റേഞ്ചിന്റെ കാര്യത്തിൽ ഇനി മിനി 'പ്രോ'യാകും!
ഓട്ടോമൊബൈൽസ്
- 9 month, 16 days ago
ജര്‍മന്‍ ആഡംബര ബ്രാന്‍ഡ് ആയ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി (Mini), തങ്ങളുടെ പ്രശസ്തമായ കണ്‍ട്രിമാന്‍ ഇലക്ട്രിക് (Countryman EV) നിരയില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതായി പ്രഖ്യാപിച്ചു. വാഹനത്തിന്റെ കാര്യക്ഷമതയും റേഞ്ചും (Range) വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഈ പുതിയ മാറ്റങ്ങള്‍ 2026 മാര്‍ച്ച് മുതല്‍ വിപണിയിലെത്തുന്ന മോഡലുകളില്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പുതിയ അപ്ഡേറ്റ് പ്രകാരം മിനി കണ്‍ട്രിമാന്‍ E (Countryman E) ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 501 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.