗത ശീലങ്ങളേയും പ്രതിഫലിക്കുന്നു എന്ന് കണ്ടെത്തുക.
Advertisement
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പെട്രോൾ-ഡീസൽ വില കൂട്ടുമോ? എത്ര വരെ വർധനവ് ഉണ്ടാകും? അറിയാം
ഇന്ധന സബ്സിഡികൾ കൈകാര്യം ചെയ്യുന്നതിനുള്ള നയപരമായ ഓപ്ഷനുകൾ, പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ, ശുദ്ധീകരണ ചിലവുകൾ എന്നിവയിൽ ഉണ്ടാകാൻ ഇടയുള്ള സ്വാധീനങ്ങളോടൊപ്പം റഷ്യയിൽ നിന്ന് വെനസ്വേലൻ ക്രൂഡിലേക്ക് മാറുന്നത് ഇന്ത്യ പരിഗണിക്കുന്നു.
വെരിക്കോസ് വെയിന്‍; ഈ അസുഖത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിനചര്യകൾ എങ്ങനെ വെരിക്കോസ് വെയിൻസിനെയും കാലുകളിലെ രക്തചംക്രമണത്തെയും ബാധിക്കുന്നു എന്ന് മനസ്സിലാക്കുക. സിരകളെ സംരക്ഷിക്കാനും അപകടസാധ്യത കുറയ്ക്കാനും സുഖം മെച്ചപ്പെടുത്താനുമുള്ള പ്രായോഗിക മാർഗ്ഗങ്ങൾ പഠിക്കുക.
പണ്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായിട്ടായിരുന്നു ഹ്യുണ്ടായിയുടെ പ്രധാന മത്സരമെങ്കിൽ പണ്ട് പിൻനിരയിലായിരുന്ന ടാറ്റ മോട്ടോർസും മഹീന്ദ്രയുമായി വരെ കട്ട കോമ്പറ്റീഷൻ നടന്നുകൊണ്ടിരിക്കുകയാണ്. വിൽപ്പനയുടെ കാര്യത്തിലെ രണ്ടാം സ്ഥാനം മൂന്ന് ബ്രാൻഡുകളും കൂടി കൈമാറ്റം ചെയ്ത് കളിക്കുമ്പോൾ പുതിയ വാഹനങ്ങളിറക്കി പടയോട്ടം തുടരാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. അവസാനം വിപണിയിലെത്തിയ വെന്യു കോംപാക്ട് എസ്യുവി (Hyundai Venue Compact SUV) തരംഗമായി മാറിയിരിക്കുകയാണിപ്പോൾ. പുതിയ ഡിസൈനും ഫീച്ചറുകളുമെല്ലാമായി എത്തിയ മിടുക്കന് വലിയ ആരവം സൃഷ്ടിക്കാനായിട്ടുണ്ട്.
മൈക്രോ എസ്യുവി എന്ന പുതിയ സെഗ്മെന്റിന് തുടക്കമിട്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ പുതു തരംഗം സൃഷ്ടിച്ച മോഡല്‍ ആണ് ടാറ്റ പഞ്ച്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പഞ്ചിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറങ്ങിയത്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ കാര്‍ ആയിരുന്ന പഞ്ചിന് കഴിഞ്ഞ വര്‍ഷം ആ സ്ഥാനം നിലനിര്‍ത്താന്‍ ആയില്ല. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ പഞ്ചിന് അനിവാര്യമായ അപ്ഡേറ്റ് നല്‍കിയതിന് പിന്നാലെ ഈ കുഞ്ഞന്‍ എസ്യുവി പുതിയ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി നാല് വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം യൂണിറ്റുകളുടെ മൊത്തം വില്‍പ്പന നേടിയാണ് പഞ്ച് റെക്കോര്‍ഡിട്ടത്.
നല്ല യാത്രാസുഖം തരുന്നതിൻ്റെ പേരിൽ ഇന്ത്യക്കാരെല്ലാം നെഞ്ചിലേറ്റിയ എംപിവിയാണ് ടൊയോട്ട ഇന്നോവ. സാധാരണക്കാരും പണക്കാരും വ്യവസായികളും സെലിബ്രിറ്റികളുമെല്ലാം ഒരുപോലെ ഇഷ്ട്ടപ്പെടുന്നതും ഉപയോഗിക്കുന്നതുമായ മറ്റൊരു കാർ ഉണ്ടോയെന്ന് വരെ സംശയമാണ്. ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രകൾക്ക് സിനിമാതാരങ്ങൾ വരെ ഉപയോഗിക്കുന്നത് ഇന്നോവയാണ്. രണ്ടാംവരിയിലെ കുലുക്കമില്ലാത്ത യാത്ര ഒരു തവണയെങ്കിലും ആസ്വദിച്ചാൽ ആരായാലും വീണുപോവും. അതിന് തെളിവാണ് സാക്ഷാൽ മോഹൻലാൽ വരെ പുതുതായി ഇന്നോവ വാങ്ങിയത്. മുമ്പും ടൊയോട്ടയുടെ വാഹനങ്ങളോട് പ്രത്യേക അടുപ്പമുള്ളയാളാണ് ലാലേട്ടൻ. താരത്തിൻ്റെ ഗരാജിലേക്ക് പുതിയ ഹൈക്രോസാണ് കടന്നുവന്നിരിക്കുന്നത്.