ടെസ്‌ലയുടെ ഇലക്‌ട്രിക് കാർ ഇതുവരെ ബുക്ക് ചെയ്‌തത് 600 പേർ
ഓട്ടോമൊബൈൽസ്
- 1 year, 29 days ago
നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല (Tesla) അടുത്തിടെ തങ്ങളുടെ ആദ്യ മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കുകയുണ്ടായി. മോഡൽ Y എസ്‌യുവിയാണ് ഇലോൺ മസ്ക്കിന്റെ കമ്പനി ആഭ്യന്തര വിപണിക്കായി ആദ്യം പുറത്തിറക്കിയിരിക്കുന്നത്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. എന്തായാലും തുടക്കം മോശമാക്കാതെ തന്നെ ബുക്കിംഗുകൾ വാരിക്കൂട്ടുകയാണ് ടെസ്‌ല.