സെപ്റ്റംബർ 22 മുതൽ ഈ കാറുകളുടെ നികുതി കുറയും!
ഓട്ടോമൊബൈൽസ്
- 1 year, 27 days ago
സാധാരണക്കാർക്ക് വേണ്ടി രാജ്യത്തിൻ്റെ ധനകാര്യമന്ത്രി ജിഎസ്ടി യോഗത്തിൽ നികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചത് എല്ലാവരും ഇതിനോടകം തന്നെ അറിഞ്ഞു കാണുമല്ലോ, സെപ്റ്റംബർ 22 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ടാക്സിൽ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കുകയും 5ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് രംഗത്ത് വളരെ നിർണായകമായ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇനിയങ്ങോട്ടുളള വാഹനത്തിന്റെ വിൽപ്പന വർധിക്കാനുളള സാധ്യതകളുണ്ട്. അത്തരത്തിൽ 1200 സിസിക്ക് താഴെയുള്ള വാഹനങ്ങൾ ഒന്ന് അറിഞ്ഞു വച്ചാലോ. ഈ മാസം തന്നെ ബുക്ക് ചെയ്യാൻ മറക്കണ്ട.